The Mythic Murders ?️Part:1 Final Chapter(Vishnu) 256

അതു കേട്ടതും ധ്യാൻ അയാളുടെ മുന്നിൽ ഉള്ള കസേരയിൽ ഇരുന്നു..

 

“പറയൂ മിസ്റ്റർ ധ്യാന്‍, നിങ്ങള്‍ക്കു എന്താണ് വേണ്ടത്…?”

 

ഉടനെ ധ്യാൻ അവന്റെ സൈഡ് ബാഗിൽ നിന്നും ഒരു ഫോട്ടോ എടുത്തു ബ്രിട്ടോയ്ക്ക് നേരെ നീട്ടി… ബ്രിട്ടോ അതിനെ വാങ്ങിച്ചു നോക്കിയ ശേഷം ധ്യാനിനെ ചോദ്യ ഭാവത്തില്‍ നോക്കി..

 

“വടുതലയിൽ കുട്ടികളുടെ ബോഡി കിട്ടിയ സ്ഥലത്തുനിന്നും സർ അല്ലെ ഈ ടയർ പ്രിന്റ് കണ്ടെത്തിയത്..?”

 

“ശരിയാണ് ധ്യാന്‍, ഞാൻ ആണ് ഇത് ഫോറൻസിക്കുകാർക്ക് നൽകിയത്..”

 

“ഈ കേസില്‍ ഇതൊരു പ്രധാനപ്പെട്ട തെളിവ് ആണെന്ന് സാറിന് തോന്നാൻ എന്താണ് കാരണം..?”

 

“ധ്യാനിന് ഊഹിക്കാൻ കഴിയുന്ന കാര്യം തന്നെയാണ്…. ക്രൈം നടന്ന സ്ഥലത്ത്‌ കാണുന്ന തുരുമ്പിലും എന്തെങ്കിലും തെളിവുകൾ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് പൊലീസിന്‍റെ പൊതുവായ വിശ്വസം. പിന്നെ അന്നു ആ ബോഡി ആദ്യം കണ്ടത് അവിടെ വേസ്റ്റ് ഇടാൻ വന്ന ഇറച്ചി കടക്കാന്‍ ആണ്.. അയാളുടെ വണ്ടി കുറച്ച് ദൂരെയാണ് അയാൾ നിർത്തിയത്…

 

പിന്നേ കുട്ടികളുടെ ബോഡി കിടന്നിരുന്ന പരിസരത്ത് മറ്റ് വചനങ്ങളുടെ ടയർ അടയാളങ്ങള്‍ ഒന്നും ഇല്ലായിരുന്നു… ഈ ഒരെണ്ണം ഒഴികെ. പിന്നേ ഞാൻ ഒരുപാട്‌ ടയർ പ്രിന്റ്സ് ഒക്കെ കണ്ടിട്ടുള്ളതാണ്. സോ ആ ടയർ പ്രിന്റ് കണ്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി..കാരണം അതുപോലൊരു ടയർ പ്രിന്റ് ഇതിനുമുൻപ് ഞാൻ കണ്ടിട്ടേയില്ല..”

21 Comments

  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

    1. Parayam bro ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Comments are closed.