വേദ -4 103

Vedha Part 4 by ജ്വാല_മുഖി

Previous Parts

അപ്പോളത്തെ ദേഷ്യത്തിൽ തല്ലിപ്പോയി.. വേണ്ടിയിരുന്നില്ല..

ഒന്നുമില്ലെങ്കിലും ആ വീട്ടിലേക്കു അല്ലെ കുഞ്ഞേച്ചി കേറി ചെല്ലാൻ പോണേ… ഇതെങ്ങാനും മീരാന്റി അറിഞ്ഞാൽ സഹിക്കോ…

ഓരോന്ന് ആലോചിച്ചു എപ്പോളോ ഉറങ്ങി…

കോളേജിൽ എത്തിയതും അക്രുനോടും മാക്രിയോടും ശിതുനോടും ഉണ്ടായതെല്ലാം പറഞ്ഞു…

“എങ്ങനാടി അവനെ നിനക്ക് തല്ലാൻ തോന്നിയെ.. അത്രയും സുന്ദരൻ ആയൊരു ചെക്കൻ സ്നേഹം കൊണ്ടു വട്ടം പിടിച്ചപ്പോൾ ഞാൻ ആണേൽ ഒന്നും മിണ്ടാതെ നിന്നു കൊടുത്തേനെ.. ”

“ദേ ശീതു.. നിർത്തിക്കോ നീ… അവളുടെ കോപ്പിലെ ഒരു വർത്താനം.. ”

“നീ എന്നോട് പെടച്ചിട്ടു എന്താ കാര്യം വേദു… നീ ചെയ്തത് എന്തായാലും ശരിയായില്ല.. ”

“ശരിയാ വേദു… അയാൾ ഒരു ആണല്ലെടി.. പോരാത്തേന് ബാംഗ്ലൂർ ഒക്കേ പഠിച്ചു വളർന്നോണ്ടു കുറച്ചു ഫ്രീഡം കൂടുതൽ എടുത്തു കാണും.. അതിനു തല്ലേണ്ടിയിരുന്നില്ല.. ”

അക്രുന്റെ വാക്കുകൾ എന്റെ ചങ്കിൽ തന്നെ കൊണ്ടു…

ക്ലാസ്സിൽ ഇരുന്നിട്ടും ഒന്നിലും ശ്രദ്ധിക്കാതെ ഞാൻ വൈകുന്നേരം വരെ കഴിച്ചു കൂട്ടി…

വീട്ടിൽ എത്തുന്ന വരെ ഞാൻ വേറെ ഏതോ ലോകത്തു ആയിരുന്നു…

“മോളു വന്നോ… ഞങ്ങൾ ഇറങ്ങാണ് വേദു… ”
എന്ന് പറഞ്ഞു മീരാന്റിയും മാഷങ്കിളും വരുണേട്ടനും കൂടെ ഇറങ്ങുന്ന കണ്ടപ്പോൾ എനിക്ക് ഉള്ളിൽ ഭയമായി .

പിന്നെ ആണ് കാര്യങ്ങൾ അറിയുന്നത്… അനിയേട്ടന്റെ വീട്ടിന്നു ആൾകാർ വന്നു ചേച്ചി നെ പെണ്ണ് ചോദിച്ചു.. നാളെ എല്ലാരും അങ്ങോട്ട്‌ പോകുവാണത്രേ…

ജാതകവും നോക്കി.. നല്ല ചേർച്ച.. പക്ഷെ അധികം വൈകിയാൽ ഈ യോഗം തീരും പിന്നെ ഇപ്പൊ എങ്ങും ചേച്ചിക്ക് കല്യാണയോഗം ഇല്ലത്രെ…

കൂട്ടത്തിൽ അച്ഛനും അമ്മേം കൂടെ വരുണേട്ടന്റെയും കുഞ്ഞേച്ചിടേം ജാതകം നോക്കി.. അതും നല്ല പൊരുത്തം ..

മൊത്തത്തിൽ നാളെ രണ്ടു വീട്ടുകാരുടെയും ആൾക്കാർ വീട് കാണാൻ വരുന്നുണ്ട്.. ചടങ്ങിന് മാത്രം..

നിശ്ചയം അന്നപൂർണ ഓഡിറ്റോറിയത്തിൽ വച്ചു നടത്താൻ പോണു.. അതും രണ്ടു നിശ്ചയവും ഒരു ദിവസം…