The Ghost Writer! [ശിവശങ്കരൻ] 56

 

രാത്രി 11 മണി.

 

രാത്രി ഭക്ഷണം കഴിഞ്ഞു കട്ടിലിൽ വന്നു കിടക്കുകയായിരുന്നു മഹി. കറങ്ങുന്ന ഫാനിൽ, തുറന്നിട്ട ജാലകത്തിലൂടെ എത്തിനോക്കിയ നിലാവെളിച്ചം ചിത്രം വരച്ചുകൊണ്ടിരുന്നു.

 

പെട്ടെന്ന്, ആ ഫാനിൽ ഒരു കറുത്ത രൂപം തെളിയുന്നത് മഹി കണ്ടു. കുറച്ചു നാളുകളായി കാണാറുള്ള കാഴ്ചയാണെങ്കിൽ കൂടി, ഈ സമയം വല്ലാത്തൊരു ഭയം തന്നെ പൊതിയുന്നത് മഹി അറിഞ്ഞു. ആ രൂപം പതുക്കെ ഒരു സ്ത്രീയുടേതായി മാറി. പല്ലികളെപ്പോലെ മേൽക്കൂരയിൽ അള്ളിപ്പിടിച്ചിരുന്ന ആ രൂപം വെളുത്ത ഗൗൺ പോലെ എന്തോ ധരിച്ചിരുന്നു. കറുകറുത്ത ഇടതൂർന്ന മുടിയിഴകൾ മുഖത്തിനെ മറച്ചു കൊണ്ട് താഴേക്ക് വീണുകിടക്കുന്നു. ആ മുടിയിഴകൾക്കിടയിലൂടെ കാണുന്ന കണ്ണുകളുടെ കൂർത്ത നോട്ടം തന്റെ കണ്ണിലേക്കു തുളഞ്ഞു കയറുന്നത് പോലെ മഹിക്ക് തോന്നി.

 

അവന്റെ കണ്ഠം ഒരിറ്റ് ഉമിനീർപോലും ഇല്ലാത്ത രീതിയിൽ വറ്റിവരണ്ടു, കണ്ണുകൾ ചുവന്നു, കൈകാലുകൾ തളർന്നു, മഹി വിയർക്കാൻ തുടങ്ങി.

അവൻ കണ്ണുകൾ ഇറുക്കിയടക്കാൻ ശ്രമിക്കുമ്പോൾ, പല്ലി ചിലക്കുന്ന ശബ്ദത്തോടെ, ആ രൂപം അവന്റെ മേലേക്ക് പറന്നിറങ്ങി, അവന്റ ശരീരത്തിൽ ലയിച്ചു.

 

അവന്റെ ശരീരം ആലില പോലെ വിറച്ചുകൊണ്ടിരുന്നു. ആ വിറയൽ പതുക്കെ പതുക്കെ ഇല്ലാതായി. പെട്ടെന്നവൻ കണ്ണുകൾ തുറന്നു. അവന്റെ കണ്ണുകളിൽ കൃഷ്ണമണി അപ്രത്യക്ഷമായിരുന്നു. യാന്ത്രികമായിട്ടെന്നവണ്ണം, അവൻ തന്റെ മേശക്ക് അരികിലേക്ക് നടന്നു. ടേബിളിന്റെ ഒരുമൂലയിൽ എടുത്തു വച്ചിരുന്ന പേപ്പറിൽ, പേനയെടുത്ത് അവൻ എന്തോ വലിച്ചു വാരി എഴുതി. ഭ്രാന്തമായി പേജുകൾ മറിച്ചു പിന്നെയും പിന്നെയും എഴുതിക്കൊണ്ടിരുന്നു.

 

10 Comments

  1. ഹോ… വല്ലാത്ത ഒരു ഫീൽ നൽകിയ കഥ ❤❤??

    1. ശിവശങ്കരൻ

      Thanks for the comment bro… ❤❤❤

  2. Awesome man

    1. ശിവശങ്കരൻ

      Thanks Mr. Fake ?

    1. ശിവശങ്കരൻ

      താങ്ക്സ് ശരൺ ???

  3. Douthyam adutha part udane kaanuo

    1. ശിവശങ്കരൻ

      Monday varum ? ini ellaa mondaysum douthyam oro bhaagam idum. ❤

      1. Nice attempt, excellent work
        Something different

        1. ശിവശങ്കരൻ

          താങ്ക്സ് സർ ???

Comments are closed.