“എന്റെ പേര് വത്സല,
വൈറ്റിലയിലാണ് താമസം.
“ഇന്ന് എന്താ ശരിക്കും നടന്നത്.?”
“പതിവുപോലെ ഞാൻ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ഭക്ഷണമുണ്ടാക്കാൻ ചെന്നതാണ് സാറേ, അപ്പഴാ അവിടെ..”
ബാക്കിപറയാൻ വത്സല ഒന്നു ബുദ്ധിമുട്ടി.
“എന്നിട്ട് നിങ്ങൾ എന്തു ചെയ്തു.”
കോൺസ്റ്റബിൾ രവിയായിരുന്നു ആ ചോദ്യം ആരാഞ്ഞത്.
“ഞാൻ വാച്ച്മാനെ വിവരം അറിയിച്ചു.”
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അർജ്ജുൻ ഉറക്കത്തിനിന്നും എഴുന്നേറ്റത്.
ആര്യ കോളിംഗ്.
“എന്തുവാടി ഒന്നുറങ്ങാനും സമ്മതിക്കില്ലേ.?”
ഫോൺ എടുത്തിട്ട് അർജ്ജുൻ ഒറ്റവാക്കിൽ ചോദിച്ചു.
“എടാ, ഇന്ദിരാ വിമൻസ് ഹോസ്റ്റലിൽ ഒരു പെൺകുട്ടി തൂങ്ങിമരിച്ചു. ന്യൂസ് കവർചെയ്യണം നീ പെട്ടന്ന് വാ, ഞാൻ ഇവിടെ വെയ്റ്റിംഗ് ആണ്.”
“ഓഹ്, എപ്പോ? ”
പുതപ്പിനുള്ളിൽനിന്നും എഴുന്നേറ്റ് അർജ്ജുൻ ചോദിച്ചു.
“പുലർച്ചെയാണ് ന്ന് തോന്നുന്നു.”
“മ് ശരി, ഒരു പതിനഞ്ച് മിനുട്ട് ഞാൻ വരാ”
കോൾ കട്ട് ചെയ്ത് ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അർജ്ജുൻ ബാത്റൂമിലേക്ക് ഓടിക്കയറി.
“ആരാ വാച്ച്മാൻ ?
കോൺസ്റ്റബിൾ രവി ചോദിച്ചു.
“ഞാനാ സാറേ..”
മുൻപ് അവർക്ക് വഴികാണിച്ചുകൊടുത്തയാൾ മുന്നിലേക്ക് നീങ്ങിനിന്നുകൊണ്ട് പറഞ്ഞു.