ഫോൺ കട്ട് ചെയ്ത് രഞ്ജൻ അകത്തുപോയി തന്റെ ലാപ്ടോപ്പ് തുറന്നു.
ഐ ജി പറഞ്ഞത് ശരിയായിരുന്നു സസ്‌പെൻഷൻ പിൻവലിച്ച്
പുതിയ അപ്പോയിന്മെന്റ് ലെറ്റർ വന്നുകിടക്കുന്നു.
“ശാലു… ഒന്നിങ്ങുവന്നേ ”
അടുക്കളയിലേക്കുനോക്കിക്കൊണ്ട് രഞ്ജൻ നീട്ടിവിളിച്ചു.
വൈകാതെ ശാലിനിവന്ന് കസേരയിൽ ഇരിക്കുന്ന രഞ്ജന്റെ കഴുത്തിനുപിന്നിലൂടെ കൈകളിട്ട് കവിളിൽ അമർത്തിചുംബിച്ചുകൊണ്ട് ചോദിച്ചു.
“ഒരുപണിയെടുക്കാൻ സമ്മതിക്കില്ലേ രഞ്ജിയേട്ടാ? ”
“ഉവ്വ്, ആദ്യം ന്റെ നായരുട്ടി ഇതൊന്ന് നോക്ക്.”
ലാപ്ടോപ്പ് ശാലിനിയുടെ നേരെ തിരിച്ചുപിടിച്ചുകൊണ്ടു രഞ്ജൻ പറഞ്ഞു.
“സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ.
ക്രൈംബ്രാഞ്ച്.”
പകുതി വായിച്ചുനിറുത്തി ശാലിനി അയാളുടെ മുഖത്തേക്ക് നോക്കി.
“തിരിച്ചുപോണം ല്ലേ ? ആറുമാസം കൂടെ ഉണ്ടാകുമെന്നുകരുതി.
അത്രയുംപറഞ്ഞു ശാലിനി രഞ്ജന്റെ കഴുത്തിലെ പിടി അയച്ച് പതിയെ എഴുന്നേറ്റു.,”
“ഹാ,പിണങ്ങല്ലേ, ഇങ്ങുവാ”
രഞ്ജൻ അവളുടെ അരക്കുമുകളിൽ കൈകൾകൊണ്ട് ആവരണം ചെയ്ത് തന്നിലേക്ക് ചേർത്തുനിർത്തി.
“നമുക്ക് ഒരുമിച്ചുപോയലോ കൊച്ചിയിലേക്ക്.”
“അയ്യോ വേണ്ട, ഏട്ടൻ ഒറ്റക്ക് പോയാമതി. കഴിഞ്ഞതവണ വയനാട്ടിലേക്ക് പോയത് ഓർമ്മയുണ്ടോ? പെട്ടിയും കിടക്കയുമൊക്കെ പെറുക്കിയെടുത്തു അവിടെചെന്ന് എല്ലാം ഒന്നു അടക്കിയൊതുക്കിവച്ച് മൂന്നുമാസം തികയുന്നതിനു മുൻപേ എ സി പി യുടെ കരണത്തടിച്ചു സസ്‌പെൻഷൻ ഇരന്നുസ് വാങ്ങി വീണ്ടും മണ്ണാർക്കാട്ടേക്ക് വണ്ടി കയറുമ്പോൾ ഉറപ്പിച്ചതാ ഇനി ഞാൻ വരൂലാ ന്ന്. ഞാനിവിടെ നിന്നോളാ ഐ പി യസുകാരൻ കിട്ടിയജോലി പോയി ചെയ്യ്.”
?????????