അത്രെയും പറഞ്ഞ് ശാലിനി അയാളുടെ ബന്ധനം വേർപെടുത്തി അടുക്കളയിലേക്കുപോയി. കൂടെ രഞ്ജനും കസേരയിൽനിന്നും എഴുന്നേറ്റ് അവളോടൊപ്പം നടന്നു.
“ശാലു, നാളെ ജോയിൻചെയ്യണം.”
അല്പം നീരസത്തോടെ അയാൾ പറഞ്ഞു.
“മ്, ചെയ്യൂ. ന്നിട്ട് ഏറ്റെടുത്ത ജോലിപൂർത്തിയാക്കിട്ട് വായോ. ഞാനില്ല കൊച്ചിയിലേക്ക്. ഐപിയസുകാരൻ പോ.”
എത്രനിർബന്ധിച്ചിട്ടും തന്റെകൂടെ കൊച്ചിയിലേക്ക് ഇല്ലായെന്നു തീർത്തുപറഞ്ഞ ശാലിനി, നാളെ ജോയിൻചെയ്യാൻ പോകാനുള്ള രഞ്ജന്റെ വസ്ത്രങ്ങൾ ഒതുക്കിവച്ച് യാത്രക്കുള്ള ഒരുക്കങ്ങൾ ചെയ്തുകൊടുത്തു.
××××××××
ഇടപ്പള്ളിയിലെ സിഗ്നൽകടന്ന് ഒറ്റപ്പാലം റെജിസ്സ്ട്രെഷനിലുള്ള രഞ്ജന്റെ മാരുതിസുസുക്കി ബെലെനോ കാർ ഐജി ഓഫീസ് ലക്ഷ്യമാക്കി കുതിച്ചു.
ഓഫീസ് സമയം അടുത്തതിനാൽ റോഡുകളിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അതൊന്നും വകവെക്കാതെ അയാൾ ആക്സലറേറ്റിൽ കാൽ അമർത്തിചവിട്ടി. അധികസമയം എടുക്കാതെ മറൈൻഡ്രൈവിലുള്ള ഐജി ഓഫീസിലേക്ക് രഞ്ജൻഫിലിപ്പ് തന്റെ ബെലെനോ കാർ ഓടിച്ചുകയറ്റി.
ഡോർതുറന്ന് പുറത്തിറങ്ങി നേരെ പോയത് ഐജിയുടെ ക്യാബിനിലേക്കായിരുന്നു.
“മെ ഐ കമിങ് സർ.”
ഹാഫ് ഡോറിന്റെ ഒരു പൊളിപിടിച്ചുകൊണ്ട്
രഞ്ജൻ ചോദിച്ചു.
“യെസ്..”
രഞ്ജൻ അകത്തേക്കുകടന്ന്
ഐ ജിക്ക് മുൻപിൽ സല്യൂട്ടലിടിച്ചുനിന്നു.
“ആ.. എത്തിയോ?, ഇരിക്കടോ.”
ഐജി തന്റെ മുൻപിലുള്ള ഒഴിഞ്ഞകസേര ചൂണ്ടിക്കാട്ടികാണിച്ചുകൊണ്ട് പറഞ്ഞു.
രഞ്ജൻ പതിയെ ആ കസേരയിൽ ഇരുന്നു.
?????????