വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി ?] 310

ടീ നാളെ കണ്ണേട്ടന്‍റെ നാടകമുണ്ട്. എനിക്ക് കാണണമെന്നുണ്ട്. നീയും വരുമോ…

മിഥുനേച്ചി പറഞ്ഞിരുന്നു. പക്ഷേ ടീ നാടകം രാത്രിയാണ്. നമ്മളെങ്ങനെ തിരിച്ച് പോവും.

കണ്ണേട്ടന്‍ വേണെങ്കില്‍ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. നീ വിട്ടില്‍ ചോദിച്ച് നോക്ക്…
ഹാ… എന്നാല്‍ ചോദിച്ച് നോക്കാം…

അവര്‍ പിന്നെയും എന്തോക്കെയോ സംസാരിച്ച് താഴെ എത്തി. ബസ് സ്റ്റാന്‍റില്‍ പോയി അവരവരുടെ നാട്ടിലേക്കുള്ള ബസില്‍ കയറി യാത്രയായി.

രാത്രി എട്ട് മണിയായി വൈഷ്ണവ് വിട്ടില്‍ എത്തിയപ്പോള്‍ കുളിയും രാത്രി ഭക്ഷണവും കഴിഞ്ഞ് അച്ഛനോടും അമ്മയോടും കുറച്ച് നേരം സംസാരിച്ചിരുന്നു. പിറ്റേന്നുള്ള നാടകത്തിന്‍റെ കാര്യം തന്നെയാണ് പ്രധാന സംസാരം. അവര്‍ ഇരുവരും എന്തായാലും വരും. പിന്നെ വിലാസിനിയാണ് രാത്രി നാടകടീമിനുള്ള ഫുഡ് ഉണ്ടാക്കുന്നത്. കഴിഞ്ഞ രണ്ട് കൊല്ലവും വിലാസിനി നാടകദിവസം ഫുഡുമായി എത്തിയിട്ടുണ്ട്. കഴിക്കാന്‍ കുറച്ച് പേരെ കിട്ടുന്നു എന്നത് വിലാസിനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ്. വൈഷ്ണവിന്‍റെ ഫ്രെണ്ടിസിനും വിലാസിനിയുടെ ഫുഡ് ഇഷ്ടമാണ്. ഇന്നത്തെ പ്രക്ടീസിന്‍റെ അവസാനം ചിലരത് അവനോട് പറയുകയും ചെയ്തു. വിലാസിനിയുടെ കൈപുണ്യത്തെ പറ്റി. കഴിഞ്ഞ പ്രവിശ്യം നാടകടീമില്‍ ഉണ്ടായിരുന്ന ഇപ്പോഴത്തെ യൂണിയന്‍ സെക്രട്ടറി ആദര്‍ശ് പോലും ഒരു പ്ലേറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എത്ര വലിയ പാത്രത്തില്‍ കൊണ്ടുപോയാലും ചെമ്പ് കാലിയായിട്ടെ തിരിച്ച് കിട്ടാറുള്ളു.

എല്ലാം തിരുമാനിച്ച് കഴിഞ്ഞ് റൂമിലെത്തി. ബെഡില്‍ കിട്ടന്ന് ഫോണ്‍ എടുത്തു. ചിന്നുവിന്‍റെ മേസേജ് വന്നതായി കണ്ടു. അവന്‍ ആവേശത്തോടെ ഓപ്പണ്‍ ചെയ്ത് നോക്കി..

ഹായ്…? ? (ആദ്യ മേസേജ്)

രണ്ട് മിനിട്ട് കഴിഞ്ഞ് അടുത്ത മേസേജ്…

മാഷേ…

ലാസ്റ്റ് മേസേജ് വന്നിട്ട് പത്ത് മിനിറ്റായി. അവന്‍ റിപ്ലേ കൊടുത്തു.

ഹാലോ… മേസേജ് സെക്കന്‍റുകള്‍ക്കകം സീന്‍ ചെയ്തു. ടൈപ്പിംങ്….

അതേയ്, രമ്യ നാടകം കാണാന്‍ വരാം എന്ന് പറഞ്ഞു. അപ്പോ ഞാനുമുണ്ട്. രാത്രി വീട്ടിലെത്തിക്കണം…

ഹോ… അപ്പോ ചിന്നുവിന് നാടകം കാണാന്‍ തല്പര്യമില്ലേ…

ഹാ… ഉണ്ട്. കഴിഞ്ഞ പ്രവിശത്തെ ബെസ്റ്റ് ആക്ടറിന്‍റെ അഭിനയം ഒന്ന് കാണാമല്ലോ…

അതെങ്ങനെ അറിഞ്ഞു. വൈഷ്ണവ് ചോദിച്ചു.

അതൊക്കെ അറിഞ്ഞു എന്ന് വെച്ചോ…

മ്… പിന്നേയ് അമ്മയോട് പറഞ്ഞോ….

ഹാ… നാടകം കാണാന്‍ പോവാന്‍ അമ്മ സമ്മതിച്ചു. അമ്മ അച്ഛനോട് പറഞ്ഞോളാം എന്ന് പറഞ്ഞു.

ആ കാര്യം അല്ല… നമ്മുടെ കാര്യം…

ഹോ.. അത്… സംസാരിച്ചു. അമ്മയ്ക്ക് ആദ്യം എന്ത് പറയണം എന്ന് അറിയാതെ നിന്നു.

പിന്നെ എന്‍റെ ഇഷ്ടം പോലെ ചെയ്യാന്‍ പറഞ്ഞു.

1 Comment

  1. Nice..nalloru pranayakalam akatte iniyilla parts..with love❤️

Comments are closed.