The Mythic Murders ?️Part:1 Final Chapter(Vishnu) 256

“ഇവിടെ വലിയൊരു അടിപിടി ഉണ്ടായിട്ടുണ്ടല്ലൊ, ധ്യാനെ…!”

 

“ഞാൻ പ്രതീക്ഷിച്ചത് തന്നെ… അയാളെ പിന്തുടർന്ന് ശത്രുക്കൾ ഇവിടെ വന്നിട്ടുണ്ട്… എന്തായാലും നമുക്ക് എന്തെങ്കിലും ക്ലൂ കിട്ടുമോ എന്നു നോക്കാം.….”

 

അത് കേട്ടതും സിദ്ധു ആ വീടിന്റെ ഒരു ഭാഗത്തേക്ക് നടന്നു..ധ്യാൻ മറ്റൊരു ഭാഗത്തേക്കും…അവർ ആ വീട് മുഴുവൻ പരിശോധിച്ചു…

 

സിദ്ധാർഥ് ആ മുറിയിൽ പരിശോധിച്ചു കൊണ്ടു നിന്നപ്പോൾ ആണ് ചുമരിലും തറയിലും അങ്ങിങ്ങായി രക്തം പറ്റിപ്പിടിച്ചിരുന്നത് കണ്ടത്..

 

അവൻ ആ വിവരം പറയാൻ വേണ്ടി ധ്യാനിന്റെ അടുത്തേക്ക് നീങ്ങി… ധ്യാൻ മറ്റൊരു മുറിയിൽ പരിശോധിക്കുകയിരുന്നു..

 

അവന്‍ ആ മുറിയുടെ നടയില്‍ നിന്നിട്ട് പറഞ്ഞു

“ഡാ, ആ മുറിക്കകത്ത് തറയിലും ചുമരിലും കുറച്ച് സ്ഥലത്ത് രക്തം പറ്റിയിട്ടുണ്ട്…”

 

അത് കേട്ട ധ്യാൻ തല്‍കാലം അവിടത്തെ തിരച്ചില്‍ മതിയാക്കി മുറിയുടെ വാതില്‍ നോക്കി നടന്നു…

 

മുറിയുടെ നടുക്ക് വന്നതും അവന്‍ ചവിട്ടിയ ഭാഗത്ത് നിന്നും എന്തോ വ്യത്യസ്തമായ ശബ്ദം കേട്ടു…

 

ഉടനെ ധ്യാൻ അവിടെതന്നെ നിന്നു.. എന്നിട്ട് ചെവി കൂറ്പ്പിച്ചു നിന്നിട്ട് കാല്‍ കൊണ്ട് മെല്ലെ തറയില്‍ തട്ടി നോക്കി. അടിയില്‍ പൊള്ള ആണെന്ന് മനസ്സിലായതും അവന്‍ സിദ്ധുവിനെ നോക്കി ചിരിച്ചു.

21 Comments

  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

    1. Parayam bro ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Comments are closed.