Thanal [Jk] 104

ടാ.. മണ്ട അതിന് പറയുന്ന പേരണ് പാഡ്.

ഓ… അങ്ങനെയും പറയുമോ.. അതെനിക്ക് അറിയില്ലായിരുന്നു.
ഞാൻ ഒഴുകാൻ മട്ടിൽ പറഞ്ഞു.

ങേ… Whispero… ഞാനോ…
പെട്ടെന്നാണ് എനിക്ക് കാര്യത്തിന് കിടപ്പ് മനസ്സിലായത്.

ആ… നീ തന്നെ. അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

ഡി… അത്…
ഞാൻ എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു.

നീ ഒന്നും പറയണ്ട. നീയത് വാങ്ങികൊടുക്ക്. അവൾ പറഞ്ഞു.

രമ്യ… ഞാൻതന്നെ വാങ്ങണോ..

ഡാ… ചേച്ചി നിന്നോട് വാങ്ങാനാ പറഞ്ഞത്.
അവൾ ആ പറഞ്ഞ കാര്യം കേട്ടപ്പോൾ ഞാൻ ശരിക്ക് ഞെട്ടി. എന്റെ അറിവിൽ അങ്ങനെ വരാൻ ഒരു വഴിയും ഇല്ല. എനി ഇവൾക്ക് തെറ്റിയതാവുമോ… ഞാൻ ചിന്തിച്ചു.

പ്ലീസ്.. ഡാ. ഇതിന്റെ ഒക്കെ ബുദ്ധിമുട്ട് അത് അനുഭവിക്കുന്നവർക്കെ മനസ്സിലാവു. അവളുടെ ആ വാക്കുകളിലുണ്ടായിരുന്നു സ്ത്രീകൾ ആ സമയത്ത് അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ .

നീ വേഗം ചെല്ല്..
ചേച്ചി ആ ബാത്‌റൂമിന്റെ അടുത്ത് ഉണ്ടാവും.

ആ.. ok. ഞാൻ അറിയാതെ പറഞ്ഞുപോയി.

കാൾ കട്ട്‌ ചെയ്തതിനുശേഷം ബാങ്കിൽ നിന്നും പുറത്തേക്കിറങ്ങി. ഞാൻ അവിടെ ആകമൊത്തം ഒന്ന് കണ്ണോടിച്ചു. അടുത്ത് അതിന് പറ്റിയ കടയൊന്നും കാണുന്നില്ല.

ഞാൻ ആദ്യമായിട്ടാണ് ഇത് വാങ്ങുന്നത്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് എനിക്ക് യാതൊരു ഐഡിയയുമില്ലയിരുന്നു.

ഞാൻ കുറച്ച് അപ്പുറത് ഒരു മെഡിക്കൽ സ്റ്റോർ കണ്ടു. ഞാൻ അങ്ങോട്ട് വച്ച് പിടിച്ചു.

ഈശ്വര.. ഇതിന് സൈസ് വല്ലതും ഉണ്ടാവുമോ. എന്റെ ഉള്ളിൽ സംശയം രൂപംകൊണ്ടു.

എന്തായാലും രമ്യയോട് വിളിച്ച് ചോദിക്കാം .

10 Comments

  1. Happy to see you❤️

    1. ☺️☺️☺️???bro…

      1. Such a beautiful ❤️ story thread.
        I love that
        But these days, are young boys interested in marrying elder women?

  2. ആഹാ എത്തിയല്ലോ ?..
    ?

    1. ? വൈകിപ്പിച്ചതിന് കുട്ടേട്ടനെ തെറിവിളിച്ചു.

      1. നോവിച്ചു വിട്ടത് മൂർഖൻ പാമ്പിനെ ആണ് ?

        1. തിരിഞ്ഞ് കൊത്തുമോ..

  3. Angane ivide ad cheythu alle?

    1. കഥകൾ ഇഷ്ടപ്പെടുന്നവർ വായിക്കട്ടെ ??‍♂️

Comments are closed.