❤️അവൾ ❤️ Author :Jithuz ” എന്നിട്ട് നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ?? “കോഫീ ഹൗസിൽ നിന്നും ചൂട് കാപ്പി മോന്തിക്കുടിക്കുന്ന അവളെ നോക്കി അവൻ വീണ്ടും ചോദിച്ചു.. ഇതെത്രാമത്തെ തവണ ആണ് ഇതേ ചോദ്യം തന്നെ അവൻ ചോദിക്കുന്നത്. ചോദിക്കുന്ന അവനു മടുപ്പില്ലെങ്കിലും കേൾക്കുന്ന അവൾക്ക് മടുപ്പില്ലേ.. മനസ്സിൽ എന്തോ മറച്ചു വെച്ചു കൊണ്ടുള്ള ഒരു പുഞ്ചിരിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ആത്മ വിശ്വാസത്തോടെ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. ” […]