Surya dev [Abhiraj] 120

സത്യത്തിൽ ഇങ്ങനെ ഒരു ജോലി അച്ഛൻ എന്നെ എൽപ്പിക്കും എന്ന് സ്വപ്നത്തിൽ പോലുംവിചാരിച്ചില്ല.അത്രക്കുണ്ടായിരുന്നു ജോലികൾ.എന്തായാലും അച്ഛനു വാക്കുകെടുത്തു അപ്പോൾ അത് പെളിച്ചു കയ്യിൽ കെടുക്കുക തന്നെ ചെയ്യണം ക്ഷമിക്കണം നിങ്ങൾ ഉദേഷിക്കുന്ന പൊളി അല്ല. ഈ സമൂഹ വിവാഹം ഭംഗിരം അക്കി കൊടുക്കണം അച്ഛൻ ആദ്യം ആയി ചെയ്യാൻ ആവശ്യപ്പെട്ട  കാര്യം അതിൽ ഞാൻ കുറവു വരുത്തതെ ഭംഗി ആയി തന്നെ കാര്യങ്ങൾ എല്ലാം തന്നെ ഞാൻ സെറ്റ് ആക്കി. എന്തിനും എതിനും എന്റെ സന്തതസതചരി കാർത്തിക്കും  എന്റെ കൂടെ തന്നെ ഉണ്ട്.ഗെസ്റ്റ് കളുടെ താമസം ട്രാൻസ്‌പോർറ്റേഷൻ എല്ലാം അവൻ തന്നെ അത്രയും ജോലി എനിക്ക് കുറഞ്ഞു  കിട്ടി അത് അവനും വിഷ്ണുവും കൂടെ arrenge ചെയിതു.25 പെൺകുട്ടികൾക്കും ശ്രിമംഗലത്ത് തന്നെയാണ് തലേ ദിവസം മുതൽ താമസവും.അത് പറ്റുമുതലേ ഇവിടുത്തെ ഒരു പ്രേതെകത ആണ് വിവാഹത്തിന്റെ തലേ ദിവസം പെൺകുട്ടികൾ അവരുടെ ബന്ധുക്കളും ശ്രീമംഗലത്തു.

10.30 കഴികെ ഉള്ള മകുർത്തം ആണ് സമയം ഇപ്പോൾ 9.45 ആകാൻ പോകുന്നു അച്ഛൻ പന്തിലോക്ക് വന്നു വിളിക്കപ്പെട്ട എല്ലാവരെടും കമ്പനിയിലെ ഇന്നുവരെ വിജയത്തിലോട്ട് നയിച്ച എല്ലവരോടും നന്ദി പറഞ്ഞു സമയം 10 മണിയാകൻപോക്കുന്നു വധു വരാൻമ്മാരെ പന്തലിലേക്ക് വിളിച്ചു.25 പെൺക്കുട്ടികളും പന്തലിലേക്ക് വന്നു

അടുത്തതായി വരൻമ്മാരും പന്തലിലേക്ക് വന്നു പക്ഷെ ആദ്യ വരിയിൽ രണ്ടാമത് നിൽക്കുന്ന പെൺകുട്ടിയുടെ വരൻ മാത്രം പന്തളിലേക്ക് വന്നില്ല ആ പെൺകുട്ടി കരയുന്നുണ്ട് എല്ലാവരും  ആ പെൺകുട്ടിയെ നോക്കൻ തുടങ്ങി ഇപ്പോഴാണ് ഞാനും അവളെ കാണുന്നത് കരഞ്ഞ് മുഖം എല്ലാം ചുവന്നിരിക്കുന്നു. കൺമഷി ചെരുതായി പടർന്നു തുടങ്ങിരിക്കുന്നു .മൂഖം എല്ലാം കരഞ്ഞു വലഞ്ഞു വല്ലാത്ത ഒരു അവസ്ഥ എങ്കിലും ആ മുഖത്തിന് ഒരു പ്രതേക ഒരു  സ്വന്ദര്യം ഉണ്ടായിരുന്നു.അച്ഛനും ചെറിയച്ഛന്മാരും കാര്യം എന്താണെന്നു തിരക്കി

ഒരു മനുഷ്യൻ അച്ഛന്റെ മുന്നിൽ വന്ന് കരഞ്ഞെണ്ട് ക്ഷമ പറയുന്നു കൂടെ ഒരു സ്ത്രിയും അത് ആ പെൺക്കൂട്ടിയുടെ അച്ഛനും അമ്മയും ആണെന്ന് മനസ്സിലായി.പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞപ്പോൾ ആണ് എല്ലാവരും അറിയുന്നത് കല്യാണചെക്കന് ശ്രീമംഗത്തുന്നു കൊടുക്കുന്ന 15 പവൻ പോരാ അവരുടെ വീടും സ്ഥലവും കുട എഴുതി കൊടുക്കണം എന്ന് അത് ഭാര്യയുടെ ചികിത്സക്ക്  വേണ്ടി പണയപെടുത്തി എന്ന് പറഞ്ഞപ്പോൾ എങ്കിൽ മകൾക് വേണ്ടി വേറെ ചെറുക്കനെ കുടി നോക്കിക്കോ എന്ന് പറഞ്ഞു അവർ ഈ കല്യത്തിൽ നിന്ന് പിന്മാറി എന്ന്

സമയം 10.15 ആയി അച്ഛനുൽപ്പെടെ എല്ലാവരും വല്ലാത്ത ഒരു അവസ്ഥയിൽ
അച്ഛൻ എന്തു പറയണം എന്നറിയതെ ആ പെൺകുട്ടിയുടെയും ആ കൂട്ടിയുടെ മാതാപിതാക്കളെയും മാറി മാറിനേക്കുന്നു ഇത് ആദ്യം ആയാണ് ശ്രിമംഗലത്തു ക്കാർ നടത്തുന്ന സമുഹ വിവാഹത്തിൽ ഒരു പെൺക്കുട്ടിക്ക് താലി ഭാഗ്യം കിട്ടാതെ പോകുന്നത് .അവർ വിവാഹത്തിൽ നിന്ന് പിൻമാറാൻ തിരുമനിച്ചു അത് അച്ഛനെ അറിയുകയും ചെയ്തു അച്ഛൻ അത് കേട്ട് ഒരു നിമിഷം മിണ്ടാതെ നിന്നു അവർ ആ പെൺകുട്ടിയും ആയി പന്തലിൽ നിന്നും ഇറങ്ങൻ തുനിഞ്ഞു ഉടൻ തന്നെ അച്ഛൻ അവരെ തടഞ്ഞു അതിനു ശേഷം ആ പെൺക്കുട്ടിയുടെ കരഞ്ഞു കലങ്ങിയ മുഖത്തേക്ക് നോക്കി ശേഷം എന്നെ വിളിച്ചു സൂര്യ ഞാൻ ഓടി അച്ഛന്റെ അടുത്തേക്ക് ചെന്നു.
തുടരും