ആ പേര് കേട്ടതും നെഞ്ചിനുള്ളിൽ ഒരു വെള്ളിടി വെട്ടി.
ആ പറയു… മനസ്സിൽ ഉരുത്തിരിഞ്ഞ വികാരങ്ങളെ അടക്കിപ്പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
നാളെ എന്റെ മോളുടെ പിറന്നാളാണ്. വൈകീട്ടാണ് പരുപാടി. അധികം ആളുകളൊന്നും ഉണ്ടാവില്ല. രമ്യയോടും കിഷോറിനോടും മാത്രമേ പറയുന്നുള്ളു. വരില്ലേ… അവൾ ഒറ്റ ശ്വാസത്തിൽ അതെല്ലാം പറഞ്ഞുതീർത്തു.
ആ… വരാം. ഞാനും ഒറ്റ വാക്കിൽ തന്നെ മറുപടി കൊടുത്തു.
പിന്നീട് കുറച്ച് നേരം അവിടെനിന്നും സംസാരം ഒന്നും കേട്ടില്ല. ഞാൻ അങ്ങോട്ടും ഒന്നും പറയാൻ പോയില്ല.
എന്ന ശരി. ആ നിമിഷ നേരത്തെ മൗനത്തിനോടുവിൽ അഭിരാമിയിൽനിന്നും പ്രതികരണമുണ്ടായി.
മ്മ്… ഞാൻ എന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി.
കാൾ കട്ടായ ശേഷം ഞാൻ ആകെ വണ്ടറാടിച്ച അവസ്ഥയിലായിരുന്നു. ഒട്ടും പ്രദീക്ഷിക്കാത്ത കാര്യമാണ് നടന്നത്. അവൾക്ക് ഇങ്ങനെ പറയാൻ തോന്നിയെങ്കിൽ അതിനർത്ഥം എന്നോട് അടുപ്പം തോന്നുന്നു എന്നല്ലേ…
രമ്യയെയും എന്നെയും മാത്രമേ വിളിക്കുന്നേള്ളൂ എന്ന് പറയുബോൾ അവൾക്ക് രമ്യയെ പോലെ എന്നോടും അടുപ്പം തോനുന്നു എന്നാലേ… എന്തുകൊണ്ടോ എന്റെ മനസ്സിന്റെ ആഹ്ലാദത്തെ തടയിടാൻ എനിക്ക് കഴിയുനില്ല.
പിറ്റേന്ന് ബാങ്കിൽ എത്തിയപ്പോൾ രമ്യ എത്തിയിട്ടുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞതും അവൾ കയറിവന്നു.
അവൾ നേരെ എന്റെ അടുത്തേക്കാണ് വന്നത്.
ടാ… നിന്നെ അഭിചേച്ചി വിളിച്ചിരുന്നോ.. ഇന്നലെ എന്നോട് നിന്റെ നമ്പറ് ചോദിച്ചിരുന്നു. അവൾ പറഞ്ഞു.
ആ… വിളിച്ചിരുന്നു. ഞാൻ മറുപടി പറഞ്ഞു.
പോവണ്ടേ… അവളുടെ അടുത്ത ചോദ്യമെത്തി.
മ്മ്… പോണം.
എന്താ പ്ലാൻ…. ഒരുമിച്ച് പോവല്ലേ.. അവൾ ചോദിച്ചു.
മ്മ്… ഒര് കാര്യംചെയാം ഞാനെന്റെ ഫ്രണ്ടിന്റെ ബൈക്കേടുകാം.
നിനക്ക് എന്റെ ഒപ്പം ബൈക്കിൽ വരാൻ പ്രശ്നൊന്നും ഇല്ലാലോ…
ഹേയ്.. എന്ത് പ്രശ്നം. ഞാൻ വരാം. അവളത് പറയുബോൾതന്നെ അവളുടെ മുഖത്തുനിന്നും അവൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്ന് എന്നെനിക്ക് മനസ്സിലായി.
നമ്മുക്കൊരു ഏഴ് മണിക്ക് അവിടെ എത്തും വിധത്തിൽ പോവാം. അവൾ പറഞ്ഞു.
മ്മ്… ഞാൻ ഒരു മൂളലിൽ മറുപടി കൊടുത്തു.
അവളുടെ സംസാരം കഴിഞ്ഞ് അവൾ പോയതും അഭിരാമി ബാങ്കിനുളിലേക്ക് കയറിവന്നു.
ഞാനെന്റെ കണ്ണുകളെ അവളിലേക്ക് പായിച്ചു.
എന്നെ അതിശയിപ്പിച്ചുകൊണ്ട്. അഭിരാമിയുടെ ചുണ്ടിൽ എനിക്കായ് ഒരു പുഞ്ചിരി ഒളിപ്പിച്ചിരുന്നു.
ഒന്നര സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു പുഞ്ചിരി. അതിനുശേഷം അവൾ അവളുടെ സീറ്റിൽ പോയിരുന്നു.
❤️
Happy to see you❤️
☺️☺️☺️???bro…
Such a beautiful ❤️ story thread.
I love that
But these days, are young boys interested in marrying elder women?
ആഹാ എത്തിയല്ലോ ?..
?
? വൈകിപ്പിച്ചതിന് കുട്ടേട്ടനെ തെറിവിളിച്ചു.
നോവിച്ചു വിട്ടത് മൂർഖൻ പാമ്പിനെ ആണ് ?
തിരിഞ്ഞ് കൊത്തുമോ..
Angane ivide ad cheythu alle?
കഥകൾ ഇഷ്ടപ്പെടുന്നവർ വായിക്കട്ടെ ??♂️