“ഡിജിപിയുടെ ഒറ്റ നിർബന്ധമാണ് തന്നെ ഇവിടെ ക്രൈംബ്രാഞ്ചിലേക്ക് പോസ്റ്റ് ചെയ്തത്. തന്റെ എഫിഷ്യൻസി മറ്റുകാര്യങ്ങളും എനിക്ക് അറിയാവുന്നതുകൊണ്ട് താൻതന്നെ ഈ കേസ് അന്വേഷിക്കണം എന്നുതോന്നി. അതാണ് സസ്‌പെൻഷൻ പിൻവലിച്ച് ഉടനെ പോസ്റ്റ് ചെയ്തത്.”
“ഉവ്വ് സർ.” പുഞ്ചിപൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
“എന്ത് ഉവ്വ്, ഇനി ഇവിടെക്കിടന്നു തല്ലുകൊള്ളിത്തരം കാണിച്ചാൽ ഡിസ്മിസ് ലെറ്റർ അങ്ങുവരും പോസ്റ്റുവഴി.”
“സർ നെറികേട് ആരുകാണിച്ചാലും ഞാൻ പ്രതികരിക്കും. തല്ല് കൊടുക്കേണ്ടിടത്ത് തല്ലുതന്നെ കൊടുക്കും. അന്നേരം പ്രായത്തിന് മൂത്തതാണോ ഇളയവരാണോ എന്നൊന്നും ഞാൻ നോക്കില്ല.”
രഞ്ജന്റെ ശബ്ദം ആ മുറിയിൽ അലയടിച്ചുയർന്നു.
“ഓക്കെ, ഓക്കെ, ബിപി കൂട്ടണ്ട ഞാൻ പറഞ്ഞതാ. ആ പിന്നെ തനിക്കുള്ള അസൈന്മെന്റ് ഇതാണ്.”
കേരളാപോലീസ് എന്നെഴുതിയ ഫയൽ ഐജി രഞ്ജൻഫിലിപ്പിന് കൈമാറി.
“ഇത് നീന, റെവന്യൂ മന്ത്രി പോളച്ചന്റെ കൊച്ചുമകൾ. ആനി, വർഗീസ് ദമ്പതികളുടെ രണ്ടാമത്തെ മകൾ.
15 – 11 – 2018 വ്യാഴാഴ്ച്ച പുലർച്ചെ ഒരുമണിക്കും രണ്ടുമണിക്കുമിടയിൽ ഇന്ദിര വിമൻസ് ഹോസ്റ്റലിലെ അടുക്കളയിൽ തൂങ്ങിമരിച്ചു. മരണകാരണം വ്യക്തമല്ല. ഒരു ആത്മഹത്യകുറിപ്പുപോലുമില്ല. രണ്ടു ദിവസം മുൻപ്. അതായത് 12-11-2018 തിങ്കളാഴ്ച്ച ‘അമ്മ ആനിയുമായി രാത്രിഒരു വഴക്ക് കഴിഞ്ഞിരുന്നു. ആ ദേഷ്യത്തിന് ‘അമ്മ ആനി അവളുടെ ഇടതുകവിളിൽ ഒരടികൊടുത്തു. അതിന്റെ ഫലമായി വീട്ടിൽനിന്നും പിറ്റേന്ന് രാവിലെ അതായത് ചൊവ്വാഴ്‌ച്ച തിരിച്ചു ഹോസ്റ്റലിലേക്ക് വന്നു. മരണപ്പെടുന്നതിന് മുൻപ് അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു. പക്ഷെ നേരത്തെ വഴക്കിട്ടതിന്റെ ദേഷ്യമോ വിഷമമോ ഒന്നും ആ സംഭാക്ഷണത്തിൽ നിന്നും ഉണ്ടായിട്ടുമില്ല. പിന്നെ എങ്ങനെ ?
അതാണ് കണ്ടുപിടിക്കേണ്ടത്. ”
ഐജി ചെറിയാൻപോത്തൻ ദീർഘശ്വാസമെടുത്തുവിട്ടു.
“ആത്മഹത്യകുറിപ്പ് ഇല്ല, ഫിംഗർ പ്രിന്റ് ഇല്ല, ആരുടെ മൊഴിയിലും ഒരു അസ്വാഭാവികതയില്ല. എന്തിന് തെളിവിന് തുണ്ട് കടലാസുപോലുമില്ല ല്ലേ..”
രഞ്ജൻഫിലിപ്പ് തന്റെ മീശയുടെതലപ്പ് ഇടതുകൈകൊണ്ട് മെല്ലെ തടവി.
?????????