ബൈക്ക് പാർക്കുചെയ്ത് അർജ്ജുൻ ചുറ്റിലുംനോക്കി. സിസിടിവി പുറത്തുനിന്നുകൊണ്ട് അവനെനോക്കി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ഡോർ തുറന്ന് അർജ്ജുൻ അകത്തേക്കുകയറി.
റിസപ്ഷനിലിരിക്കുന്ന പെൺകുട്ടിയോട് മാനേജരെകാണണം എന്ന തന്റെ ആവശ്യം
അറിയിച്ചു. വെയ്റ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് ആ പെൺകുട്ടി ഫോണെടുത്ത് ഒരാൾ കാണണം എന്ന ആവശ്യം മാനേജരെ അറിയിച്ചു.
അല്പനേരം അർജ്ജുൻ വൈഗ ജോലിചെയ്യുന്ന ആ ഓഫീസിന് ചുറ്റും കണ്ണോടിച്ചു.
വളരെ നന്നായി ഇന്റീരിയർവർക്ക് ചെയ്‌തിട്ടുണ്ട്. ഏതൊരാളുടെയും സ്വാപ്നമായ വീട്, ഹോമെക്സ് ബിൽഡേഴ്‌സിന്റെ സാനിധ്യവും കൂടെയുണ്ടെങ്കിൽ അതിനെ യാഥാർഥ്യമാക്കാൻ ദിനങ്ങൾ മാത്രം മതിയെന്ന് അവിടെവരുന്ന ഉപഭോക്താക്കളോട് സംസാരിച്ചപ്പോൾതന്നെ അവന് മനസിലായി.
“എസ്ക്യൂസ്‌മീ സർ.”
സോഫയിലിരുന്ന് ഹോമെക്സ് ബിൽഡേഴ്സിന്റെ പതിപ്പുകൾ മറിച്ചുനോക്കുന്നതിനിടയിൽ റീസെപ്ഷനിലുള്ളപെൺകുട്ടി വിളിച്ചു.
“യെസ്.”
കൈയിലുള്ള പുസ്തകം മടക്കിപ്പിടിച്ച് അർജ്ജുൻ അവളെ നോക്കി.
“സർ യൂ ക്യാൻഗോ.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് അവൾ പറഞ്ഞു.
“താങ്ക് യൂ..”
സോഫയിൽ നിന്നും എഴുന്നേറ്റ് അർജ്ജുൻ അവളെനോക്കി പുഞ്ചിരിച്ചു. ശേഷം ഡോർതുറന്ന് അകത്തേക്കുകയറി.
വലിയ ഒരു ഹാൾ. നിറയെ ക്യാബിനുകൾ.
അതിലെ ഒരു ക്യാബിനുള്ളിൽ വൈഗ ഉണ്ടാകുമെന്ന് അവനുറപ്പുണ്ടായിരുന്നു.
മാനേജർ എന്ന ബോർഡുവച്ചിരിക്കുന്ന മുറിയുടെ അടുത്തേക്ക് അവൻചെന്നു.
“എസ്ക്യൂസ്‌മീ, ക്യാൻ ഐ ?..”
ഡോറിൽ മുട്ടിക്കൊണ്ട് അർജ്ജുൻ ചോദിച്ചു.
?????????