ഒരു പ്രാവിന്റെ കുറുകൽ പോലെ അതെന്റെ ചെവിയെ തരളിതമാക്കി.
ഹലോ…
ഞാനെന്റെ ശബ്ദത്തെ പരമാവധി മയപ്പെടുത്തി തിരിച്ചും ഹലോ പറഞ്ഞു.
നീനുവിന് ചെറുതായി ചൂടുള്ള പോലെ. അവൾ പറഞ്ഞു.
ങേ.. അതെന്തുപറ്റി.. കുറച്ച് മുൻപ് കുഴപ്പൊന്നും ഉണ്ടായിരുന്നില്ലലോ.. ഞാൻ ഒരു വ്യാകുലത പോലെ പറഞ്ഞു.
മ്മ്.. ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോ ചെറിയ ഒരു ചൂട്. അതുകൊണ്ട് ഞാൻ നാളെ ഹോസ്പിറ്റലിൽ പോയതിനുശേഷേ എത്തു. അവൾ പറഞ്ഞു.
മ്മ്.. ശരി. മാഡത്തോട് പറഞ്ഞോ… ഞാൻ ചോദിച്ചു.
ഇല്ല പറയണം. അവൾ പറഞ്ഞു.
പിന്നെന്താ… അവൾ ചോദിച്ചു.
പിന്നെ… പിന്നെ ഒന്നും ഇല്ല. ഞാൻ പറഞ്ഞു.
എന്ന ശരി.. അവൾ അതും പറഞ്ഞ് കാൾ കട്ടാക്കി.
പിറ്റേന്ന് പതിനൊന്ന് മണിയാവുബോൾ അഭിരാമിയുടെ കാൾ വന്നു.
നീനുവിനെ ഡോക്ടറെ കാണിച്ചെന്നും പനി കാരണം അവൾക് ചെറിയ വാശിയുണ്ടെന്നും. അമ്മ ഒപ്പം വേണം എന്ന് നീനു പറഞ്ഞെതയും അവൾ എന്നോട് പറഞ്ഞു. അതുകൊണ്ട് ഇന്ന് അവൾ ബാങ്കിലേക്ക് വരുന്നില്ല എന്നും പറഞ്ഞു.
ഞാൻ ബാങ്കിൽ നിന്നും ഹോസ്റ്റലിൽ എത്തിയ ശേഷം പണികൾ എല്ലാം കഴിഞ്ഞ് കിടക്കാൻ നേരം അഭിരാമിയെ വിളിച്ചു.
ഹലോ… അഭിരാമിയുടെ പതിഞ്ഞ സ്വരം എന്റെ കർണ്ണപടത്തെ വന്ന് തഴുകി.
മോളുറങ്ങിയോ..
ഭർത്താവ് തന്റെ ഭാര്യയോട് തന്റെ മകൾ ഉറങ്ങിയോ എന്ന് ചോദിക്കുന്ന അതേ ലാഘവത്തോടെ ഞാൻ അവളോട് ചോദിച്ചു.
മ്മ്… ഉറങ്ങി.
അവൾ മറുപടി പറഞ്ഞു.
പനി കുറവില്ലേ…
ആ… അത് മരുന്ന് കഴിച്ചപ്പോ തന്നെ ഭേദമായി.
മ്മ്… ഫുഡ് കഴിച്ചോ..
ആര്.. മോളോ..
അവൾ ഒരു അടക്കി പിടിച്ച ചിരിയോടെ ചോദിച്ചു.
രണ്ടാളും..
ഞാനും ചിരിയോടെ തന്നെ പറഞ്ഞു.
മ്മ്.. കഴിച്ചു.
പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ബാങ്കിൽ നിന്നും കണ്ടാൽ മിണ്ടാൻ കഴിയാത്തതിന്റെ പലിശയടകം ഞങ്ങൾ ഫോണിലൂടെ സംസാരിച്ച് തീർത്തു.
പലപ്പോഴും ആ കോളുകൾ ഒന്നോ രണ്ടോ മണിക്കൂറുകൾ വരെ നീളുന്നതും ഒരു പതിവായി.
അങ്ങനെ ഞങ്ങൾക്കുള്ളിലെ പ്രണയം പരസ്പരം പറയാതെ പറഞ്ഞെങ്കിലും അത് വാക്കാൽ തുറന്നുപറയാൻ രണ്ടാളും മടിച്ചുനിന്നു.
തുടരും….
Dear. JK
Happy to see you
???bro…
Such a beautiful story thread.
I love that
But these days, are young boys interested in marrying elder women?
ആഹാ എത്തിയല്ലോ ?..
?
? വൈകിപ്പിച്ചതിന് കുട്ടേട്ടനെ തെറിവിളിച്ചു.
നോവിച്ചു വിട്ടത് മൂർഖൻ പാമ്പിനെ ആണ് ?
തിരിഞ്ഞ് കൊത്തുമോ..
Angane ivide ad cheythu alle?
കഥകൾ ഇഷ്ടപ്പെടുന്നവർ വായിക്കട്ടെ ??