Thanal [Jk] 103

Views : 5494

ഞാൻ വെറുതെയൊന്ന് രാഹുലിനെ നോക്കി. സ്ത്രീകൾക്ക് നേരെയുള്ള കഴുകാൻ കണ്ണ് എന്ന് പറയുന്നത് ഇതിനെയാണ് എന്നെനിക്ക് തോന്നി പോയി.

അവനിൽ നിന്നും ഞാൻ കണ്ണ് അവിടെ ഇരിക്കുന്ന മറ്റ് പുരുഷൻമാരിലേക്ക് പായിച്ചു.

സത്യം പറഞ്ഞാൽ ഞാൻ ഒരു പുരുഷനയത്തിൽ ഒരല്പം അഭാമാനം തോന്നിയ നിമിഷം.

ആരാണ് തമ്മിൽ ഭേദം എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥ. പിന്നീട് കണ്ണ് നീണ്ടത് രമ്യയുടെ നേർക്കായിരുന്നു. പക്ഷേ ആ കണ്ണുകൾ മാത്രം എനിക്ക് നേരെ ആയിരുന്നു.

അവർ വന്ന് അസിസ്റ്റന്റ് മാനേജറുടെ സീറ്റിൽ ഇരുന്നപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.

ഒരല്പം നേരം കൂടിക്കഴിഞ്ഞപ്പോഴാണ് മറ്റുള്ളവരുടെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലാവാൻ തുടങ്ങിയത്.

എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും എന്റെ കണ്ണുകളും അവർക്ക് നേരെ നീണ്ട് പോവുന്നതുപോലെ.

ഞാൻ കുറച്ച് പാട്പെട്ട് എന്റെ കണ്ണുകളെ നിയാത്രിച്ച് നിർത്തി.

ഉച്ചത്തെ ഫുഡ്‌ കഴിക്കാൻ പതിവ് പോലെ ഹോട്ടലിലേക്ക് പോയി. തിരിച്ച് വരുബോൾ എല്ലാവരും ഫുഡ്‌ കഴിക്കുന്ന തിരക്കിലായിരുന്നു.
ഞാൻ എന്റെ ഫോണിൽ തോണ്ടികൊണ്ടിരിക്കുബോൾ രമ്യ എന്റെ അടുത്തേക് വന്നു. വരവ് കണ്ടപ്പോൾ തന്നെ കൊഞ്ചനുള്ള വരവാണ് എന്ന് മനസ്സിലായി.

കുറച്ച് നേരം അവൾ എന്തൊക്കെയോ ചോദിച്ചു. ഞാൻ അതിന് വെറും മൂളലോടെ മറുപടി കൊടുത്തുകൊണ്ടിരുന്നു. പെട്ടനാണ് ഫുഡ്‌ കഴിക്കല് കഴിഞ്ഞ് അസിസ്റ്റന്റ് മാനേജർ അത് വഴി പോവുന്നത് കണ്ടത്.

രമ്യ… അതാണോ നമ്മുടെ അസിസ്റ്റന്റ് മാനേജർ.. ഞാൻ അവൾ മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു.

അതെ… അഭിചേച്ചി.

അഭി. ചേച്ചിയോ…

അതേടാ ഇവിടെ അഖില മാഡത്തിനെ മാത്രമേ മാഡം എന്ന് വിളിക്കാറുള്ളു. മറ്റ് എല്ലാരും പരസ്പരം പേരാണ് വിളിക്കാറ്.

ആഹാ എന്നിട്ട് നീയെന്ത ചേച്ചി എന്ന് വിളിക്കുന്നത്.

പിന്നെ പ്രായത്തിന് മൂത്തവരെ ചേച്ചി എന്ന് വിളിക്കേണ്ടേ…

ങേ… അപ്പോ നിനക്ക് എത്ര വായസുണ്ട്.

എനിക്കോ.. എനിക്ക് ഇരുപത്തി നാല്.

അപ്പോ അവർക്ക് നിനെക്കാൾ പ്രായമുണ്ട് എന്നാണോ നീ പറയുന്നത്.

അതേടാ… അവർക്ക് മുപ്പത് മുപ്പതൊന് വയസുണ്ട്. പിന്നെ
ഒരു കുട്ടിയുമുണ്ട്.

അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ വാ തുറന്നുപോയിരുന്നു.

Recent Stories

The Author

Jk

10 Comments

  1. Happy to see you❤️

    1. ☺️☺️☺️💚💚💚bro…

      1. Such a beautiful ❤️ story thread.
        I love that
        But these days, are young boys interested in marrying elder women?

  2. ആഹാ എത്തിയല്ലോ 😃..
    💕

    1. 😊 വൈകിപ്പിച്ചതിന് കുട്ടേട്ടനെ തെറിവിളിച്ചു.

      1. നോവിച്ചു വിട്ടത് മൂർഖൻ പാമ്പിനെ ആണ് 🤣

        1. തിരിഞ്ഞ് കൊത്തുമോ..

  3. Angane ivide ad cheythu alle🥰

    1. കഥകൾ ഇഷ്ടപ്പെടുന്നവർ വായിക്കട്ടെ 🤷🏻‍♂️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com