ഇനി അതല്ല പറയാൻ താല്പര്യമില്ലായെങ്കിൽ മൂന്നോ നാലോ ദിവസം. അതുകഴിഞ്ഞാൽ ഞാൻവന്നു കൂട്ടികൊണ്ടുപോകും സ്റ്റേഷനിലേക്ക്. പക്ഷെ അന്ന് രണ്ടുവള ഞാനിടും.”
പുഞ്ചിരിപൊഴിച്ചു കൊണ്ട് രഞ്ജൻ പറഞ്ഞു.
“പിന്നെ ഇത്രെയും കാലം നിങ്ങൾ ഉണ്ടാക്കിയ സൽപ്പേര്, സമൂഹത്തിലെ സ്ഥാനം എല്ലാം ദേ ഇങ്ങനെ പാറിനടക്കും.”
നെറ്റിയിൽ നിന്നും അടർന്നുവീഴാൻ നിൽക്കുന്ന വിയർപ്പുതുള്ളികളെ ഡോക്ടർ ഇടതുകൈകൊണ്ട് ഒപ്പിയെടുത്തു.
“സർ, ഹോമെക്സ് ബിൽഡേഴ്സിന്റെ ചെയർമാൻ ലൂക്ക പറഞ്ഞപ്രകാരമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞാൻ തിരുത്തിയത്. അയാൾ ലണ്ടനിൽ പഠിക്കുന്ന എന്റെ മോളെ വച്ച്…”
ബാക്കിപറയാൻ ഡോക്ടർ നന്നേബുദ്ധിമുട്ടി.
“മോളെ വച്ച്.?”
അനസ് ചോദിച്ചു.
“റിപ്പോർട്ട് തിരുത്തിയില്ലങ്കിൽ നാട്ടിലേക്ക് മോൾടെ ശരീരം മാത്രമേ ഉണ്ടാകുയെന്ന് ഭീഷണിപെടുത്തി. വെറുതെ വേണ്ട ഒരു തിരുത്തിന് ഒരുകോടി രൂപ. അതായിരുന്നു ഓഫർ.”
“റിപ്പോർട്ടിൽ എന്താണ് തിരുത്തിയത്.?”
കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് രഞ്ജൻ ചോദിച്ചു.
കിഴക്കുനിന്നുവീശിയ തണുത്തകാറ്റ് ബാൽക്കണിയിൽ പടർന്നുപന്തലിച്ച വള്ളിച്ചെടികളെ കോരിത്തരിപ്പിച്ചുകൊണ്ട് ഒഴുകിയെത്തി.
“സർ, മോർഫിനെന്ന മരുന്നിന്റെ അളവ് കൂടുതലായി ആ കുട്ടിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞു പുറത്തിറങ്ങിയ ഉടനെ ലൂക്ക എന്നെവന്നുകണ്ടു. തോക്കുചൂണ്ടി എന്നെ ഭീക്ഷണിപ്പെടുത്തി.”
“മോർഫിൻ എന്നുപറഞ്ഞാൽ?”
സംശയത്തോടെ രഞ്ജൻ ചോദിച്ചു.
“സർ, നോർമൽ ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷനിൽ വരുന്ന ഒരു ഡ്രഗ്ഗ് ആണ് മോർഫിൻ. 50 kg ക്ക് ശരീരഭാരമുള്ള ഒരാൾക്ക് ബോധമണ്ഡലം നഷ്ടപ്പെടാൻ സാധാരണ മോർഫിൻ 1mg മതിയാകും.
ഈ കഥ വായിക്കാൻ ഒരുപാട് താമസിച്ചു പോയി സൂപ്പർ സൂപ്പർ സൂപ്പർ