(മലയാളം)
“അതേ മോളേ, നിങ്ങളുടെ വാരികയിൽ കഥ എഴുതിയിരുന്ന മഹി ഇല്ലേ, അയാൾ ഇന്ന് വെളുപ്പിന് ഒരു കത്ത് എഴുതി വച്ചു ആത്മഹത്യ ചെയ്തു. കൂടെ ആ കഥയുടെ ക്ലൈമാക്സ് കൂടി എഴുതി വച്ചിട്ടുണ്ട്.”
നാരായണൻ സാറിന്റെ വാക്കുകൾ ശ്യാമിലിയുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു
“എന്ത്… മാഷ് ആത്മഹത്യ ചെയ്തോ, വിശ്വസിക്കാനാകുന്നില്ല സർ…”
“കേട്ടപ്പോൾ എനിക്കും അങ്ങനെയായിരുന്നു… പക്ഷേ… ഇത് വായിച്ചു നോക്ക്…”
മഹിയുടെ ആത്മഹത്യാക്കുറിപ്പ് സി ഐ നാരായണൻ, ശ്യാമിലിയുടെ കൈയിലേക്ക് കൊടുത്തു.
ആ അക്ഷരങ്ങളിലൂടെ അവളുടെ കണ്ണുകൾ അതിവേഗം സഞ്ചരിച്ചു. വായിച്ചു കഴിഞ്ഞതും തലയ്ക്കുള്ളിൽ മിന്നൽപ്പിണരുകൾ പായുന്ന പോലെ അവൾക്ക് തോന്നി…
ആ കുറിപ്പ് തിരികെ ഏല്പിച്ചു അവൾ തിരിഞ്ഞു നടക്കുമ്പോൾ, അവൾക്ക് പുറകിൽ മഹിയുടെ ചേതനയറ്റ ശരീരം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകാൻ തയ്യാറാക്കുകയായിരുന്നു. അതും നോക്കി വെള്ള ഗൗൺ ധരിച്ചു, മുടി മുന്നിലേക്കിട്ടു മുഖം മറച്ച സ്ത്രീരൂപം അവിടെ നിന്നിരുന്നു…
അപ്പോഴും ശ്യാമിലിയുടെ നിറഞ്ഞ കണ്ണുകളിൽ ആ കുറിപ്പിലെ അക്ഷരങ്ങൾ തെളിഞ്ഞു നിൽക്കുകയായിരുന്നു…
*************************
“എല്ലാവരോടും മാപ്പ്,
ഞാൻ പോവുകയാണ്. ഈ ജീവിതം എനിക്ക് അർഹതയില്ലാത്തതാണ്. അറിഞ്ഞുകൊണ്ടല്ലെങ്കിലും നിസ്സഹായയായ ഒരു പെൺകുട്ടിയെ ആശിപ്പിച്ചു, ചതിച്ചു, അവളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട എനിക്ക്, ഞാൻ തന്നെ കൊടുക്കുന്ന ശിക്ഷയാണ് ഈ മരണം.
കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ എഴുതിക്കൊണ്ടിരുന്ന, അല്ല എന്നെക്കൊണ്ട് ആരോ എഴുതിപ്പിച്ചുകൊണ്ടിരുന്ന ‘ജിന്ന്’ എന്ന കഥ… അത് മഹേശ്വർ എന്ന എന്റെയും ജാനകിയുടെയും ജീവിതമായിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്ത് ഫേസ്ബുക്കിൽ എഴുതിയിടുന്ന കുറിപ്പുകളിലൂടെ തുടങ്ങിയ പ്രണയം. പിന്നീട് അതിരുകടന്നപ്പോൾ പറഞ്ഞു വിലക്കി എങ്കിലും പെട്ടെന്ന് ഒരു ജോലി നേടി അവളെ തന്നെ നേടണം എന്ന ചിന്തയിൽ അതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരുന്ന ഞാൻ അറിഞ്ഞിരുന്നില്ല, ‘സ്വപ്നങ്ങളുടെ കാവൽക്കാരൻ’ എന്ന എന്റെ ഐഡി ഹാക്ക് ചെയ്യപ്പെട്ടതും ആ ഹാക്കർ ഞാൻ എന്ന് തെറ്റിദ്ധരിച്ചു അവൾ അപ്പോഴും ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു എന്നതും… പതുക്കെ ഫോൺ നമ്പർ കൈമാറുകയും വീഡിയോ കോളിലേക്ക് മാറിയപ്പോഴും, അവൾ എനിക്ക് വേണ്ടി കാത്തു വച്ചതെല്ലാം അയാൾക്ക് മുന്നിൽ തുറന്നു കാണിച്ചപ്പോഴും അവൾ അറിഞ്ഞില്ല അതായിരുന്നില്ല അവളുടെ മഹി എന്ന്… അവസാനം അവളുടെ നഗ്നത ലോകം മുഴുവൻ കണ്ടെന്നറിഞ്ഞ വിഷമത്തിൽ, എന്റെ പെണ്ണ്, ഒരു തുണ്ട് കയറിൽ ജീവിതം അവസാനിപ്പിച്ചപ്പോഴും ഒന്നുമറിയാതെ അവളെ നേടാൻ പരിശ്രമിച്ചുകൊണ്ടിരുന്നു, മഹേശ്വർ എന്ന വിഡ്ഢിയായ ഞാൻ. മരിക്കുമ്പോൾ പോലും അവൾ അറിഞ്ഞില്ല അവളുടെ മഹി ഒരിക്കലും അവളുടെ ബാഹ്യശരീരത്തെയല്ല സ്നേഹിച്ചിരുന്നത് എന്ന്…
കുറച്ചു കാര്യങ്ങൾ എനിക്കിപ്പോൾ വ്യക്തമാണ്. എന്റെ ജാനകി അവസാനമായി ചിലവഴിച്ച മുറിയിലാണ് കഴിഞ്ഞ മൂന്നു മാസമായി ഞാൻ താമസിച്ചിരുന്നത്. ഇവിടെ എനിക്കൊപ്പം അവളുണ്ട്. എനിക്ക് പോലും അറിയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി ഈ കഥ എന്നെക്കൊണ്ട് എഴുതിച്ചത് അവളുടെ ആത്മാവാണ്. അറിയാതെയെങ്കിലും എന്നിലൂടെ അവൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ദുഖഭാരവും പേറി ഇനിയൊരു നിമിഷം ഈ ഭൂമിയിൽ അവശേഷിക്കാൻ ഞാൻ ഒരുക്കമല്ല… എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ, മഹി അവന്റെ ജാനകിക്ക് അരികിലേക്ക് പോകുന്നു…
ഇനിയൊരു ജാനകിയും ഈ ഭൂമിയിൽ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർഥനയോടെ,
മഹി എന്ന മഹേശ്വർ…”
★★★
ഹോ… വല്ലാത്ത ഒരു ഫീൽ നൽകിയ കഥ ❤❤??
Thanks for the comment bro… ❤❤❤
Awesome man
Thanks Mr. Fake ?
Superb.
താങ്ക്സ് ശരൺ ???
Douthyam adutha part udane kaanuo
Monday varum ? ini ellaa mondaysum douthyam oro bhaagam idum. ❤
Nice attempt, excellent work
Something different
താങ്ക്സ് സർ ???