വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി ?] 310

അതിന് നേരില്‍ കണ്ടാല്‍ താന്‍ ശരിക്ക് ഒന്നു മിണ്ടുക പോലും ഇല്ലലോ…

നാളെ സംസാരിക്കാം… ഇപ്പോ കണ്ണേട്ടന്‍ ക്ഷീണത്തിലല്ലേ… കിടക്കാന്‍ നോക്ക്…

ഹാ… ശരി

ഗുഡ് നൈറ്റ്. ??

സീ യു ടുമോറോ… ഗുഡ് നൈറ്റ്?

അവന്‍ ഫോണ്‍ ബെഡിലേക്ക് വെച്ചു. മനസിന് ഭയങ്കര കുളിര്‍മ പോലെ… അവന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി തെളിഞ്ഞു. അവന്‍ പതിയെ കണ്ണുകള്‍ അടച്ചു. അധികം വൈകാതെ ഉറക്കത്തിലേക്ക് പതിച്ചു.

രാവിലെ അഞ്ചരയ്ക്ക് ഫോണില്‍ അലറാം അടിച്ചു. സാധാരണ രാവിലെ ക്രിക്കറ്റ് കളിക്കാന്‍ പോകാറുണ്ട്. ആറുമണി മുതല്‍ ഒന്നര മണിക്കുര്‍ നാട്ടിലെ കുട്ടുകാരുടെ കുടെ. അവന്‍ കണ്ണ് തുറന്നു. ഫോണെടുത്ത് അലറാം ഓഫാക്കി. കളിക്കാന്‍ പോണോ പോണ്ടേ…. രാവിലത്തെ സംശയം ഉദിച്ചു വന്നു. എന്തായാലും പോവുക തന്നെ എന്ന് വിചാരിച്ച് എണിറ്റു. ഫ്രഷായി കളിയ്ക്കാന്‍ ഇറങ്ങി. അമ്മയോടെ കളിയ്ക്കാന്‍ പോകുന്ന കാര്യം പറഞ്ഞ് മുറ്റെത്തെക്കിറങ്ങി.

ഒരു അഞ്ചൂറു മീറ്റര്‍ ദൂരമുണ്ട് ഗ്രൗണ്ടിലേക്ക്. രാവിലെ വണ്ടി എടുക്കില്ല. ഒരു വാമപ്പിനായി ഓടും. ഗ്രൗണ്ടില്‍ കുട്ടുകാര്‍ ഒക്കെ എത്തിയിട്ടുണ്ട്. കളി തുടങ്ങി. എന്നത്തെയും പോലെ രണ്ടു മാച്ച് കളിച്ചു. ഞായാറാഴ്ച മാത്രം നാലോ അഞ്ചോ മാച്ച് ഉണ്ടാവും. എഴേ മുക്കാലോടെ വീട്ടിലെത്തി. നേരെ മുറിയിലേക്ക് പോയി. കുളിച്ച് ഡ്രസ് മാറി താഴെക്ക് വന്നു. അച്ഛന്‍ വീടിന് മുന്നില്‍ പത്രം വയിക്കുന്നുണ്ട്. അമ്മ അടുക്കളയിലും. കുറച്ച് നേരം അച്ഛനുമായി കത്തിയടി പതിവാണ്.

അല്ല നീ ഗ്രിഷ്മയെ കണ്ടോ ഇന്നലെ… അച്ഛന്‍ ചോദിച്ചു.

ഹാ… അച്ഛാ…

സംസാരിച്ചോ….

ചെറുതായിട്ട്… പിന്നെ ഞാന്‍ പ്രക്ടീസിന് പോയി…

നീ അവളുടെ തിരുമാനം ചോദിച്ചോ…

ഹാ… ചോദിച്ചു. അവള്‍ ഇന്നോ നാളെയോ പറയാം എന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴാണ് അവന് ഇന്നലെ ചാറ്റ് ചെയ്തത് ഓര്‍മ വന്നത് അവന്‍ ഫോണ്‍ എടുത്ത് ഇന്നലത്തെ ചാറ്റ് എടുത്തു. രാവിലെ മേസേജ് ഒന്നും വന്നിട്ടില്ല. നമ്പര്‍ സേവ് ചെയ്തിട്ടില്ല. അവന്‍ ചിന്നു എന്ന് സേവ് ചെയ്തു. അപ്പേഴെക്കും വിലാസിനി രണ്ടുപേരെയും പ്രഭാതഭക്ഷണം കഴിക്കാനായി വിളിച്ചു.

ഭക്ഷണം കഴിച്ച് എട്ടെമുക്കലോടെ വൈഷ്ണവും ഗോപകുമാറും വിലാസിനിയോട് യാത്ര പറഞ്ഞ് ഇറങ്ങി.

ഗോപകുമാര്‍ കാറിലും വൈഷ്ണവ് ബൈക്കിലും കയറി യാത്ര ആരംഭിച്ചു.

ബസ് സ്റ്റാന്‍റില്‍ ഗ്രിഷ്മയുടെ വരവിന് കാത്തു നില്‍ക്കുകയായിരുന്നു രമ്യ. അധികം വൈകാതെ അവളുടെ ബസ് സ്റ്റാന്‍റില്‍ എത്തി. ആളുകളുടെ ഇടയിലുടെ അവള്‍ രമ്യയ്ക്ക് നേരെ നടന്നു വന്നു.

1 Comment

  1. Nice..nalloru pranayakalam akatte iniyilla parts..with love❤️

Comments are closed.