The Mythic Murders
Part 2
Chapter 1 :
New life Older memories
AUTHOR : VISHNU
പെട്ടെന്നുള്ള ശബ്ദം കേട്ടാണ് ധ്യാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്…
അവൻ ബെഡിലേക് ഇരുന്ന ശേഷം നന്നായി ശ്വാസം എടുത്തു തുടങ്ങി…പഴയ പല ഓർമകളും മനസ്സിലൂടെ പോയത് പോലെ…
കുറച്ചു നേരം കണ്ണുകൾ അടച്ചു ഇരുന്ന ശേഷം അവൻ എഴുനേറ്റു ആ റൂമിലെ ബാത്‌റൂമിലേക്കു നടന്നു അവിടെ ഉണ്ടായിരുന്ന ആ കണ്ണാടിയിലേക്ക് നോക്കി….
പഴയ ധ്യാൻ…എന്നോ പോയിരിക്കുന്നു…. ഇന്ന്…ആ ധ്യാൻ തന്നെ ആണോയെന്ന് അവൻ കുറച്ചു നേരം ആലോചിച്ചു…മാറിയിരിക്കുന്നു…
മുന്നേ തടി വച്ചിരുന്ന തന്റെ മുഖം…ഇന്ന് ക്ലീൻ ഷേവ് ചെയ്തിരിക്കുന്നു…അവൻ അതിലെ കുറ്റിരോമങ്ങൾ കണ്ടു ഷേവിങ് സെറ്റ് കൊണ്ട് അത് മുഴുവൻ ക്ലീൻ ആക്കി
ശേഷം ഫ്രഷ് ആയ ശേഷം അകത്തേക്ക് വന്നു…ആ റൂമിലെ തന്നെ ചുമരിൽ അത് തൂക്കി ഇട്ടിരുന്നു…. ഒരു പോലീസ് യൂണിഫോം…അതിലെ ആ പേര്
സബ് ഇൻസ്‌പെക്ടർ ധ്യാൻ കൃഷ്ണ….
😈
സമയം ഏകദേശം രാവിലെ 9 മണി ആയപ്പോഴാണ് ധ്യാൻ സ്റ്റേഷനിലേക് എത്തിയത്…. തമിഴ്നാട് – പാലക്കാട് ബോർഡറിനോട് ചേർന്നുള്ള ഒരു സ്ഥലത്തെ പോലീസ് സ്റ്റേഷൻ…തന്റെ ആദ്യത്തെ പോസ്റ്റിങ്ങ്….
എന്നാൽ അവിടെ വലിയ കേസുകൾ ഒന്നും വന്നിരുന്നില്ല…കൂടിവന്നാൽ കുറച്ചു സ്ഥല തർക്കങ്ങൾ, ലഹരി വേട്ട…. മോഷണം…
ധ്യാൻ എന്നാൽ ആ നാട്ടുകാരുടെ പ്രീതി പെട്ടെന്നു തന്നെ മേടിച്ചെടുത്തിരുന്നു..
എന്നാൽ ധ്യാൻ ഈ ജീവിതം അസ്വദിച്ചിരുന്നില്ല എന്നതായിരുന്നു സത്യം…
അവന്റെ മനസ്സിൽ അപ്പോഴും ഉണങ്ങാത്ത ഒരു മുറിവായി നന്ദനയും അഭിയും ആ കേസും അങ്ങനെ കിടന്നു…
രാവിലെ സ്റ്റേഷനിലേക് കേറുന്ന സമയം തന്നെ കോൺസ്റ്റബിൾ റഹീം അവന്റെ അടുത്തേക് വന്നിരുന്നു…
“സർ…കമ്മിഷണർ ജോർജ് സർ വന്നിട്ടുണ്ട് “
അത് കേട്ടതും അവൻ ആ റൂമിലേക്കു ഒന്ന് നോക്കി…ജോർജ് സർ ആ സ്റ്റേഷനിൽ വല്ലപ്പോഴും ആണ് വന്നു പോയിരുന്നത്
അവൻ യൂണിഫോം ഒന്നുടെ ശരിയാക്കി ഒരു ചിരിയോടെ അകത്തേക്കു കയറ്റി സല്യൂട്ട് ചെയ്തു
ജോർജ് ഇതേ സമയം ഫോണിൽ ആയിരുന്നു.. അയാൾ അവനോടു അവിടെ ഇരിക്കാൻ കൈ കൊണ്ട് കാണിച്ച ശേഷം പിന്നെയും കോളിൽ തുടർന്നു
ഇതേ സമയം ധ്യാൻ ആ കസേരയിൽ ഇരുന്നു അയാളുടെ മുന്നിൽ…പെട്ടെന്നുള്ള വരവ് എന്തിനാണ് എന്ന ചിന്ത അവനു നന്നായി ഉണ്ടായിരുന്നു
കാൾ കഴിഞ്ഞ ശേഷം അയാൾ അവനെ നോക്കി
“എന്താടോ സമയത്തിന് സ്റ്റേഷനിൽ വരാരൊന്നും ഇല്ലേ “
Super