ദി ഡാർക്ക് ഹവർ 1 {Rambo} 1711

 

ദി ഡാർക്ക് ഹവർ

THE DARK HOUR| Author : Rambo |

 

 

 

“”സാർ…..
അവിടെ നല്ല ഭക്ഷണം കിട്ടും സാർ…

ഇവിടം കഴിഞ്ഞാൽ ഇനി കടയുള്ളത് ഒരു മുപ്പത് കിലോമീറ്റർ അപ്പുറമാണ്….””

 

പമ്പിലെ ജോലിക്കാരനോട് സ്ഥലത്തെ കുറിച്ച് ചോദിച്ചപ്പോ ദീപക്കിന് അയാൾ കൊടുത്ത മറുപടി അതാണ്…
നേരം വളരെ വൈകിയതുകൊണ്ട്…
അന്നേരം മറ്റുകടകളൊന്നും ഇല്ലതാനും..!!

 

പൈസയും കൊടുത്ത് അയാൾക്ക് നന്ദിയും പറഞ്ഞ് അവൻ തന്റെ മിനി കൂപ്പറിൽ കയറി..

 

ശേഷം…അയാൾ പറഞ്ഞ കടയും ലക്ഷ്യമാക്കി നീങ്ങി..

ചെറിയ ഒരു കടയാണ്…
അകത്തിരിക്കാൻ സ്ഥലമില്ലാത്തതിനാൽ
പുറത്ത് നാലഞ്ചു മേശയും കസേരയുമുണ്ട്..

 

കയ്യും കഴുകി അവിടുത്തെ ചേട്ടന്റടുക്കേ പോയി ദോശയും ചട്ണിയും പറഞ്ഞു…
അന്നത്തെ സ്‌പെഷ്യൽ അതാണെന്ന കടയിലെ ചേട്ടനവനോട് പറഞ്ഞേ..

 

അങ്ങനെ ഓർഡറും കൊടുത്ത് അവനപ്പുറമുള്ള നീർചോലയിൽ പോയി മുഖവും കഴുകി വരുമ്പോഴാണ് ഒരു പെങ്കൊച് തന്റെ വണ്ടിയും തള്ളിയങ്ങോട്ട് വന്നേ…

 

കണ്ടിട്ട് വണ്ടി കേടായ മട്ടാണ്…

 

ആ പെണ്ണാണെൽ നേരെ പോയി പെട്ടത് അവിടെയുണ്ടായിരുന്ന കുറച്ച് ചെറുപ്പക്കാർക്കിടയിലേക്കും…!!

അവന്മാരുടെ കോലം കണ്ടാലേയറിയാം .. എല്ലാം പൂസാണെന്ന്…

ഫോണിൽ നോക്കിക്കൊണ്ടിരിക്കെ ചുമ്മാ അവനും അവരെ ശ്രെദ്ധിച്ചുകൊണ്ടേയിരുന്നു..

 

അവന്മാർ ഏതായാലും രണ്ടും കല്പിച്ചാണ്..

വണ്ടിയെ ചുറ്റിപറ്റി…അവന്മാരവളുടെ അടുത്തേക്ക് പതിയെ നീങ്ങിയതും….
ദീപക് അവർക്കരികിലേക് നീങ്ങി…

അവന്മാർ …
ആ പെങ്കൊച്ചിനെ കൂടുതൽ വളയുന്നതിനുമുന്നേ അവനവർക്കിടയിലേക്ക് കയറിനിന്നതോടെ…
കൂട്ടം കൂടിയ ചെറുപ്പക്കാർ പതിയെ സ്ഥലം കാലിയാക്കി…!!!

 

അതുവരെ ഭയം നിറഞ്ഞിരുന്ന ആ കൊച്ചിന്റെ മുഖത്ത് തെല്ലൊരാശ്വാസം നിറയുന്നത് അവൻ കണ്ടു…

ആ കടയിലെ ചേട്ടനും പേടിച്ചുനില്പായിരുന്നു…
അവന്മാർ അവിടുത്തെ സ്ഥിരം പുള്ളികളാണ്..
വയ്യാവേലികൾ..!!!

 

ഏതായാലും അവളെ സമാധാനിപ്പിച്ചശേഷം
തന്റെ ദോശയും..,,
പിന്നെ ആ കൊച്ചിനുള്ളതും പാർസൽ വാങ്ങി അവളെയുംകൊണ്ട് അവൻ തന്റെ മിനിക്കരികിലേക്ക് നീങ്ങി…

അവൾക്കും അത്യാവശ്യമായി ടൗണിൽ എത്തേണ്ടതുകൊണ്ട്..അവന്റെ കൂടെ പോകാമെന്നുറച്ചു…
അവിടുന്ന് വണ്ടിയുമെടുത്ത് യാത്രയായി..

 

കാനന പാതയാണ് ഇനിയങ്ങോട്ട് മുഴുവനും..
ഏകദേശം ഒരു അമ്പത് കിലോമീറ്റർ കാണും അടുത്ത ടൗണിലേക്ക്…

 

വാഹനം കുറവുള്ള പാതയാണ് ഇത്…
അതുകൊണ്ടാണ് ദീപക്‌ ആ വഴി തിരഞ്ഞെടുത്തതും…!!!

 

അവൻ നോക്കുമ്പോഴെല്ലാം..
ആ കൊച്ചിന്റെ മുഖത്ത് ഇപ്പോഴും പരിഭ്രമം നിഴലിക്കുന്നുണ്ടായിരുന്നു…

 

ഏതായാലും അടുത്ത ഒരു വ്യൂ പോയിന്റിൽ വണ്ടി നിർത്തി അവനവളോട് സംസാരിക്കുകയുണ്ടായി…

തുടക്കത്തിൽ അവളും സംസാരിക്കാൻ മടിച്ചെങ്കിലും…
അവന്റെ സംസാരത്തിലാകർഷിക്കപ്പെട്ട അവളും വാചാലതയായി പിന്നെ…

തന്റെ ജീവൻ ആ മനുഷ്യരിൽനിന്നും രക്ഷിച്ചതുകൊണ്ടാവാം….
അവളും അവനോട് വളരെയധികം അടുക്കുകയുണ്ടായി..

 

“”എവ”” അതായിരുന്നു അവളുടെ പേര്…

നല്ല സൗന്ദര്യം ഉള്ള കൊച്ചയതുകൊണ്ട്…
ദീപക്കിനും ഒരടുപ്പം അവളോട് തോന്നുകയുണ്ടായെങ്കിലും…അവനത് മറച്ചുവെച്ചു…

 

ശേഷം ഭക്ഷണവും കഴിച്ചു…കുന്നിൻ ചെരുവിൽ ചോലയിൽ കയ്യും മുഖവും കഴുകി

ശേഷം…വിദൂരതയിലേക്ക് കണ്ണും നട്ടിരിപ്പായി….
ഏതായാലും രണ്ടുപേർക്കും… നേരം വെളുക്കുമ്പോഴേക്കും എത്തിയാൽ മതി…
അതോണ്ട്…കുറച്ചിരുന്ന് സംസാരിച്ചുപോവാം എന്നവൻ അവളോട് പറഞ്ഞു…

 

അവളുമത് നിറസിക്കുകയുണ്ടായില്ല..

എന്നാലും….
ആദ്യമായ് കണ്ടതുകൊണ്ടാകാം… ഒരു തുടക്കം കിട്ടാതെ..ഇരുവരും ഇരിപ്പായി..

 

അങ്ങനെ അവസാനം അവർക്കിടയിൽ തളംകെട്ടിക്കിടന്ന മൗനത്തെ ദീപക്കാണ് തല്ലിക്കെടുത്തിയത്….

“”താൻ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല എവ..

നമ്മൾ ഇതിലെ വരുമ്പോ ആകെ പോയത് മൂന്ന് നാലുവാഹനങ്ങളാണ്….

ആൻഡ്…ഡു യു നോ വൈ..????””
ഇച്ചിരി ഗൗരവത്തോടെയാണ് അവനത് ചോദിച്ചേ…

 

“”ഹും…..ഞാനും ശ്രദ്ദിക്കുകയുണ്ടായി…

അതെന്താ അങ്ങനെ…
എനിക്കറിഞ്ഞൂടാ….””
ഒരു കൊച്ചുകുട്ടിയെന്ന കണക്കെ ചിണുങ്ങികൊണ്ടവൾ പറഞ്ഞു..

 

“”ഇവിടെ പ്രേത ബാധ ഉണ്ടെന്നാ എല്ലാരും പറയണേ….

ഈയടുത്ത കാലങ്ങളിലായി മൂന്നുനാല് മരണങ്ങൾ ഇവിടം സംഭവിച്ചിട്ടുണ്ട്…

അതും മൃഗീയമായി…ഒരു തുമ്പും ഇല്ലാതെ…””
അതും പറഞ്ഞ് അവൻ ആർത്തു ചിരിക്കുവാണ് ചെയ്തേ ….!!

 

അവന്റെ ചിരി കണ്ടിട്ട് അവൾക്ക് ഒരു പകപ്പാണ് ഉണ്ടായേ..!!

മരണവാർത്ത പറയുമ്പോഴും ചിരിക്കുന്നവനോ എന്ന്…!!!
ഉള്ളിൽ തികട്ടിയ സംശയം ഉള്ളിലൊതുക്കാതെ അവളവനോട് ചോദിക്കുകയായി..

 

“”അതെന്താണ് ദീപക്….താങ്കൾ ചിരിക്കുന്നത്..????”””

 

“””ഇവിടെ…..ഈ ഭാഗത്ത്‌ വെച്ചാണ് എല്ലാ ബോഡിയും കിട്ടിയത്…!!

ഇന്നും ചിലപ്പോ…ഒരെണ്ണം പൊന്തും…

നീയെതിർക്കുവാണെൽ…..

അത് നിന്റെയാവും..…!!!”””
അതും പറഞ്ഞു….

ഒരു വന്യമായ ചിരിയോടെ അവൻ അവളുടെമേൽ കയാറാനൊരുങ്ങി…!!

 

അതുവരെ കണ്ട മുഖഭാവമായിരുന്നില്ല എവ അന്നേരമവനിൽ കണ്ടേ…!!!
ഒരുതരം വന്യതയായിരുന്നു ആ മുഖത്ത്…!!

 

അവളാലാവുന്നവിധം കുതറി ശ്രമിച്ചെങ്കിലും…
അവന്റെ കരുത്തിനുമുന്നിൽ അവൾക്കൊന്നും ചെയ്യാനായതുമില്ല..!!!

അലറിക്കരഞ്ഞു….

 

പക്ഷേ….
അതൊന്നുംകേൾക്കാൻ…
ഒരു പൂച്ചക്കുഞ്ഞുപോലുമില്ലായിരുന്നവിടെ..!!!

“”അടങ്ങി കിടക്കെടി….അവിടെ…
നിന്നെക്കാൾ വലിയവരെ ഞാൻ കണ്ടിട്ടുണ്ട്…

ഞാനൊരുത്തിയെ നോട്ടമിട്ടാൽ…
അവളെ രുചിക്കാതെ വിട്ട ശീലമില്ല ന്നെ….””

അതുംപറഞ്ഞ്…
അവനവളിലേക്ക് പടർന്നുകയറി…!!!

 

ശേഷം തന്റെ കീശയിലുണ്ടായിരുന്ന സിറിഞ്ചെടുത് കയ്യിൽ കുത്തിവച്ചു…
ഡൈ-ഈഥൈൽ ഈഥർ ആയിരുന്നു അത്..

പതിയെ…അവളുടെ എതിർപ്പുകൾ കുറഞ്ഞു…

മരുന്നിന്റെ കാഠിന്യത്തിൽ…
അവൾ പാതി മയക്കത്തിലേക്കൂളിയിട്ടു…

 

അതോടെ…
അവന്റെ കാമവും കത്തി ജ്വലിക്കുകയുണ്ടായി…!!!

×××××

 

ദീർഘനേരത്തെ പോരാട്ടത്തിന് ശേഷം…
ദീപക് അവൾക്കരികെ കിടക്കുകയായിരുന്നു…

നന്നേ ക്ഷീണിച്ചിട്ടുണ്ടവൻ…!!!

അവളെ നോക്കിയപ്പോ…കണ്ണുനീരും വാർത്ത് കിടക്കുവാണ്…

 

“”നീ കൊള്ളാല്ലോടി…
ഈയടുത്ത കാലത്തൊന്നും ഇങ്ങനെയാരേം അനുഭവിച്ചിട്ടില്ല ഞാൻ…

നിന്നെയെനിക്കിഷ്ടമായെടി….
സത്യത്തിൽ തീർന്നുപോകും എന്നുകരുതിയതായിരുന്നു ഞാൻ….

പക്ഷേ…നീ കൊള്ളാം…!!
ഹോ…കൊതി തീരുന്നില്ല…

എന്റെ കൂടെ പോരുന്നോ…നീ ചോദിക്കുന്നതെന്തും ഞാൻ തരാം…””

നല്ല പ്രതീക്ഷയോടെ ആണ് അവനത് അവളോട് ചോദിച്ചേ..

പക്ഷേ….അവൾക്ക് ഒരു പുഞ്ചിരിക്കുക മാത്രേ ചെയ്തുള്ളൂ…

 

“”മൈൽഡ് സെഡേറ്റിവ് ഒന്നും സ്റ്റോക്കില്ലായിരുന്നു…

എന്നിട്ടും…നിനക്കൊരു കുലുക്കവുമില്ലല്ലൊടി..””

ഒരത്ഭുതത്തോടെയാണ് അവനത് പറഞ്ഞേ..

 

“”ഹാ…നിന്നെ കണ്ടപ്പോഴേ എനിക്ക് കൊത്തിവലിച്ചതാ…

അതുകൊണ്ടാ അവന്മാർക്ക് കിട്ടുന്നതിനുമുന്നേ ഞാൻ നിന്നെ ഇങ്ങെടുത്തെ…..””

അതുപറഞ്ഞ് അവളെ നോക്കുമ്പോഴും….
ഒരു പുഞ്ചിരിയോടെ ആയിരുന്നു അവളുടെ കിടപ്പിപ്പോഴും…!!

 

“”ദീപക് മരണത്തെ രുചിച്ചിട്ടുണ്ടോ…???””

കുറച്ചുനേരത്തെ മൗനത്തിനൊടുവിൽ അവളാരാഞ്ഞു…

 

“”അതെന്താ അങ്ങനെ ചോദിച്ചേ നീ..””
അവളുടെ ആ വാക്കുകൾ കേട്ട് ഒന്ന് പരുങ്ങിയെങ്കിലും…..
അത് മറച്ചുകൊണ്ട് ചോദിക്കുകയുണ്ടായി..

പതിയെ കിടന്നിടത്തുനിന്നും എഴുനെറ്റിരുന്ന എവ … വീണ്ടും തുടർന്നു…

 

“””ഇന്ന് അവരുടെ ദിവസമല്ലായിരുന്നു…

പിന്നെ..താനെന്റെ കാര്യങ്ങളും എളുപ്പമാക്കി…””
നിറപുഞ്ചിരിയോടെ അവളത് പറയുമ്പോ..
അവൻ തെല്ലൊന്ന് പകച്ചിരുന്നു…!!

ശേഷം…
അവൾ അവന്റെ അടുത്തുവന്ന് ബലമായി പിടിച്ചുവെച്ച് ചുംബിച്ചു…
ഇത്തവണ…അവന്റെ ചുണ്ടുകൾ മുറിയുകയുണ്ടായി…

ഭയത്തോടെ കുതറി മാറുവാൻ ശ്രമിച്ചെങ്കിലും..
അവനതിന് സാധിച്ചില്ല…

 

അവന്റെ ചുടുരക്തം….
നൊട്ടിനുണഞ്ഞുകൊണ്ട് വീണ്ടുമവൾ തുടർന്നു…

“””നിന്റെ മരുന്ന്…മനുഷ്യരിലെ ഫലിക്കൂ ദീപക്ക്…””

അതുമ്പറഞ്ഞ് അവള് വന്യമായൊരുചിരി ചിരിച്ചു…

ഭയമൂർച്ഛിച്ചതോടെ …
വിറച്ചുകൊണ്ട്..അവനവളെ നോക്കികൊണ്ടേയിരുന്നു…

 

അവന്റെ മുന്നിൽവെച്ചുതന്നെ…എവ..ഒരു ഭീകര സത്വമായ്മാറി…!!!
കൂർത്ത പല്ലുകളും…
ഉരുണ്ട കണ്ണുകളും…

വായിൽനിന്ന്…ഉമിനീരുകണക്കെ…
ഒരു ദ്രാവകവും വന്നുകൊണ്ടേയിരുന്നു…

 

ഒന്നാലറാൻ പോലുമിടം കൊടുക്കാതെ….
ആ സത്വം അവന്റെ മുഖം കടിച്ചെടുത്തു….

 

പിറ്റേന്ന് വാർത്തകളിൽ നിറഞ്ഞുനിന്നതും അതുതന്നെയായിരുന്നു…

പക്ഷേ….
തിരിച്ചറിയാവാനാവത്തവിധം ശരീരം വികൃതമാക്കപ്പെട്ടിരുന്നു…

 

തലയും…തൊലിയും…
ആന്തരികാവയവങ്ങളുമൊന്നും ഇല്ലതാനും…
അതുവരെ അവിടുന്ന് കിട്ടിയത്തിൽവെച്ചേറ്റവും മൃഗീയമായ മരണം..!!!

 

××××

 

ഗൂയ്‌സ്….
തുടരണം എന്നാഗ്രഹമുണ്ട്…
നിങ്ങടെ അഭിപ്രായമറിഞ്ഞെഴുതാം എന്നു കരുതുന്നു….!!

Updated: March 27, 2021 — 3:53 pm

57 Comments

  1. Thodarnno onnum nokkanda….? iam twisted ?

  2. യെവ പ്രേതായിരുന്നു ലേ തീപക്‌ നല്ലവൻ ആണെന്ന് കരുതി ഒരു ഹൊറർ മൂഡ് ആണെങ്കിലും ഈ ഭാഗം എന്നെ പേടിപ്പിക്കുന്നതായി ഫീൽ ആയില്ല സത്യം പറഞ്ഞതിൽ ഒന്നും തോന്നരുത് കുറച്ചും കൂടെ ഭയാനകം ആകണം എനിക് ഹൊറർ ഫിലിം ഒക്കെ പേടിയാണ് കേട്ടോ അന്നബെല്ലെ കണ്ടത്തെ പാതി അടച്ച കണ്ണോടെയാ നല്ല പേടി പെടുത്തുന്ന ഭാഗം വരട്ടെ
    സ്നേഹത്തോടെ റിവാന

    1. ഒരു crime thriller ആണ് മനസ്സിലുള്ളേ…
      പേടിപ്പിക്കാൻ എന്നെക്കൊണ്ടാകുവോ എന്നറിയില്ല..
      എന്നാലും പരമാവധി ശ്രമിക്കും?

      തുറന്ന്പിപറഞ്ഞതിൽ വളരെ സന്തോഷം

  3. Rambo മോനെ കഥ ദിപ്പൊ കണ്ടു കയറി അങ്ങ് വായിച്ചു….
    സംഭവം വേറെ ലെവൽ.
    തുടർന്നില്ലെങ്കിൽ എന്റെ വിധം മാറും…
    Usual തീമിൽ നിന്നും മാറിയുള്ള നിന്റെ ചിന്ത കൊള്ളാം..
    ഇതിനു മുൻപ് അവിടെ വെച്ച് കൊല്ലപ്പെട്ടവർ പെണ്ണുങ്ങളാണോ ആണുങ്ങളാണോ….അവരെ കൊന്നത് ദീപക് ആണോ ഏവ യാണോ ഈയൊരു കൺഫ്യൂഷൻ മാത്രമേ ബാക്കിയുള്ളൂ…
    അപ്പോൾ അടുത്ത ഭാഗം പൊന്നോട്ടെട്ടോ..
    സ്നേഹം❤❤❤

    1. കുരുടി മച്ചാ…

      ചുമ്മാ..ഓരോളത്തിന് എഴുതിയതായിരുന്നു…
      എന്താകുവോ എന്തോ..?

      മറ്റേ ഇങ്ങള് പറഞ്ഞ രണ്ടും ചേർക്കണം എന്നുണ്ടായിരുന്നു…പക്ഷെ മറന്നു പോയി..എന്നതാണ് സത്യം?

      ??

  4. Eee storyil loveinu scope vallom indo?

    1. എല്ലാം കൂടെ നടക്കുവോ എന്നറിയില്ല ബ്രോ..
      But മനസ്സിൽ കണ്ടതിൽ ഒന്നുമില്ല!!

  5. അടുത്ത ഭാഗം കൂടുതല്‍ പേരുകളോടെ പെട്ടെന്ന് പ്രതീക്ഷിക്കുന്നു…

    1. സഹോ..പെട്ടെന്ന് പ്രതീക്ഷിക്കരുത്..!!

      ചുമ്മാ സിംഗിൾ പാർട് ആക്കാം എന്ന ചിന്തയിലാ എഴുതി തുടങ്ങിയെ..പിന്നെല്ലാം വെട്ടി ഇങ്ങനെയാക്കി?

      പക്ഷെ..ഇതെഴുതിയപ്പോ വേറെ ഒരെണ്ണം കേറി?

  6. *വിനോദ്കുമാർ G*

    സൂപ്പർ ♥

  7. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

  8. Horror fiction varatte… Kollm poli

    1. Fiction nadakkuvo nn ariyilla…
      But i’ll try my bst

      1. Try cheyyu വരുന്നത് വരട്ടെ…..

  9. തൃശ്ശൂർക്കാരൻ ?

    ❤️?❤️? waiting anna❣️

    1. മുത്തേയ്?

  10. എൻ്റെ പൊന്നോ.. എന്തുന്നാ ഇത്.. രാത്രി വായ്ക്കാനത് വളരെ നന്നായി.. ഭീഗര സത്വം കൊള്ളാം. സാധാരണ പ്രേത കഥ അല്ല എന്ന് തോന്നുന്നു. തുടർന്ന് എഴുതുക അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. ???

      നന്ദി സഹോ

  11. Continue ചെയ്യണം

    1. നന്ദി?

  12. വിരഹ കാമുകൻ???

    ???

  13. Bro 1st part kollam.thudaranam

    1. ബ്രോ…
      പാർട് ആയി എഴുതിയതല്ല…

      കൊള്ളാവോ എന്നറിയാൻമാത്രം ??
      നന്ദി..തീർച്ചയായും?

  14. Kadha vayichu
    Thrilling aaitund
    Nthylum next part thudangiko
    All the best ❤️

  15. അടിപൊളി ബ്രോ ബ്രോ ?
    തുടർന്നു എഴുതൂ

    ♥️♥️♥️

    1. ???

      നന്ദി ബ്രോ

  16. ഇഷ്ടമായി ബ്രോ…ഒരു നല്ല തീം…. അതേ ചാരുതയിൽ തുടരണം

    1. നന്ദി സഹോ??

  17. ♕︎ ꪜ??ꪊ? ♕︎

    Continue ചെയ്യണം…… നല്ലരു തീം ആണ്……..

    അടുത്ത ഭാഗം പെട്ടന്ന് തരണേ

    1. ഒന്നും തുടങ്ങിയില്ല ബ്രോ…
      മനസ്സിൽ കണ്ടെയുള്ളൂ..

      ??

      1. ഇച്ചിരി പേടിക്കുന്ന രീതി എഴുത്ത്. രാത്രി വായിച്ച പേടിച്ചു ഉറങ്ങുവോന്ന് നോക്കട്ട്. പിന്നെ നിങ്ങൾ ഒക്കെ എഴുത്താ൯ മടിച്ച ഞാൻ എഴുതേണ്ടി വരും. അതോടെ എല്ലാവരും എഴുത്ത് നിർത്തേണ്ടി വരും. അതുകൊണ്ടു നിങ്ങൾ ഒക്കെ തന്നെ എഴുത്തുനതാരിക്കു൦ നല്ലത്. അടുത്ത വലിയ ഒരു പാ൪ട്ട് ഉടനെ വരൂന്ന് വിചാരിക്കുന്നു.?

        1. അടിപൊളി..???

          ഞാനെഴുതിയാ പേടിക്കുവോ ന്ന് ആവോ??

          പേടിക്കാനും പേടിക്കാതിരിക്കാനും സാധ്യതയുണ്ട് എന്നങ് കാച്ചാം വേണേൽ??

          1. പേടിക്കാനും പേടിക്കാതിരിക്കാനും സാധ്യതയുണ്ട്.
            ഇത് എന്ത് കാലവസ്ഥ പറയുന്ന പോലേ. വായിച്ച പേടിക്കണ൦. രാത്രി 12 മണി കുറ്റാകൂരിരുട്ട് ചുമ്മാ തട്ടനേ.ഞമ്മൾ ഒക്കെ അല്ലേ വായിക്കുന്നേ. എഴുതി നിമ്മൾ പേടിച്ച ഞങ്ങൾ ആരും ഉത്തര വാദി അല്ലാ… ??

          2. ???

            ഹെന്റെ പൊന്നേ…

            ശ്രമിക്കാം ബ്രോ…തീർച്ചയായും?

  18. ഇപ്പോ കണ്ടതേയുള്ളൂ. നാളെ വായിച്ചിട്ടു വിശദമായിട്ടോരഭിപ്രായം പറയാം ???

    1. വരണം വരണം മിഷ്ട്ടർ ഇന്തുചൂടൻ?

  19. ❤️

  20. മാത്തപ്പൻ

    ?

    1. മാത്തപ്പൻ

      ?

Comments are closed.