വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി ?] 310

നമ്മുക്ക് പോയാലോ… ഇനി ഇവിടെ നിന്നിട്ട് വേറെ കാര്യമൊന്നുമില്ലലോ…

ഗ്രിഷ്മ ഒന്നും എതിര്‍ത്തു പറയാതെ സമ്മതിക്കുക മാത്രം ചെയ്തു. അവര്‍ പതിയെ റൂമില്‍ നിന്നിറങ്ങി. പിന്നെ ഗേറ്റിലേക്കായ് നടന്നു നിങ്ങി…

പെങ്ങളെ…. പെട്ടെന്ന് സൈഡില്‍ നിന്നൊരു വിളി വന്നു.

രണ്ടു പേരും തിരിഞ്ഞ് നോക്കി. വിപിനായിരുന്നു അത്. വിളിച്ച ആളെ കണ്ട് രണ്ട് പേര്‍ക്കും ദേഷ്യവും സങ്കടവും എല്ലാം വന്നു. അവന്‍ അവരുടെ നേരെ ഓടി വരുന്നത് കണ്ടു. ഗ്രിഷ്മയും രമ്യയും അവനെ രൂക്ഷമായി നോക്കി നിന്നു. അവന്‍ രാവിലെ ഇട്ട ഷര്‍ട്ട് മാറിയിട്ടുണ്ട്. മറ്റു മാറ്റമൊന്നും കാണുന്നില്ല. അവന്‍ അതി വേഗത്തില്‍ അവരുടെ അടുത്തെത്തി. ശേഷം കിതപ്പോടെ അവന്‍ പറയാന്‍ തുടങ്ങി.

അതേയ്, പെങ്ങളെ, രാവിലെ ഞാന്‍ ചെയ്തത് ഇത്തിരി കൂടി പോയി. പെങ്ങള്‍ക്ക് അത് വല്ലാതെ വേദനിച്ചു എന്ന് എനിക്ക് മനസിലായി… സോറി പെങ്ങളെ… ഇനി എന്‍റെ ഭാഗത്ത് നിന്ന് അങ്ങിനെ ഒന്നും ഉണ്ടാവില്ല.

ഇതൊക്കെ കേട്ട് അന്ധാളിച്ച് നില്‍ക്കുകയായിരുന്നു ഗ്രിഷ്മയും രമ്യയും. ഇതെന്ത് മറിമായം.. എന്തൊരു മനംമാറ്റം… അവര്‍ ചിന്തിച്ചു. അപ്പോഴാണ് രമ്യ അവന്‍റെ ഇടത്തെ കവിളില്‍ നാല് വിരല്‍ പാട് കണ്ടത്. പെട്ടന്ന് നോക്കിയാല്‍ കാണില്ല.. എന്നാലും സൂക്ഷിച്ച് നോക്കിയാല്‍ മനസിലാവും. അതൊടെ അവള്‍ക്ക് കാര്യം പിടിക്കിട്ടി. മുന്നില്‍ നില്‍ക്കുന്നവരുടെ അടുത്ത് നിന്ന് മറുപടിയൊന്നും കിട്ടതെ ഇരിക്കുന്നത് കണ്ടപ്പോള്‍ വിപിന്‍ വീണ്ടും പറഞ്ഞ് തുടങ്ങി

വൈഷ്ണവിന്‍റെ ഫ്രെണ്ടാണെന്ന് അറിയില്ലായിരുന്നു. അവന്‍ പറഞ്ഞപ്പോഴാണ് മനസിലായത്. ഒന്നും മനസില്‍ വെച്ചേക്കല്ലേ… സോറി… രണ്ടാളോടും..
ഇത്രയും പറഞ്ഞ് മറുപടിയ്ക്ക് കാത്ത് നില്‍ക്കാതെ അവന്‍ വന്ന വഴിയെ തിരിച്ച് നടന്നു.
ഇപ്പോഴും അന്തം വിട്ട് നില്‍ക്കുകയായിരുന്നു ഗ്രിഷ്മ… എന്താ സംഭവിച്ചത് എന്ന് അവള്‍ക്കിപ്പോഴും ഓടിയിട്ടില്ല. എന്തോ ചിന്തിച്ച് നില്‍ക്കുന്ന ഗ്രിഷ്മയോ തട്ടി വിളിച്ച് കൊണ്ട് രമ്യ പറഞ്ഞു.

പോവാ…

പെന്നെട്ട് ഞെട്ടിയുണര്‍ന്ന അവള്‍ നടക്കാന്‍ തുടങ്ങി. അവളുടെ മനസിലേക്ക് എവിടെ നിന്നോ സന്തോഷം കയറി വരുന്നതായി അവള്‍ അറിഞ്ഞു. ഇത്രയും നേരം ഉണ്ടായിരുന്ന വിഷമങ്ങള്‍ എല്ലാം ഒഴുകി പോയ പോലെ…

എന്നാലും ആ ചേട്ടന് എന്ത് പറ്റീ… ഗ്രിഷ്മ ചോദിച്ചു.

ആരോ ശരിക്ക് ഒന്ന് കൊടുത്തിട്ടുണ്ട്. അതുകൊണ്ടുള്ള ബോധോദയമാണ്. രമ്യ പറഞ്ഞു.
ആര്…. ഗ്രിഷ്മ ചോദിച്ചു.

ആരും ആവാം… ചിലപ്പോ നിന്‍റെ കണ്ണേട്ടനും ആവാം. എന്തായലും ആ ടെന്‍ഷന്‍ മാറിയില്ലേ…

ഹാ… ഇപ്പോ വല്ലാത്ത ആശ്വാസം…

നടന്ന് നടന്ന് ഗേറ്റിന് അടുത്തെത്താറായപ്പോളാണ് അവള്‍ കാണുന്നത്, ബൈക്കില്‍ ചാരി തന്നെ നോക്കി നില്‍ക്കുന്ന വൈഷ്ണവിനെയും അടുത്ത് അവന്‍റെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന മിഥുനയെയും…

അത് കണ്ടതും ഗ്രിഷ്മയ്ക്ക് ഒരു നാണം മുഖത്തേക്ക് കയറി വന്നു. എന്നാലും അവള്‍ പുഞ്ചിരിച്ചു.

ഗ്രിഷ്മയും രമ്യയും അവര്‍ നില്‍ക്കുന്ന ബൈക്കിന് അടുത്തേക്ക് നടന്നു.

എന്താ ചിന്നു ഹാപ്പിയല്ലേ… മിഥുന ചോദിച്ചു…

ഓ… ഡബിള്‍ ഹാപ്പി ചിന്നു മറുപടി നല്‍കി.

1 Comment

  1. Nice..nalloru pranayakalam akatte iniyilla parts..with love❤️

Comments are closed.