Thanal [Jk] 103

Views : 5494

സമയം എട്ടര കഴിഞ്ഞിരുന്നു. വണ്ടിക്കുള്ളിൽ കനത്ത മൗനമായിരുന്നു. അതിനെ ഭേദിച്ച് അഭിരാമിയുടെ ചോദ്യം എത്തി.

കിഷോറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്…

വീട്ടിൽ.. അച്ഛനും അമ്മയും പിന്നെ ചേട്ടനും ചേട്ടത്തിയും. ഞാൻ ഡ്രൈവിംങിനിടയിൽ ചെറു ചിരിയോടെ മറുപടി കൊടുത്തു.

വീണ്ടും അൽപനേരം നിശബ്ദത.

രമ്യ പറഞ്ഞു കിഷോറ് എന്നെപ്പറ്റി ചോദിച്ചുന്ന്…

അത് കേട്ടപ്പോൾ ഞാൻ പെട്ടൊന്ന് ഞെട്ടി. ഞാൻ അവളുടെ മുഖത്തേക് നോക്കി. എന്നാൽ ആ മുഖത്ത് പ്രത്യേകിച്ച് ഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതെനിക്ക് അല്പം ധൈര്യം പകർന്നു.

ഞാൻ മറുപടി ഒന്നും പറയാതെ വീണ്ടും റോഡിലേക്ക് നോക്കി വണ്ടിയൊടിച്ചു.

അൽപ്പനേരത്തെ മൗനത്തിനോടുവിൽ അവൾ തന്റെ ജീവിതത്തിന്റെ മാറാപ്പ് എനിക്ക് മുന്നിൽ തുറക്കുവാൻ ശ്രമിച്ചു.

പറയാൻ പറ്റിയ നല്ല കഥകളൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല കിഷോർ . അത് പറയുബോൾ ആ വാക്കുകളിൽ നിഴലിച്ചു നിന്നിരുന്ന സങ്കടം ഞാൻ തിരിച്ചറിഞ്ഞു.

ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ പുറകെ ഒരുപാട് പേര് നടന്നിരുന്നു. പക്ഷേ എനിക്ക് ആരോടും അങ്ങനെ ഒന്നും തോന്നിയില്ല.

അങ്ങനെ എന്റെ ഫ്രണ്ട്സ് പോലും എന്നോട് ചോദിച്ചു തുടങ്ങി ഞാനൊരു ഹോമോസെക്ൽ ആണോ എന്ന്. അത് പറഞ്ഞ് അവൾ ചെറുതായി ഒന്ന് ചിരിച്ചു.

കോളേജ് ഒക്കെ കഴിഞ്ഞിരിക്കുബോഴാണ് എന്റെ ചേട്ടന്റെ ഫ്രണ്ട് വഴി അയാളുടെ കസിന് വേണ്ടി ഒരു അലയൻസ് വന്നത്.

എനിക്കും പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ ഒന്നും തോന്നിയില്ല. വീട്ടുകാർക്ക് ഇഷ്ടായി അതുകൊണ്ട് എനിക്കും ഇഷ്ടായി. പക്ഷേ പിന്നെ അവിടന്ന് അങ്ങോട്ട് എന്റെ ജീവിതത്തിലെ മോശം സമയങ്ങളുടെ തുടക്കമായിരുന്നു.

കല്യാണം കഴിഞ്ഞ് കുറച്ചു നാൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഒരു മാസമൊക്കെ കഴിഞ്ഞപ്പോഴാണ് ആളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്.

ആള് ഡ്രിങ്ക്സ്സ് കഴിക്കുന്നതോ സ്‌മോക്ക് ചെയ്യുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല. പക്ഷേ പുള്ളി നല്ല രീതിയിൽ ഡ്രക്ക്സ് ഉപയോഗിക്കുനുണ്ടായിരുന്നു.

അത് ഉപയോഗിച്ചാൽ പിന്നെ അന്ന് എന്നെ ഒരുപാട് ഉപദ്രവിക്കും. പലപ്പോഴും എന്നെ ബ്രൂട്ടലായി റേപ്പ് വരെ ചെയ്തു.
അത് പറയുബോൾ ആ വാക്കുകൾ ഒന്ന് ഇടറിപ്പോയി.

അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.

അയാൾക്ക് ഞാൻ സാരീ ഉടുക്കുന്നത് തീരെ ഇഷ്ടലായിരുന്നു. കല്യാണം കഴിഞ്ഞ അന്നുതന്നെ അയാൾ അത് എന്നോട് പറയുകയും ചെയ്തു.

ഒരി.. ഒരിക്കെ.. ഞാൻ സാരീ ഉടുത്തതിന്… എന്റെ…. എന്റെ.. വയറിൽ അയാൾ പപ്പടകമ്പി ചൂടാക്കിവച്ചു. അവൾ അത് പറയുന്നതിനിടയിൽ ആ വാക്കുകൾ പലവട്ടം ഇടറിപ്പോയി.

അവൾ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് എന്റെ കണ്ണുകളിൽനിന്നും ഊർന്നുവീഴുന്ന ചുടു നീർ മണികളെ തടയുവാൻ കഴിയാതെപോയി.

അല്പം നേരം ആ വണ്ടിക്കുള്ളിൽ അവളുടെ അടക്കി പിടിച്ച തേങ്ങൽ മാത്രം. ശേഷമവൾ വീണ്ടും പറയുവാൻ തുടങ്ങി.

ഞാൻ അനുഭവിക്കുന്നതിനെക്കുറിച്ച് എന്റെ വീട്ടുകാർ അറിയുമ്പോഴേക്കും എന്റെ വയറ്റിൽ നീനുവിന് മൂന്ന് മാസായിരുന്നു.

പിന്നീട് രണ്ട് വീട്ടുകാരുടെയും ഇടപെടലിൽ ഒരു ഒത്തുതീർപ്പിലെത്തി. ശരിയാകും എന്നുള്ള വാക്കിനുമേൽ വീണ്ടും ഞാനവിടത്തെ പീഡനവും സഹിച്ച് പിടിച്ചുനിന്നു.

അങ്ങനെ ഞാൻ എട്ട് മാസം പ്രഗ്നന്റ് ആയിരിക്കുമ്പോൾ ഇത് എന്റെ കുഞ്ഞല്ല എന്നുപറഞ്ഞ് അയാൾ എന്റെ വയറിൽ ചവിട്ടി.

Recent Stories

The Author

Jk

10 Comments

  1. Happy to see you❤️

    1. ☺️☺️☺️💚💚💚bro…

      1. Such a beautiful ❤️ story thread.
        I love that
        But these days, are young boys interested in marrying elder women?

  2. ആഹാ എത്തിയല്ലോ 😃..
    💕

    1. 😊 വൈകിപ്പിച്ചതിന് കുട്ടേട്ടനെ തെറിവിളിച്ചു.

      1. നോവിച്ചു വിട്ടത് മൂർഖൻ പാമ്പിനെ ആണ് 🤣

        1. തിരിഞ്ഞ് കൊത്തുമോ..

  3. Angane ivide ad cheythu alle🥰

    1. കഥകൾ ഇഷ്ടപ്പെടുന്നവർ വായിക്കട്ടെ 🤷🏻‍♂️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com