ട്രെയിൻ വള്ളത്തോൾ നഗറിലൂടെ കടന്ന് പോവുബോൾ മലയാളികളുടെ അഭിമാനമായ കലാമണ്ഡലത്തിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചു. ഒരുപാട് പെൺ കുട്ടികൾ പഠിക്കുന്ന സ്ഥലമാണ്. ചിലപ്പോൾ അതിനുള്ളിൽ ആയിരികം എന്റെ വാരിയെല്ല്. ഇത് കേട്ടാൽ നിങ്ങള് വിചാരിക്കും ഇന്നലെ എന്റെ വാരിയെല്ല് ഒരു പട്ടി കടിച്ചുംകൊണ്ട് ഓടി എന്ന്. ഞാൻ അതല്ല ഉദ്ദേശിച്ചത്. പുരുഷന്റെ വാരിയെല്ല് കൊണ്ടാണ് അവന്റെ ഇണയെ സൃഷ്ടിച്ചത് എന്നാണല്ലോ പ്രമാണം ഞാനതിനെ ഉദ്ധരിച്ചു എന്നു മാത്രം.
ഉത്രാളിക്കാവ് പിന്നിട്ട് കൊണ്ട് ട്രെയിൻ നീങ്ങികൊണ്ടിരിക്കുമ്പോൾ പ്രകൃതി ഭംഗിയുടെ കാര്യത്തിൽ പാലക്കാടിന് ഒട്ടും പിറകിലല്ല തൃശ്ശൂർ എന്ന കാര്യവും ചിന്തിച്ചു പോയി.
അനവധി സ്റ്റേഷനുകൾ പിന്നിട്ട് ട്രെയിൻ എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ സമയം ഒന്നേമുക്കാൽ. ഇന്ത്യൻ റെയിൽവേ സമയക്രമം പാലിക്കുന്ന കാര്യത്തിൽ അല്പം പുറകിലായതുകൊണ്ട് കൃത്യസമയത്ത് തന്നെ ലക്ഷ്യസ്ഥാനത്തെത്തി.
കാണാൻ തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ച ശേഷം നേരെ ഹോസ്റ്റലിലേക്ക് വിട്ടു.
ഞാൻ കിഷോർ. ഒറ്റപ്പാലം മനിശ്ശിരി എന്ന ഗ്രാമത്തിലാണ് വീട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങിയ ഒരു സാദാരണ ചെറിയ കുടുബം. പഠിപ്പ് കഴിഞ്ഞ് ഇത്രയും കാലം അച്ഛന്റെയും ചേട്ടന്റെയും ചിലവിൽ കഴിഞ്ഞു.
പക്ഷേ ചേട്ടന്റെ കല്യാണം കഴിഞ്ഞതോടുകൂടി അവിടെന് കിട്ടിക്കൊണ്ടിരുന്ന ഫണ്ട് നിലച്ചു. പിന്നെയുണ്ടായിരുന്ന ധനസഹായം അച്ഛനായിരുന്നു. അമ്മയുടെ ഇടപെടൽ മൂലം അതുകൂടി നിലച്ചപ്പോൾ നിത്യ ചിലവ് വഴിമുട്ടി.
പിന്നീട് ജോലി ഒരു അനിവാര്യ ഘടകമായപ്പോൾ ബാങ്ക് ടെസ്റ്റ് എഴുതി. ശുക്രൻ ഉച്ചിയിലായതുകൊണ്ട് അത് കിട്ടി.
പക്ഷേ ഒരു പ്രശ്നം പറ്റി. എറണാകുളതുള്ള ഒരു ബ്രാഞ്ചിലേക്ക് ആയിരുന്നു പോസ്റ്റിങ്. ജോലി അനിവാര്യമായതുകൊണ്ട് തന്നെ തള്ളിക്കളയാനും പറ്റാത്ത അവസ്ഥ.
അങ്ങനെ ഒറ്റപ്പാലത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും കേരളത്തിലെ ഹൈടെക് സിറ്റി ആയ കൊച്ചിയിലേക്ക് ഒരു പറിച്ചു നടൽ.
*******************************************
തലേന്ന് അലാറം സെറ്റ് ചെയ്തിട്ടാണ് കിടന്നത്.
പിറ്റേന്ന് അലാറം അടികുന്ന സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത്. ഫോണെടുത്ത് അലാറം ഓഫ് ചെയ്ത് സമയം നോക്കി. എട്ട് മണി.
❤️
Happy to see you❤️
☺️☺️☺️???bro…
Such a beautiful ❤️ story thread.
I love that
But these days, are young boys interested in marrying elder women?
ആഹാ എത്തിയല്ലോ ?..
?
? വൈകിപ്പിച്ചതിന് കുട്ടേട്ടനെ തെറിവിളിച്ചു.
നോവിച്ചു വിട്ടത് മൂർഖൻ പാമ്പിനെ ആണ് ?
തിരിഞ്ഞ് കൊത്തുമോ..
Angane ivide ad cheythu alle?
കഥകൾ ഇഷ്ടപ്പെടുന്നവർ വായിക്കട്ടെ ??♂️