The Fate [Tony Stark] 75

Views : 1877

ഒരു നിമിഷം ഞാൻ അനങ്ങാതെ കണ്ടത് വിശ്വസിക്കാതെ നിന്ന്……എനിക്ക് ചലനശേഷി തിരിച്ചു കിട്ടിയപ്പോൾ ഞാൻ അങ്ങോട്ട് കയിൽ ഇരുന്ന ബൂട്ട് വലിച്ചെറിഞ്ഞു ഓടി……നേരെ റോഡിൻ്റെ സൈഡിലേക്ക് വീണ അമ്മച്ചിയെ ഞാൻ കണ്ടൂ….ചോരയിൽ കുളിച്ചു കിടക്കുന്ന എൻ്റെ അമ്മച്ചി……എനിക്ക് ചുറ്റും ഒള്ളത് ഒക്കെ അവ്യക്തമായി….എന്തൊക്കെയോ ആരൊക്കെയോ പറഞ്ഞ് നിലവിളിച്ചു ഓടി വരുന്ന പോലെ തോന്നി…..ഞാൻ ഓടി അവിടെ നിലത്ത് ഇരുന്നു…..അമ്മച്ചിയുടെ തല എൻ്റെ മടിയിൽ എടുത്തു വെച്ചു…അമ്മച്ചി ശ്വാസം ആഞ്ഞു വലിക്ക്കുന്നുണ്ടയിരുന്നു….അതൊക്കെ കണ്ട് എനിക്ക് എന്താ ചെയ്യേണ്ടതു എന്ന് മറന്നു പോയി…..ചുറ്റും ആളുകൾ വന്നതൊന്നും ഞാൻ അറിഞ്ഞില്ല…..കുറച്ചു കഴിഞ്ഞ് അമ്മച്ചി ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു നിശ്ചലമായി…..എൻ്റെ കണ്ണിൽ നിന്ന് കണ്ണുനീർ അളവില്ലാത്ത രീതിയിൽ വരുന്നുണ്ടായിരുന്നു….ഞാൻ അവിടെ ഇരുന്നു വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു….അപ്പോളേക്കും ആരോ അമ്മച്ചിയെ എടുത്തു ഒരു വണ്ടിയിൽ കേറ്റി കൂടെ ഞാനും കേറി ഇരുന്നിരുന്നു…..എൻ്റെ കൂടെ ആരൊക്കെ കേറിയെന്നോ ഒന്നും ഞാൻ കണ്ടില്ല….ഞാൻ അമ്മച്ചിയുടെ തല മടിയിൽ വെച്ചു എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു….

 

 

ഞാൻ :- അമ്മച്ചി…….ഒന്നുവില്ലാട്ടോ…..

എൻ്റെ അമ്മച്ചിക്ക് ഒന്നും പറ്റൂല്ല…..

അമ്മച്ചിടെ കൂടെ ഞാൻ ഉണ്ടിട്ട……ഒന്നും പെടിക്കണ്ടാട്ട……

 

 

ഹോസ്പിറ്റൽ എത്തിയപ്പോ വേഗം തന്നെ ഞാൻ അമ്മച്ചിയെ എടുത്തു പോറത്തോട്ട് കൊണ്ട് വന്ന സ്ട്രെച്ചറിൽ കിടത്തി അകത്തോട്ടു കൊണ്ട് പോയി….. ഐസിയു വിൻ്റെ മുമ്പിൽ ഞാൻ നിൽകുമ്പോൾ അവിടേക്ക് അങ്കിൾ ഒക്കെ വന്നത് ഞാൻ കണ്ടിരുന്നു……ഞാൻ അവിടെ ഇരുന്നു എല്ലാ ദൈവങ്ങളുടെ അടുത്തും പ്രാർത്ഥിച്ചു…. എനിക്ക് ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു….സമയം കഴിഞ്ഞ് പോയി….പുറത്തേക്ക് ഡോക്ടർ ഇറങ്ങി വന്നു….അങ്കിൾ ചെന്നു ഡോക്ടറിൻ്റെ അടുത്ത് ചെന്നു എന്തോ ചോദിച്ചു….അവരും എന്തോ പറഞ്ഞു….ഞാൻ അപ്പുറത്ത് ഒന്നും കേൾക്കാൻ വയ്യാതെ കണ്ണടച്ച് തല കുമ്പിട്ടു ഇരിക്കുവായിരുന്നു…..അങ്കിൾ വന്നു എൻ്റെ തോളിൽ കൈ വെച്ചു…ഞാൻ തല പൊക്കി അങ്കിളിൻ്റെ മുഖത്തേക്ക് നോക്കി…..അവിടെയും സങ്കടത്താൽ നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ ഞാൻ കണ്ട്……..എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല….ഞാൻ വേഗം അങ്കിളിൻ്റെ കൈ തട്ടി മാറ്റി പുറത്തേക്ക് ഓടി……പുറത്ത് എത്തി ഞാൻ ആരും ഇല്ലാത്ത ഒരു സ്ഥലത്ത് മാറി നിന്നു ഞാൻ അലറി കരഞ്ഞു……ഞാൻ കരഞ്ഞു കൊണ്ട് തന്നെ മുട്ടിൽ ഇരുന്നു…മുഖം പൊത്തി കരഞ്ഞു……ഇനി എനിക്ക് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ ആരും ഇല്ല………ആർക്ക് വേണ്ടി ആണോ ഞാൻ ഇത്ര കാലം ജീവിച്ചെ അയാൾ ഇന്ന് ഭൂമിയിൽ ഇല്ല……എൻ്റെ ജീവിതത്തിൻ്റെ അർത്ഥം അവസാനിച്ചു……എവിടെയും പോലെ ഇവിടെ നിർഭാഗ്യം എന്നെ തേടി വന്നു…..പെട്ടെന്ന് തോളിൽ ഒരു കൈ വന്ന് എന്നെ പിടിച്ചു…..ഞാൻ തല ഉയർത്തി നോക്കി…അങ്കിൾ ആയിരുന്നു അത്….ഞാൻ മുട്ടിൽ നിന്നു അങ്കിളിൻ്റെ കാലിൽ കെട്ടി പിടച്ചു വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു….അങ്കിൾ എന്നെ എഴുന്നേൽപ്പിച്ചു അകത്തേക്ക് നടത്തിച്ചു……..

 

അടക്കും ബാക്കി ചടങ്ങും ഞങ്ങളുടെ വീട്ടിൽ തന്നെ ആയിരുന്നു….ഞാൻ എൻ്റെ റൂമിൽ കട്ടിലിൽ കമിഴ്ന്നു കിടന്നു ഓരോന്നും ഓർത്ത് ആർക്കും മുഖം കാണിക്കാതെ കരഞ്ഞു കൊണ്ടിരുന്നു….തോമസ് എൻ്റെ ഒപ്പം ഇരിക്കുന്നുണ്ടായിരുന്നു….അവൻ എൻ്റെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു……..

അപ്പുറത്ത് നിന്നും പരിചയക്കാരൻ ചേട്ടൻ ആരോടോ പറയുന്നത് എനിക്ക് കേൾക്കാൻ കഴിയുമായിരുന്നു….

 

വർക്കി ചേട്ടൻ :- പാവം ആ പയ്യൻ്റെ കാര്യമാ സങ്കടം….അതിൻ്റെ അപ്പൻ അതുങ്ങളെ ഉപേക്ഷിച്ചിട്ട് പോയതാ….എന്നിട്ട് ഈ പെണ്ണാണ് ആ പയ്യനെ പഠിപ്പിച്ചതോക്കെ…..ആദ്യം ആ പെണ്ണിൻ്റെ വീട്ടിൽ തന്നെ ആയിരുന്നു….പിന്നെ അവിടുന്ന് വാടകക്ക് മാറിതാ…ഇപ്പൊ ഏതാണ്ട് ജോലിക്ക് ഒക്കെ പോയി കൊണ്ടിരികുവായിരുന്ന് ആ ചെറുക്കൻ….ആദ്യം വീട് എൻ്റെ വീടിൻ്റെ രണ്ടു വീട് അപ്പുറം ആയിരുന്നു….അതിൻ്റെ ഓണർ തള്ള ഒരു വൃത്തികെട്ട സ്വഭാവ….അവിടുന്ന് മാറി ഇവിടെ താമസം ആകിട്ട് ഇപ്പൊ ഒരു വർഷം ഏതാണ്ട് ആയിട്ടുള്ളൂ……

 

പള്ളിലോട്ട് അമ്മചിനെ എടുത്ത് കൊണ്ട് പോയപ്പോ ഞാനും പോയി…സെമിത്തേരി ചെന്നു അച്ഛൻ അന്ത്യ ചുംബനം കൊടുക്കാൻ പറഞ്ഞപ്പോ ഞാൻ ചെന്നു അവസാനമായി അമ്മച്ചിടെ നെറ്റിയിൽ ഉമ്മ വെച്ചു……ഞാൻ ഉമ്മ വെച്ചിട്ടും എൻ്റെ അമ്മചിടെ ചിരി കാണാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല….ഞാൻ അമ്മച്ചിനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞത് കണ്ട് നിന്നവരുടെയും കണ്ണിൽ നിന്ന് കണ്ണു നീര് വരുത്തിചു…..ആരൊക്കെയോ ചേർന്ന് എന്നെ പിടിച്ചു മാറ്റി….അവസാനം കുഴിയിലേക്ക് അമ്മച്ചിയെ ഇറക്കുമ്പോൾ ഞാൻ അവസാനമായി ഒരു നോക്ക് കൂടി കണ്ടൂ…

(വെറുതെ ഇരുന്നപ്പോൾ എഴുതി ഇട്ടതാ…..ബാക്കി തുടർന്ന് എഴുതാൻ മനസ്സിൽ ഉണ്ട്…..തുടരണോ?)

 

 

Recent Stories

The Author

Tony Stark

4 Comments

  1. അടുത്ത പാർട്ട്‌ പോന്നോട്ടെ… ♥️♥️♥️♥️

  2. ദയവുചെയ്തു ഇനി തുടരരുതേ.

  3. Endem parents randu perum marichu.. achan ee june lum amma 2016 November ilum… Achande death kazhjjh kurach naal ayathe ollu ennath kond ang manasi thatti… Kannu niranjh… And njn ippo koottinu vere aarum illand veetil ottaykk anu… So ee nayakande avastha arekkalum nannayi enikk manasilavum…. Continue bro… Ithengane avasanikkum ennariyan agraham ind

  4. Bro dhairyamayi ezhthiko👍
    Waiting for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com