ഒരു മാസത്തിനു ശേഷം, ഒരു വൈകുന്നേരം…
ഒഴിഞ്ഞ കൈകളുമായി പടികൾ അതിവേഗം ഓടിക്കയറിയ അവൻ, ആർക്കും പുഞ്ചിരി നൽകിയില്ല, തിരികെ വണക്കം പറഞ്ഞുമില്ല…
റൂമിൽ കയറി കതകടച്ചു അവൻ ശക്തിയായി കിതച്ചു…
രാവിലെ ക്ലൈമാക്സ് രംഗങ്ങൾ എഴുതിവച്ച പേപ്പറുകൾ അവൻ കയ്യിലെടുത്തു. നാളെ രാവിലെ ശ്യാമിലി വരും മാഷേ എന്നും വിളിച്ചു. അവൾക്ക് കൊടുക്കണം.
പക്ഷേ, ഇത്…
അവന്റെ മുഖം വലിഞ്ഞു മുറുകി. വസ്ത്രങ്ങൾ മാറി അവൻ കുളിക്കാൻ കയറി.
തിരിച്ചിറങ്ങിയ മഹിയുടെ മുഖം ശാന്തമായിരുന്നു, മനസ്സും. അവൻ മേശക്കരികിൽ വന്നിരുന്നു. മിഴികൾ ഒരു നിമിഷം അരികിലിരുന്ന ‘ജിന്നി’ന്റെ ക്ലൈമാക്സ് പേപ്പറിലേക്ക് പതിഞ്ഞു.
മഹി വെള്ളപ്പേപ്പർ എടുത്ത് എഴുതാൻ തുടങ്ങി. അരികിൽ അപ്പോഴും ആ വെള്ളഗൗൺ ധരിച്ചു മുടി മുഴുവൻ മുഖത്തേക്കിട്ട് ഒരു സ്ത്രീരൂപം അവനെ നോക്കി നിന്നിരുന്നു.
*********************
പിറ്റേന്ന് രാവിലെ, ശ്യാമിലി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. എന്തോ ഓർമയിൽ അവൾ തോളിലെ ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കി.
‘അയ്യോ, സൈലന്റ് ആയിരുന്നോ’ അവൾ അറിയാതെ തലക്ക് കൈ വച്ചു. മൂർത്തി സാറിന്റെ നാല് മിസ്സ്‌കാൾ.
എന്തിനായിരിക്കും? അവൾ ആലോചിച്ചു. ‘ഓഹ് ഇന്നാണ് ‘ജിന്നി’ന്റെ പ്രിന്റിംഗ് തുടങ്ങേണ്ടത്. പോയി വാങ്ങിക്കാൻ ആയിരിക്കും പോകാം’ അവൾ മനസ്സിൽ വിചാരിച്ചുകൊണ്ട് മുന്നിൽ വന്നു നിന്ന ബസിൽ കേറാൻ തുടങ്ങവേ വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
ഡിസ്പ്ലേയിൽ മൂർത്തി സർ എന്ന് കാണിച്ചിരുന്നു.
ബസിൽ നല്ല തിരക്കായിരുന്നു. കിട്ടിയ ഗ്യാപ്പിൽ ഒരു കമ്പിയിൽ തൂങ്ങിപ്പിടിച്ചു നിന്നു അവൾ മൂർത്തി സാറിനെ തിരികെ വിളിച്ചു.
“സർ… എന്നാ വിളിച്ചേ, ഞാൻ മാഷിന്റെ അടുത്തേക്ക് പോകുവാ, ഇന്ന് ക്ലൈമാക്സ് പാർട്ട് അല്ലേ, വാങ്ങിയിട്ട് വരാം…”
“അത്… ശ്യാമിലി, ഒരു പ്ര… ണ്ട്… അ… പോ… നേ… പോന്നോളൂ…”
മൂർത്തി സാറിന്റെ വാക്കുകൾ റേഞ്ച് പ്രശ്നം കാരണം അവൾക്ക് ഇങ്ങനെയൊക്കെയാണ് കേട്ടത്.
“ശരി സർ, റേഞ്ച് പ്രശ്നമാണ്, ഞാൻ വാങ്ങിച്ചിട്ട് വരാം” അവൾ ഫോൺ കട്ട് ചെയ്തു.
ബസിറങ്ങി നടക്കുമ്പോൾ അവൾ കണ്ടു മഹിയുടെ വീടിനു മുന്നിൽ ഒരു ആംബുലൻസും, പോലീസ് ജീപ്പും. ആ ജീപ്പിൽ സി ഐ നാരായണനും. മുൻപേ പരിചയമുണ്ടായിരുന്നത് കൊണ്ട് നേരെ അങ്ങോട്ട് ചെന്നു.
അവളുടെ സാമീപ്യം അറിഞ്ഞ നിമിഷം ഹരി നാരായണൻ നിറഞ്ഞിരുന്ന കണ്ണുകൾ തുടച്ചു, അവളെ നോക്കി പുഞ്ചിരിച്ചു.
“യാര് ശ്യാമിലിയാ, എന്ന ഇന്ത പക്കം?”
“എന്ന സാർ, നീങ്ക അഴുതിട്ടിരുന്തിയാ, കണ്ണെല്ലാം കലങ്കിയിരുക്ക്? എന്ന പ്രോബ്ലം?”
“ഇല്ലേ, നമ്മ ജാനകിയുടെ കേസ് മുടിഞ്ചിട്ടെ, അന്ത സന്തോഷത്തിലെ കണ്ണ് നനഞ്ചിട്ടെ… പറവാലെ… നീ പോ മാ ഉങ്ക വേലെ നടക്കട്ടും…”
“എന്നത്… ജാനകിയുടെ കേസ് മുടിഞ്ചിതാ…” ഞെട്ടലോടെ ശ്യാമിലി നാരായണനെ നോക്കി.
ഹോ… വല്ലാത്ത ഒരു ഫീൽ നൽകിയ കഥ ❤❤??
Thanks for the comment bro… ❤❤❤
Awesome man
Thanks Mr. Fake ?
Superb.
താങ്ക്സ് ശരൺ ???
Douthyam adutha part udane kaanuo
Monday varum ? ini ellaa mondaysum douthyam oro bhaagam idum. ❤
Nice attempt, excellent work
Something different
താങ്ക്സ് സർ ???