എനിക്ക് ജീവിക്കാൻ കഴിയാത്ത ജീവിതം അവർക്കു നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യവും ഉണ്ടായിരുന്നു…
അന്തരീക്ഷം മാറിയത് പെട്ടന്നായിരുന്നു കാലവർഷം അതി ഗംഭീരമായി പെയ്തിറങ്ങുകയാണ് കേരളം സമാനതകളില്ലാത്ത പ്രളയത്തിന് സാക്ഷ്യം വഹിച്ചു,
കമ്പനിയുടെ പ്രവർത്തനം നിലച്ച മട്ടായിരുന്നു ഞാൻ അമീർ താമസിക്കുന്ന വീട് ലക്ഷ്യമാക്കി നടക്കുകയായിരുന്നു കുറച്ചു പൈസ കൊടുക്കാം കുടുംബമായി ജീവിക്കുന്നതല്ലേ,
എന്റെ ചിന്തകൾ ശരിയായിരുന്നു രണ്ടാളും ഭക്ഷ്ണം കഴിക്കുകയായിരുന്നു ഞാൻ ചെല്ലുമ്പോൾ കറികളുടെ സമൃദ്ദി ഇല്ലായ്മ അവരുടെ സാമ്പത്തികം വിളിച്ചോതി,
മധുരമില്ലാത്ത കാപ്പി കുടിച്ചു പൈസയും കൊടുത്തിറങ്ങുമ്പോൾ അവരുടെ കണ്ണുകൾ സജലമായി…
രാത്രി വീണ്ടു കാലവർഷം കനത്തു,
വെള്ളം കയറാത്ത പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി,
ദുരന്ത വാർത്തകൾ ദിവസവും ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു,
കാണുവാൻ വയ്യ, ഉറങ്ങാനായി കിടന്നു എപ്പോഴോ കേട്ട നിലവിളി ആയിരുന്നു ഞെട്ടി ഉണർന്നത്. ബാപ്പ ധൃതിയിൽ നടക്കുന്നു..
എന്താ?
അമീർ എന്നു മാത്രം കേട്ടു…
ബാപ്പായുടെ പിന്നാലെ ഞാനും ഓടി, ദൂരെ നിന്നു കാണാമായിരുന്നു കമ്പനിയിലെ മറ്റു ബംഗാളികൾ കൂട്ടം കൂടി നിൽക്കുന്നത് എന്താ എന്റെ ചോദ്യത്തിന് ഒരു ദയനീയമായ നോട്ടമായിരുന്നു അവരുടെ മറുപടി,
അവരെ വകഞ്ഞു മാറ്റി ഞാൻ ഉള്ളിലേക്ക് കടന്നു.
യാ… അല്ലാഹ്, സുഹാന കമഴ്ന്നു കിടക്കുന്നു കണങ്കാലുകൾ നഗ്നമാണ്, കാലിൽ തുടങ്ങി ശരീരത്തിലെമ്പാടും നീല ഞരമ്പുകൾ,
അവളെ മലർത്തി കിടത്തി മുഖവും കരി നീല നിറം, മൂക്കിൽ വിരൽ വെച്ചു, ഒരു ഭയത്തോടെ അമീറിനെ നോക്കി, വിദൂരതയിലേക്ക് കണ്ണും നട്ട് സമനില തെറ്റിയവനെ പോലെ ഇരിക്കുന്നു,
കുറച്ചകലെ തല തകർന്ന ഒരു പാമ്പിനെയും കണ്ടു…
നിസ്സഹായതയുടെ നീണ്ട ഇടനാഴികൾ അവസാനിക്കുമ്പോൾ ദൂരെ നിന്നു ബാപ്പാ നടന്നു വരുന്നു.
പിന്നിൽ മയ്യത്തും കട്ടിലുമായി വരുന്നവരെയും കണ്ടു…
കണ്ണീരിന്റെ നനവുകൾ പുസ്തകത്തിൽ തുള്ളിയായി പതിച്ചപ്പോൾ സുഹ്റ പുസ്തകം മടക്കി എഴുന്നേറ്റു…
വിദൂരതയിൽ എവിടെ നിന്നോ ലാ ഇലാഹ ഇല്ലള്ള, ലാ ഇലാഹ ഇല്ലള്ള എന്ന് അവ്യക്തമായി കേൾക്കാമായിരുന്നു.
Nannayirunnu
കഥ നന്നായിരുന്നു ഇഷ്ട്ടപെട്ടു. രണ്ട് പ്രണയ കഥകൾ ഒന്ന് സഫലമാകാതെ പോയതാണെങ്കിൽ മറ്റൊന്ന് പതിവയിൽ വെച്ചു വിധി ഇലാതാക്കിയ പ്രണയം. കഥയും കഥയുടെ അവതരണവും നന്നായിരുന്നു
പറയാതെ വയ്യ
ദുഷ്ടൻ
കൊന്നു കളഞ്ഞു…..
മാ നിഷാദാ
അടിപൊളി??
നന്നായിട്ടുണ്ട് ❤️❤️
❤️❤️❤️❤️❤️
സൂപ്പർ ? എഴുത്ത് ! വളരെ നല്ല ഫീൽ തന്നു….!!!!
സാഡ് എൻടിങ്ങിലുള്ള കഥകൾ എന്നും മനസ്സിന് വേദനയാണ് …❣️❣️❣️❣️
കഥ സൂപ്പർ,
എഴുത്തിന്റെ ശൈലി അതി മനോഹരം, എഴുത്തിൽ എനിക്ക് ഇഷ്ടമായത് എഴുത്തുകാർ തമ്മിലുള്ള പ്രണയ നഷ്ടം നിശ്ശബ്ദമായി പറഞ്ഞിരിക്കുന്നു, ആശംസകൾ…
നന്നായിട്ടുണ്ട്
, ???