വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി ?] 310

ആഹാ… എന്താ തന്‍റെ തിരുമാനം…

അത്…

അത്… പറ…

കണ്ണേട്ടന്‍റെ അമ്മയോട് വേറെ ആലോചന നോക്കണ്ട എന്ന് പറഞ്ഞേക്ക്…??

ആ മേസേജ് കണ്ടപ്പോള്‍ വൈഷ്ണവിന്‍റെ കണ്ണുകള്‍ സന്തോഷം കൊണ്ട് വിടര്‍ന്നു. എന്താ മേസേജ് അയക്കേണ്ടത് പോലും അവന് അറിഞ്ഞില്ല…

അവന്‍ രണ്ട് ഇമോജിയിട്ടു.? ?

അവളും തിരിച്ച് ഇമോജിയിട്ടു.? ?

അതെയ് നാളെ വൈകിട്ടേ ഞങ്ങള്‍ കോളേജില്‍ വരു.. അവള്‍ പറഞ്ഞു.

മതി… രാവിലെ ഞാനും ബിസിയാവും… പിന്നെന്താ…

പിന്നെ ഒന്നുമില്ല. പോയി കിടന്നുറങ്ങാന്‍ നോക്ക്. അവള്‍ പറഞ്ഞു.

ശരി… നാളെ കാണാം…. മനസില്ല മനസ്സോടെ അവന്‍ മറുപടി നല്‍കി..

ഓക്കെ… ഗുഡ് നൈറ്റ്. ? ?

അവന്‍ ആ ചാറ്റിലേക്ക് തന്നെ നോക്കി നിന്നു. കുറച്ച് കഴിഞ്ഞപ്പോ ഒണ്‍ലൈന്‍ എന്നുള്ളത് മറഞ്ഞു പകരം ലാസ്റ്റ് സീന്‍ അറ്റ് 10.21 എന്ന് എഴുതി വന്നു. . അല്‍പം വിഷമത്തോടെ അവന്‍ ഫോണ്‍ താഴെ വെച്ചു. എന്തോ ഒരു പുതിയ വികാരം മനസില്‍ വരുന്നത് പോലെ. അവന് കണ്ണുകള്‍ അടയ്ക്കുമ്പോള്‍ അവളുടെ താമരമൊട്ട് പോലത്തെ കണ്ണുകള്‍ അവനെ നോക്കുന്നത് പോലെ… അവന്‍ അടുത്തുള്ള തലയണയെ കെട്ടി പിടിച്ച് കിടന്നു. പതിയെ ഉറക്കത്തിലേക്ക്….

(തുടരും….)

1 Comment

  1. Nice..nalloru pranayakalam akatte iniyilla parts..with love❤️

Comments are closed.