The Mythic Murders ?️Part:1 Final Chapter(Vishnu) 255

“നന്ദു… ആദ്യമെ നിങ്ങൾക്ക് എന്നോട് ഇത് പറഞ്ഞുടായിരുന്നോ.. നിങ്ങളുടെ സന്തോഷത്തില്‍ മാത്രമല്ല നിങ്ങളുടെ ദുഃഖത്തിലും ഞാൻ ഉണ്ടാകില്ലേ…ഒരു കൂടപ്പിറപ്പിനെ പോലെ ഞാൻ കൂടെ ഉണ്ടാകില്ലായിരുന്നോ..”

 

അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു…

 

അവർ രണ്ടുപേരും അങ്ങനെ കുറെ നേരം ഇരുന്നു ..അവൾ അവന്റെ തോളിൽ തല ചാരി ഇരുന്നു..അവൾക്ക് അപ്പോൾ സ്വന്തം കൂടപിറപ്പിന്റെ കൂടെ ഇരിക്കുന്നത് പോലെ തോന്നി..സ്വന്തം ചേട്ടന്റെ കൂടെ ഇരിക്കുമ്പോൾ ഉള്ള ആ ധൈര്യം അവൾക്ക് കിട്ടിയിരുന്നു..

 

കുറച്ചു നേരം കൂടി ഇരുന്നപ്പോൾ ആണ് ധ്യാനിന്റെ ഫോണ് ശബ്ദിച്ചത് … അത് സിദ്ധാർഥ് ആയിരുന്നു..അപ്പോഴാണ് സിദ്ധാർത്തിനോട് ബൈക്ക് സംഘടിപ്പിക്കാൻ പറഞ്ഞ കാര്യം അവനു ഓർമ വന്നത്..

 

അവൻ ഫോൺ കട് ചെയ്തു പോക്കറ്റിൽ വച്ചു….നന്ദന അത് കണ്ടിരുന്നു..

 

“ധ്യാൻ…നീ ഇപ്പൊ എവിടെയാ താമസം..”

അത് കേട്ട അവൻ അവളെ നോക്കി ഒന്നു ചിരിച്ചു..

 

പക്ഷേ പെട്ടന്നു ആരോ അവനെ നിരീക്ഷിക്കുന്നത് പോലെ അവന് തോന്നി അവന്‍ ചുറ്റുപാടും നോക്കി… ഇവിടെ വരുന്ന സമയത്തും ആരൊക്കെയോ അവനെ പിന്തുടരുന്നത് പോലെ അവന് തോന്നിയിരുന്നു…

21 Comments

  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

    1. Parayam bro ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Comments are closed.