The Ghost Writer! [ശിവശങ്കരൻ] 56

 

“സർ, (ഇനിയുള്ളതിൽ തമിഴ് ഒഴിവാക്കുകയാണ്, എല്ലാരുക്കും തെരിയ വേണ്ടാമാ?)

 

2021 സെപ്റ്റംബർ 26നാണ് ഞാൻ ഈ ഫ്ലാറ്റിലേക്ക് താമസം മാറുന്നത്. അതിനു മുന്നേ, നാട്ടിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. സൊ, 2018 സെപ്റ്റംബർ 26 നു നടന്ന ഒരു ആത്മഹത്യയുമായി, ഇവിടെ ഇല്ലാതിരുന്ന എന്നെ കണക്ട് ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ തോന്നി?”

 

“അപ്പൊ ഇതോ?” ആ പോലീസുകാരൻ ഒരു മാഗസിൻ ഉയർത്തിക്കാണിച്ചു.

അതിൽ “ജിന്ന്” എന്ന പേരിൽ ഒരു തുടർക്കഥ പോകുന്നുണ്ടായിരുന്നു. എഴുതുന്ന ആൾ മഹി.

 

“ഈ കഥയെ പറ്റി എന്ത് പറയുന്നു സർ, നിങ്ങൾ പറയുന്നത് പോലെ യാദൃശ്ചികമായി എഴുതുന്നതല്ല ഇതൊന്നും. അങ്ങനെ വിശ്വസിക്കാൻ ഞങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ട്. സത്യം പറഞ്ഞാൽ നിങ്ങൾക്ക് രക്ഷപെടാം ഇല്ലെങ്കിൽ…”

 

“നിങ്ങൾക്ക് എന്നെ അറസ്റ് ചെയ്യാം, ആ ആത്മഹത്യ കൊലപാതകമാക്കി മാറ്റാം, അതിൽ എന്നെ പ്രതിയാക്കാം തൂക്കിക്കൊല്ലാം. അല്ലാതെ എനിക്ക് ഒന്നും പറയാനില്ല. മൂന്നുമാസം ആയില്ല ഞാനിങ്ങോട്ട് വന്നിട്ട് ഇതിനകം മുപ്പതു തവണ പോലീസ് ഇവിടെ കയറിയിറങ്ങി.”

പോലീസുകാരെ മുഴുവപ്പിക്കാൻ സമ്മതിക്കാതെ മഹി പറഞ്ഞു.

 

“അങ്ങനെയൊന്നും കരുതണ്ട സർ, ഡിപ്പാർട്മെന്റിൽ നിന്നും പ്രത്യേക അനുമതി വാങ്ങി സ്വതന്ത്രമായാണ് ഞാൻ ഈ കേസ് അന്വേഷിക്കുന്നത്. എല്ലാവരും വിട്ടാലും, എനിക്കിത് വിട്ടുകളയാൻ പറ്റില്ല… കാരണം, ഊരും പേരും നാളും ഒക്കെ മാറ്റി ആരൊക്കെ എഴുതിയാലും, അന്ന് ഇല്ലാതായത് എന്റെ ജീവനാണ്… അവൾ… എന്റെ പെങ്ങളാണ്! വരട്ടെ…”

ഈറനായ മിഴികളോടെ ആ വാക്കുകൾ പറഞ്ഞിറങ്ങുന്ന പോലീസുകാരനെയും കൂട്ടാളിയെയും സ്തബ്ധനായി നോക്കി ഇരിക്കാനെ മഹിക്ക് കഴിഞ്ഞൊള്ളൂ.

10 Comments

  1. ഹോ… വല്ലാത്ത ഒരു ഫീൽ നൽകിയ കഥ ❤❤??

    1. ശിവശങ്കരൻ

      Thanks for the comment bro… ❤❤❤

  2. Awesome man

    1. ശിവശങ്കരൻ

      Thanks Mr. Fake ?

    1. ശിവശങ്കരൻ

      താങ്ക്സ് ശരൺ ???

  3. Douthyam adutha part udane kaanuo

    1. ശിവശങ്കരൻ

      Monday varum ? ini ellaa mondaysum douthyam oro bhaagam idum. ❤

      1. Nice attempt, excellent work
        Something different

        1. ശിവശങ്കരൻ

          താങ്ക്സ് സർ ???

Comments are closed.