തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന അമ്മുവിന്റെ കൈകൾ മെല്ലെ മാറ്റിക്കൊണ്ട് ശ്രീ എഴുന്നേറ്റ് മുറിയിലെ ജനൽ പതിയെ തുറന്നു. പുറത്ത് നിന്ന് നിലാവിന്റെ വെള്ളി വെളിച്ചം ആ മുറിയിലാകെ പരന്നു. ആ വെളിച്ചത്തിൽ അവൾ കുറച്ചുകൂടി സുന്ദരി ആയിരിക്കുന്നു. അവളുടെ കല്ലുവെച്ച മൂക്കുത്തി വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…. വർഷങ്ങൾക്ക് മുൻപേ അവിചാരിതമായി ആണ് അമ്മുവും ശ്രീയും പരിചയപ്പെട്ടത്. പെട്ടന്ന് തന്നെ സുഹൃത്തുക്കൾ ആയി. ഇടയ്ക്ക് എപ്പോഴോ അവരിലേക്ക് പ്രണയം കടന്നു വന്നു എങ്കിലും രണ്ടാളും തുറന്നു പറഞ്ഞില്ല. പലപ്പോഴും […]
Tag: സ്നേഹം
അനിയത്തിക്കുട്ടി 42
Author : Hridya Rakesh പലതരം ചിന്തകളുടെ നിഴലാട്ടമായിരുന്നൂ… കഴിഞ്ഞ കാലങ്ങളോരോന്നായി പെയ്തൊഴിഞ്ഞു… പെരുമഴയെന്ന പോലെ… വികൃതിചെക്കനെന്ന പേര് ഓര്‍മവെച്ച നാള്‍ മുതല്‍ കൂടെയുള്ളതാണ്.. ഉണ്ണീ ന്നാണ് ചെല്ലപ്പേരെങ്കിലും വീട്ടിലും നാട്ടിലും ഉണ്ണിചെക്കന്‍ ന്ന് പറഞ്ഞാലേ അറിയൂ.. ആകെ ഒരാളെ ഉണ്ണ്യേട്ടാ ന്ന് വിളിച്ചിരുന്നുള്ളൂ… വാലിട്ടുക്കണ്ണുകളെഴുതിയിരുന്ന ചിണുങ്ങിക്കരയുന്നൊരു സുന്ദരിപെണ്ണ്.. നാലാം വയസില്‍ രാജാധികാരം പിടിച്ചെടുക്കാനായി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവള്‍…. ന്‍റെ അനിയത്തി കുട്ടി !! കാണാതിരുന്നാ അടേം ചക്കരേം.. കണ്ടാലോ സാക്ഷാല്‍ കീരീം പാമ്പും അപ്പുറത്ത് […]
പ്ലസ്ടുക്കാരി 117
Author : Muhaimin എഴുന്നേൽക്കടി അസത്തെ, സമയം എത്രയായെന്നും പറഞ്ഞാണ് അത് പറഞ്ഞു അമ്മ അവളുടെ തുടയിൽ തവിക്കണ വെച്ച് തല്ലി. തല്ലുകൊണ്ടവൾ ചാടി എഴുന്നേറ്റു. അമ്മ കലി തുള്ളി നിൽപ്പാണ്. അമ്മക്കൊന്നു വിളിച്ചൂടായോ എന്നെ? അടികിട്ടിയ വേദനയിൽ അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു. എത്ര തവണ വിളിക്കണം? ഫോൺ അടുത്ത് കടന്നല്ലേ നിലവിളിക്കുന്നത്? ഓഹ് അതെങ്ങനെയാ അതിൽ തോണ്ടി തോണ്ടി നേരം വെളുക്കുമ്പോഴല്ലേ കിടക്കുന്നത്? അമ്മയുടെ ശബ്ദത്തിന്റെ ഗാംഭീര്യം കൂടി. ഇല്ലമ്മേ ഇന്നലെ ഞാൻ […]