വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി ?] 310

വൈഷ്ണവ് മിഥുനയുടെ വീട്ടിലേക്കാണ് വീട്ടില്‍ നിന്ന് പോയത്. മിഥുനയാണെല്‍ ഇന്നലത്തെ ക്ഷീണത്തില്‍ വൈകിയാണ് എണിറ്റത്. പിന്നെ അവള്‍ ഒരുങ്ങുന്നത് വരെ പോസ്റ്റായി നിന്നു. വൈഷ്ണവ് അവളെയും കൂട്ടിയാണ് കോളേജിലേക്ക് വന്നത്. സാധാരാണ വരുന്നതിലും ഒരു മണിക്കുര്‍ വൈകിയിരിക്കുന്നു. പരുപാടികള്‍ എല്ലാം തുടങ്ങിയിട്ടുണ്ട്.

വന്ന് വണ്ടി പാര്‍ക്ക് ചെയ്ത് പ്രധാന വേദിയുടെ അടുത്തേക്ക് നടന്നു. ആദ്യ ദിനത്തിലെ പരുപാടിയുടെ റിസള്‍ട്ട് വന്നിട്ടുണ്ട്. അത് അനുസരിച്ചുള്ള ഓവറോള്‍ കപ്പിന്‍റെ ലിസ്റ്റ് വന്നിട്ടുണ്ട്. ആതിഥേയരായ വൈഷ്ണവിന്‍റെ കോളേജ് ഒരു പോയന്‍റിന്‍റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്.

അവര്‍ പ്രധാന വേദിയ്ക്ക് പിറകില്‍ സജ്ജിക്കരിച്ച യൂണിയന്‍ റൂമിലേക്ക് നടന്നു. അവിടെ യൂണിയന്‍ സെക്രട്ടറി ആദര്‍ശും അനുയായികളും കണ്ടു. അവര്‍ വൈഷ്ണവും മിഥുനയും കയറി വരുന്നത് കണ്ട് അവരെ നോക്കി പറഞ്ഞു.

ടാ.. നീ പോയന്‍റ് ടേബിള്‍ കണ്ടില്ലേ… നമ്മള്‍ സെക്കന്‍റാണ്..

ഹാ… കണ്ടു. ഒരു പോയന്‍റിന് അല്ലേ. നമ്മുക്ക് ഓണ്‍സ്റ്റേജില്‍ പിടിക്കാം… വൈഷ്ണവ് മറുപടി കൊടുത്തു.

ഹാ… എന്തായാലും ഇവിടെ നടക്കുന്നതില്‍ ഓവറോള്‍ കിരിടം പുറത്ത് പോവരുത്… ആദര്‍ശ് പറഞ്ഞു നിര്‍ത്തി. വൈഷ്ണവ് ഒന്ന് പുഞ്ചിരിച്ചു.

എന്തായി നാടകം… ഒക്കെ റെഡിയല്ലേ… ആദര്‍ശ് മിഥുനയോട് ചോദിച്ചു.

പെര്‍ഫക്റ്റ്… നമ്മുക്ക് പിടിക്കാം… മിഥുന മറുപടി കൊടുത്തു..

പെട്ടെന്ന് വൈഷ്ണവിന്‍റെ ഫോണ്‍ റിംങ് ചെയ്തു.

അവന്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് നോക്കി. ചിന്നു എന്ന് സ്ക്രീനില്‍ കണ്ടു. അവന്‍ മിഥുനയെ ഒന്ന് നോക്കി. അവളും ചിന്നുവാണ് വിളിക്കുന്നത് എന്ന് കണ്ടു. ഒരു ആക്കി ചിരിയില്‍ അവനോട് തുടര്‍ന്നോളം പറഞ്ഞു.

അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത് യൂണിയന്‍ റൂമിന് പുറത്തേക്ക് നടന്നു.

ചിന്നു… വൈഷ്ണവ് ഫോണിലുടെ വിളിച്ചു

കണ്ണേട്ടാ ഇത് രമ്യയാ…

(ഫോണ്‍ സംസാരത്തിലേക്ക്)

വൈഷ്ണവ്: ഹാ… രമ്യ എന്താ ഈ നേരത്ത്…ശബ്ദം എന്തോ പോലെ ഉണ്ടല്ലോ…

രമ്യ: കണ്ണേട്ടാ ഒന്ന് ലൈബ്രറിയുടെ അടുത്തുള്ള ക്ലാസിലേക്ക് വരുമോ…

വൈഷ്ണവ്: എന്തു പറ്റി…. ചിന്നു എവിടെ…

രമ്യ: അവള്‍ ഇവിടെ ഉണ്ട്. എട്ടന്‍ വാ… ബാക്കി നേരിട്ട് പറയാം…

വൈഷ്ണവ്: ഹാ…. ദാ വരുന്നു.

രമ്യ ഫോണ്‍ കട്ടാക്കി… വൈഷ്ണവിന് അവിടെ എന്തോ സംഭവിച്ച പോലെ തോന്നി.

ചെറിയ ഒരു പേടി പോലെ രമ്യയുടെ സംസാരത്തില്….

അവന്‍ മിഥുനയോട് ഇപ്പോ വരാമെന്ന് പറഞ്ഞ് ലൈബ്രറി ലക്ഷ്യമാക്കി നടന്നു.
അവന്‍ നിമിഷങ്ങള്‍ക്കകം ലൈബ്രറിയുടെ അടുത്തുള്ള ക്ലാസ് മുറിയിലെത്തി. അവിടെ ബെഞ്ചില്‍ ഗ്രിഷ്മയും രമ്യയും വെറേ രണ്ടു കുട്ടികളും ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് ഒരു ദുഃഖ ഭാവം.

അവന് അവരുടെ അടുത്തേക്ക് നടന്നടുത്തു. അവനെ കണ്ടപ്പോള്‍ രമ്യ എണിറ്റു. ഗ്രിഷ്മ ഇപ്പോഴും എന്തോ വിഷമത്തിലാണെന്ന് അവന് മനസിലായി.

രമ്യ അവന് നേരെ നടന്നു നിങ്ങി. അവന്‍ അപ്പോഴും ഗ്രിഷ്മയെ തന്നെയായിരുന്നു ശ്രദ്ധിക്കുന്നത്. രമ്യ അവന് മുന്നില്‍ എത്തി പിന്നെ വിളിച്ചു.

കണ്ണേട്ടാ… പെട്ടെന്നവന്‍ ശ്രദ്ധ രമ്യയിലേക്ക് കൊണ്ടുവന്നു. അവന്‍ അവളോട് ചോദിച്ചു.

1 Comment

  1. Nice..nalloru pranayakalam akatte iniyilla parts..with love❤️

Comments are closed.