വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി ?] 310

ഞാന്‍ രമ്യയോട് ചോദിക്കട്ടെ… അവള്‍ ഉണ്ടെങ്കില്‍ ഞാനും ഉണ്ടാവാം…
നിന്‍റെയും അവളുടെയും വിട്ടില്‍ ചോദിച്ചിട്ട് പറഞ്ഞ മതി. രാത്രി ഉറപ്പ് പറയണം…

ശരി.. പറയാം….

വൈഷ്ണവ് ഒരു പുഞ്ചിരി നല്‍കി.

അതേയ് എട്ടന് പ്രണയമൊന്നും ഉണ്ടായിരുന്നില്ലേ… ചിന്നു ചോദിച്ചു.

എന്താ അങ്ങനെ ചോദിച്ചേ…

അല്ല അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാ…

എനിക്കിതു വരെ ഒരു പെണ്‍കുട്ടിയോടു പോലും ആ തരത്തില്‍ ഒരു അടുപ്പം തോന്നിയിട്ടില്ല. സ്കൂളിലും കോളേജിലും ഗേള്‍ ഫ്രെണ്ട്സ് കുറെ ഉണ്ടായിരുന്നു. പലരും വന്ന് പ്രേപോസ് ചെയ്തിരുന്നു. പക്ഷേ എല്ലാവരേയും ഞാന്‍ ഒഴുവാക്കി. അല്ലാ തന്‍റെ കാര്യമോ… വൈഷ്ണവ് തിരിച്ച് ചോദിച്ചു.

എന്നോട് രണ്ട് മൂന്ന് പേര് വന്ന് ഇഷ്ടമാണേന്ന് പറഞ്ഞിരുന്നു. പക്ഷേ വിട്ടില്‍ അറിഞ്ഞാല്‍ അച്ഛന്‍ എന്നെ കൊല്ലും എന്ന് പറഞ്ഞ് എല്ലാരില്‍ നിന്നും ഒഴിഞ്ഞു മാറി. ചിന്നു പറഞ്ഞു നിര്‍ത്തി.

അപ്പോ തനിക്ക് അച്ഛനെ അത്രയ്ക്ക് പേടിയാണോ…

അതേ… അച്ഛന്‍ ഭയങ്കര ദേഷ്യക്കാരാന.. പലപ്പോഴും അമ്മയോട് ചീത്ത പറയാറുണ്ട് വീട്ടില്‍. അത് കൊണ്ട് ഞാന്‍ അച്ഛനോട് അധികം സംസാരിക്കാറില്ല… അവളുടെ കണ്ണ് നിറയുന്നുണ്ടോ എന്ന് അവന് തോന്നി. വൈഷ്ണവ് അവളെ നോക്കി നിന്നു. അവള്‍ പെട്ടെന്ന് മുഖം തിരിച്ചു.

ഇപ്പോ ഇത്രേയേ ചോദിക്കാന്‍ ഉള്ളു. ഞാന്‍ പോവാണ്. ചിന്നു ഇത്രേയും പറഞ്ഞ് തിരിഞ്ഞ് നടന്നു. വൈഷ്ണവും പിന്നെ ഒന്നും ചോദിക്കാന്‍ തോന്നിയില്ല. അവന്‍ അവളുടെ പിറകെ നടന്നു. അവര്‍ ക്യാന്‍റിനിലേക്ക് കയറി ചെന്നു.

രമ്യയും മിഥുനയും കത്തിയടിയില്‍ തന്നെയായിരുന്നു. അവരുടെ മുന്നിലെ ലൈം ഗ്ലാസും പരിപ്പ് വട കൊണ്ടു വന്ന പ്ലേറ്റും കാലിയായി ഇരുപ്പുണ്ട്.

ഗ്രിഷ്മയാണ് ആദ്യം അവരുടെ അടുത്തെത്തിയത്. പിന്നാലെ വൈഷ്ണവും.
ഗ്രിഷ്മ വിഷമം മാറ്റി പുഞ്ചിരിച്ചു. അവരെ കണ്ട് മിഥുനയും രമ്യയും നോക്കി ചിരിച്ചു. മിഥുന വൈഷ്ണവിനോടായി പറഞ്ഞു.

നാടകത്തിന്‍റെ കാര്യം സാറ് മറന്നോ… പ്രക്ടീസിന് അവര്‍ രണ്ട് മൂന്ന് വട്ടം വിളിച്ചിരുന്നു…

ഹാ… എന്നാ പോവാം…

വൈഷ്ണവ് തിരിഞ്ഞ് ഗ്രിഷ്മയോടായി പറഞ്ഞു. അപ്പോ പറഞ്ഞ പോലെ…

ഗ്രിഷ്മ തലയാട്ടി സമ്മതിച്ചു. മിഥുന രണ്ട് പേരോടും ബൈ പറഞ്ഞു നടന്ന് നിങ്ങി. പോകും വഴി വൈഷ്ണവിന്‍റെ പേക്കറ്റില്‍ നിന്ന് പോഴ്സ് എടുത്ത് ബില്ലടച്ചു. അവരെ നോക്കി നിന്ന ഗ്രിഷ്മ പെട്ടെന്ന് രമ്യയെ നോക്കി പോവാം എന്ന് പറഞ്ഞു. രമ്യ അത് സമ്മതിച്ച് എണിറ്റു. അവര്‍ കോളേജിന് പുറത്തേക്ക് നടന്നു.

തലേ ദിവസത്തേ പോലെ അവര്‍ ആ കൂന്ന് നടന്നിറങ്ങാന്‍ തിരുമാനിച്ചു. പോകും വഴി ഗ്രിഷ്മ സംസാരിച്ച് തുടങ്ങി.

ടീ… ആ വിപിനെ തല്ലിയത് കണ്ണേട്ടന്‍ തന്നെയാണ്.

അതെനിക്ക് തോന്നി.

അടിയ്ക്കിടെ ഷര്‍ട്ട് കിറിയപ്പോ പുതിയ ഷര്‍ട്ട് വാങ്ങി കൊടുത്തതും കണ്ണേട്ടനാ…

ഓ… നീയും നിന്‍റെ ഒരു കണ്ണേട്ടനും. അല്ല നീ തിരുമാനം പറഞ്ഞോ…

ഇല്ല ഇന്ന് അമ്മയോട് അഭിപ്രായം ചോദിക്കണം… പിന്നെ നിന്നോട് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട്…

എന്ത് കാര്യം.

1 Comment

  1. Nice..nalloru pranayakalam akatte iniyilla parts..with love❤️

Comments are closed.