ശ്രാവണി 2 [Shana] 87

അവൾ ഞെട്ടിത്തിരിഞ്ഞു അവരോടു ചോദിച്ചു

 

“ആഹാ അപ്പോ ചേച്ചി ഞങ്ങളെ കണ്ടില്ലേ ചേച്ചി പുറത്തിറങ്ങുമ്പോൾ ഞങ്ങളിവിടെ ഉണ്ടായിരുന്നു. സത്യം പറ ചേച്ചി കല്യാണം കഴിക്കാൻ പോകുന്ന ചേട്ടനെ സ്വപ്നം കണ്ടല്ലേ അതല്ലേ ഇങ്ങനെ റിലേ പോയി നടക്കുന്നത്.”
ധനു അവളെ കളിയാക്കിക്കൊണ്ട് ചോദിച്ചു

 

പെട്ടന്ന് എന്തുത്തരം പറയണമെന്നവൾക്കറിയില്ലായിരുന്നു, കണ്ടുവെന്നു പറഞ്ഞാൽ എങ്ങനുള്ള ആളാണെന്നു ചോദിക്കും. അപ്പോ വിശദീകരിക്കേണ്ടി വരും .വേണ്ട പറയണ്ട കണ്ടില്ലെന്നു പറയാം അതാണ് നല്ലത്..

 

അവളുടെ ഉള്ളിൽ ഒരു പിടിവലി നടന്നു… പിന്നെ പറയണ്ടാന്നു തീരുമാനിച്ചു, അർജുനെ കണ്ടത് അവൾക്ക് ഉൾക്കൊള്ളാൻ പറ്റാത്ത പോലെ .

 

“ഏയ്‌ ഇല്ല അതൊക്കെ ബെറുതെ ആയിരിക്കുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ…”

 

“ശെരിക്കും ചേച്ചി കണ്ടില്ലേ..”

 

“ഇല്ലടാ അതൊക്കെ വെറുതെ ആണ് ഞാൻ ആരെയും കണ്ടില്ല വാ നമുക്കു കാവിലേക്കു പോകാം ….”

 

അവൾ അവരെ വിളിച്ചു മുന്നോട്ടു നടന്നു.. അനുവും ധനുവും സംശയത്തോടെ അവളെ നോക്കി

 

കാവിൽ നാഗങ്ങൾക്ക് നൂറും പാലും നേദിച്ചു വിളക്ക് വെച്ച് പ്രാർത്ഥിച്ചു തിരിച്ചു മടങ്ങുകയായിരുന്നു വല്യമ്മാവൻ തറവാട്ടിലേക്ക് നടന്നുനീങ്ങുന്ന വല്യമ്മവനെ നോക്കി ദേവമ്മ പല്ലുകൾ ഞെരിച്ചുകൊണ്ട് മനസ്സിൽ ഉരുവിട്ടു…

 

ഇല്ല നീ എത്ര പൊതിഞ്ഞുപിടിച്ചാലും ഞാൻ എന്റെ ആഗ്രഹം നടത്തിയിരിക്കും നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്തോ അന്തിമ വിജയം എനിക്കുമാത്രമായിരിക്കും ……

 

അശരീരി കേട്ടപോലെ അയാൾ തിരിഞ്ഞു ദേവമ്മയെ നോക്കി…

 

 

തുടരും

 

43 Comments

  1. രാഹുൽ പിവി

    ആദ്യത്തെ ഭാഗം വന്ന അന്ന് തന്നെ കണ്ടു എങ്കിലും വായിക്കാൻ തോന്നിയില്ല.ഹൊറർ ആയത് കൊണ്ട് അൽപ്പം മടി തോന്നിയിരുന്നു.പക്ഷേ ഇപ്പോ 2 ഭാഗം കൂടെ ചേർത്ത് ഒന്നിച്ചു വായിച്ചപ്പോൾ നേരത്തെ വായിക്കാത്തതിൽ കുറ്റബോധം തോന്നി✌️

    ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞ് കിടപ്പുണ്ട്.ഓരോ ഭാഗവും വായിച്ചതിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടമായതും അതാണ്.രഹസ്യങ്ങൾ ഒളിഞ്ഞ് കിടന്നാൽ ആ കഥ വായിക്കാൻ എനിക്ക് ഭയങ്കര താൽപര്യം ആയിരിക്കും????

    വല്യമ്മാവനാണ് ഈ കഥയിലെ വില്ലൻ എന്ന് തോന്നുന്നു.അയാളുടെ വാക്കുകളും പ്രവർത്തിയും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്???

    ദേവമ്മയും അച്ഛനും വന്നപ്പോ ഞാൻ കരുതിയത് വല്ല യക്ഷിയും ആണെന്നാ. ഹൊറർ ടാഗ് ഉള്ളത് കൊണ്ട് ഒരു യക്ഷി വരുമെന്ന പ്രതീക്ഷയിൽ ആണ് വായിച്ചത്. ദേവമ്മയുടെ ഉദ്ദേശം പ്രതികാരം ആണെന്ന് തോന്നുന്നു.ചിലപ്പോ ശ്രാവണിയുടെ അച്ഛൻ്റെ ബന്ധുവോ അല്ലെങ്കിൽ പുള്ളിയെ ഇഷ്ടമുള്ള ആരെങ്കിലുമോ ആകും എന്ന് സംശയിക്കുന്നു???

    ആദ്യത്തെ ഭാഗത്ത് പ്രണയം എന്ന് കാണാത്ത കൊണ്ട് ഇതിൽ പ്രണയം കാണില്ല എന്നാണ് കരുതിയത്.പക്ഷേ അർജുൻ്റെ വരവും സ്വപ്നം കാണലും വായിച്ചപ്പോ നല്ലൊരു പ്രണയം ആഗ്രഹിക്കുന്നുണ്ട്❣️❣️???

    ഇതിലെ തറവാടും കാവും യക്ഷിയും കുളവും ഒക്കെ ഇഷ്ടമായി.നല്ല നാടൻ അന്തരീക്ഷത്തിൽ തന്നെ കഥ പറഞ്ഞ് തുടങ്ങിയപ്പോ തന്നെ വായിക്കാൻ കൂടുതൽ ഇഷ്ടമായി❤️❤️❤️

    ഇനി നിഗൂഢതകൾ മറ നീക്കി പുറത്ത് വരുന്നത് കാണാൻ കാത്തിരിക്കുന്നു??

    1. ഹൊറർ വായിക്കാൻ ഇഷ്ടമില്ലാത്തൊരാളാണ് ഞാൻ ആ മേഖലയിൽ പരിചയം കുറവും ആണ്അതുകൊണ്ട് ആ കാറ്റഗറിയിലുള്ള എഴുത്ത് എത്രത്തോളം നന്നാവുമെന്നറിയില്ല…പിന്നൊരു ശ്രമം മാത്രമാണിത്…

      തറവാടും കാവും കുളവുമൊക്കെ കുഞ്ഞിലേ കണ്ട ഓർമ്മകൾ ആണ്… ചെറുപ്പം നാട്ടിൻപുറത്തായതുകൊണ്ട് നന്നായി അതൊക്കെ കണ്ട് ആസ്വദിച്ചിട്ടുണ്ട്… കൂട്ടത്തിൽ നല്ല പേടിയും… കാവിന്റെ ചുറ്റുപാടുകളെ കുറിച്ചു
      ചെറുപ്പത്തിൽ കേട്ട ഓരോ കാര്യങ്ങളൊക്കെ ഇതിൽ പകർത്താൻ ശ്രമിക്കുന്നു… അല്ലാതെ ഇതിനെ കുറിച്ചു വലിയ അറിവൊന്നുമില്ല…

      ഒരു കുഞ്ഞു സ്വപ്നം ആണ് ഈ കഥ ഇവിടെവരെ എത്തിച്ചത്…

      ഇഷ്ടപെട്ടന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം കൂട്ടെ…

      വായനയ്ക്കും അഭിപ്രായങ്ങൾക്കും നിറഞ്ഞ സ്നേഹം ??

  2. ഷാനത്താ… എന്താ ഇത് ഇങ്ങളും ഈ ലെവൽ ഐറ്റംസ് പിടിച്ചു തുടങ്ങിയോ… പൊളി പൊളി പൊളീ…

    ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്.. കലക്കിണ്ട്…

    സസ്പെൻസ് ഒക്കെ ഇട്ടു അടുത്ത പാർട്ടും ആയി വേം വാ…

    ♥️♥️♥️♥️♥️

    1. ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം… നിറഞ്ഞ വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ???

  3. നന്നായിട്ടുണ്ട് ഷാന.,..
    കാവും പരിസരവും എല്ലാം വളരെ നന്നായി തന്നെ വിവരിച്ചു.,..,നല്ല ഒഴുക്കുള്ള എഴുത്ത്.,., കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.,..

    1. നിറഞ്ഞ വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ???

  4. ശങ്കരഭക്തൻ

    ഇത്തുസേ, എന്താ ഇപ്പൊ പറയാ ഈ പാർട്ട്‌ കൂടി വന്നപ്പോ റേഞ്ച് തന്നെ അങ്ങ് മാറ്റി പോയല്ലോ ഒപ്പം നിഗൂഢതകൾ എല്ലാം മാറുവെന്നു പ്രേതീക്ഷിച്ചിരുന്നപ്പോൾ കൂടുവാണല്ലോ ചെയ്തേ..

    ആദ്യം ശ്രാവണി, അർജുൻ സീൻസ് പൊളി ആയിരുന്നുട്ടോ… അവനെ ആദ്യമായി കണ്ടപ്പോ തന്നെ ഓളുടെ ഉള്ളിൽ ഒരു ചിന്ത വന്നില്ലേ അവനെ നേരത്തെ കണ്ടപോലെ ഒരു ഫീൽ… അതൊരു പക്ഷെ മുന്ജന്മ ബന്ധം ആയിരിക്കാം അല്ലെ…

    //നിനക്കതു ഓര്‍മ്മയുണ്ടോ ഇപ്പോഴും…”

    “എങ്ങിനെ മറക്കാനാണമ്മേ.. ഒരുപാട് മറക്കാന്‍ ശ്രമിച്ചു നോക്കി പക്ഷെ അന്തിതിരിക്കത്തിക്കുന്ന സമയമാകുമ്പോള്‍ എല്ലാം വീണ്ടും ഓര്‍മ്മവരും..”

    “ഹാ… കര്‍മ്മഫലം//

    ഈ വരികളിലും എന്തോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന പോലെ ഒരു ഫീൽ.. എന്താ അവരുദ്ദേശിച്ച കർമഫലം?…

    പിന്നീട് എടുത്ത് പറയാൻ ആണേൽ ഇത്തുസേ ഇങ്ങടെ കാവുകളെ കുറിച്ചുള്ള വർണന, ഗംഭീരം ആയിരുന്നു… ശെരിക്കും ഞാൻ താമസിക്കുന്ന സ്ഥലത്തിനോട് തൊട്ട് അടുത്ത ഒരു കാവ് ഉണ്ട് അത് പോലെ തന്നെ സിനിമകളിലും കണ്ട കാവുകൾ പോലെ തന്നെ അക്ഷരങ്ങളിലൂടെ മനോഹരമായി വരച്ചു കാണിച്ചു തന്നു ഒരു കാവ്….

    ശ്രാവണിക്ക് ആ കാവിൽ നിൽക്കുമ്പോൾ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടല്ലോ, അതെന്ത് കൊണ്ടാണവോ… അല്ലെങ്കിലും മൊത്തം നിഗൂഢതകൾ ആണല്ലോ….

    പിന്നീട് മനസിലായ ഒരു കാര്യം എന്താണെന്നു വെച്ചാൽ ശ്രാവണിയേ എന്തോ പരിഹാര ക്രിയകൾക്കായി ആണെന്ന് തോന്നുന്നു ഇല്ലത്തേക്ക് കൊണ്ട് വന്നത്…

    പിന്നെ ഉണ്ടല്ലോ ഇത്തുസേ ആ കെട്ടണ ആളെ കാണാൻ പറ്റണ ട്രിക്ക് ശെരിക്കും വർക്ക്‌ ആവുമോ… അല്ല ട്രൈ ചെയ്തിട്ട് ആരേം കാണിച്ചില്ലേൽ ചുമ്മാ ഭാവിയിലേക്ക് മനക്കോട്ട കെട്ടണ്ടല്ലോ അത്കൊണ്ടാണ്.. ശങ്കുനോട് ഒന്നും തോന്നല്ലേ ??…

    ഏറ്റവും പ്രധാന നിഗൂഢത ഇനിയാണ്… ആരാണ് ദേവയാമി, നാഗകന്യക ആണോ, അവൾക്ക് എന്തിനാണ് ശ്രാവണിയേ, ഇത് തന്നെയാണ് ഏറ്റവും പ്രധാന നിഗൂഢത എന്ന് പറയാം….

    പിന്നീട് അർജുന് ആൻഡ് ശ്രാവണി രണ്ട് പേരും കാണുന്ന സ്വപ്നത്തിൽ നിന്ന് അവർ തമ്മിൽ എന്തോ കണക്ഷൻ ഉണ്ടെന്നു ഉറപ്പു.. അതെന്താണെന്നു അറിയാനും കാത്തിരിക്കുന്നു.

    കരിനാഗത്തിന്റെ വിഷം ഏറ്റിട്ടും അർജുൻ എന്താ മരിക്കാതെ…

    മൊത്തം നിഗൂഢതകൾ ആണല്ലോ ഇത്തുസേ… എന്തായാലും സംഭവം പൊളി… horror ആദ്യ എഴുതാണെന്നു പറയില്ല… തഴക്കം വന്ന എഴുത്തുക്കരെ പോലെ horrorum മാനേജ് ചെയ്യുണ്ട് ഇത്തു… എന്തായാലും കാത്തിരിക്കുന്നു നിഗൂഢതകൾ മൊത്തം വിട്ടൊഴിഞ്ഞു പോകാനായി…
    സ്നേഹം ❤️

    1. ഒരുപാട് നിഗൂഢതകൾ എന്നു പറയാനാവില്ല… എന്നാലും കുറച്ചു…. മനസ്സിലുള്ളത് അതുപോലെ പകർത്തുന്നു…. ഇഷ്ടപെട്ടെന്നറിഞ്ഞതിൽ പെരുത്തിഷ്ടം കൂട്ടെ ???

      //പിന്നെ ഉണ്ടല്ലോ ഇത്തുസേ ആ കെട്ടണ ആളെ കാണാൻ പറ്റണ ട്രിക്ക് ശെരിക്കും വർക്ക്‌ ആവുമോ… അല്ല ട്രൈ ചെയ്തിട്ട് ആരേം കാണിച്ചില്ലേൽ ചുമ്മാ ഭാവിയിലേക്ക് മനക്കോട്ട കെട്ടണ്ടല്ലോ അത്കൊണ്ടാണ്.. ശങ്കുനോട് ഒന്നും തോന്നല്ലേ ??…//

      എന്റെ പൊന്നു ശങ്കു ??….. അതൊക്കെ വെറുതെ എഴുതിയതാണ്…. ഇനി അഥവാ അങ്ങനെ ഉണ്ടെങ്കിലോ… ഏതേലും കാവിൽ പോയി വയലറ്റ് നിരത്തിലുള്ള പൂവുണ്ടോന്ന് നോക്ക് ഉണ്ടേൽ ഞാൻ പറഞ്ഞത് ചൊല്ലി കിടന്നു നോക്ക്… ഇനിയെങ്ങാനം ബിരിയാണി കിട്ടിയാലോ….???

      വേറൊരിടത്ത് പോസ്റ്റ്‌ ചെയ്തപ്പോൾ ഒരു കൊച്ചു പൂവിന്റെ പേര് ചോദിച്ചു വന്നു ഇതുപോലെ ???

      //horror ആദ്യ എഴുതാണെന്നു പറയില്ല… തഴക്കം വന്ന എഴുത്തുക്കരെ പോലെ horrorum മാനേജ് ചെയ്യുണ്ട് ഇത്തു… //

      പരീക്ഷണം ആണ് ശങ്കു… മുന്നോട്ടും ഇതുപോലെ കൂടെയുണ്ടാവാണേ….

      നിറഞ്ഞ വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ???

  5. കൈ വെക്കാത്ത ഇടവും ഇവിടെ സുരക്ഷിതം തന്നെ…

    Shana നന്നായിട്ടുണ്ട്….

    ഇഷ്ട്ടപെട്ടു…

    വൈറ്റിംഗ് ആണ് പുള്ളേ ???

    1. നിറഞ്ഞ സ്നേഹം കൂട്ടെ ???

  6. Poli….??? Arjun ano nayakan..

    Devayami nagakanyaka analle…..

    Kaliyan aranu…???

    Sravanniyum അർജുനും പുനർജന്മം ആണോ……..

    നിഗൂഢതകൾ ആണല്ലോ….

    വെയിറ്റിംഗ് ഫോർ next part..,❣️

    1. കാത്തിരിക്കാം…. വായനയ്ക്കും മറുപടിക്കും നിറഞ്ഞ സ്നേഹം കൂട്ടെ ??

  7. സുജീഷ് ശിവരാമൻ

    ഹായ് ഷാന വളരെ അധികം നന്നായിട്ടുണ്ട്… ???♥️♥️♥️… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. നിറഞ്ഞ സ്നേഹം കൂട്ടെ ??

  8. ഷാനാത്താ???നന്നായിട്ടുണ്ട്..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ??

  9. വേട്ടക്കാരൻ

    ഷാനാ,സൂപ്പർ,എല്ലാം കണ്മുന്നിൽ കാണുന്ന പോലെ.നല്ല മനോഹരമായ അവതരണം. സൂപ്പർ…

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ??

      1. നിറഞ്ഞ സ്നേഹം കൂട്ടെ ??

  10. കാട്ടുകോഴി

    ന്താ പറയാ……
    വേറെ ഒരു ലോകത്ത് എത്തിയ പോലെ
    അടിപൊളി ആയിണ്ട് ട്ടോ …..
    സ്നേഹം മാത്രം

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ??

  11. രാഹുൽ പിവി

    ❤️

  12. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. നിറഞ്ഞ സ്നേഹം കൂട്ടെ ??

  13. ഷാന ♥️♥️♥️ നല്ല സ്റ്റഡി നടത്തിയിട്ടാണ് എഴുതിയതെന്ന് വായിച്ചു തീർന്നപ്പോൾ മനസ്സിലായി…കഴിഞ്ഞ ഭാഗത്തേക്കാൾ അസ്സലായി എഴുതിയിട്ടുണ്ട് ഈ ഭാഗം…ഒരു ത്രില്ലർ മൂവി കാണുന്നത് പോലെ ഉണ്ടായിരുന്നു…ഒരു വ്യത്യസ്തമായ പ്രണയകഥ… പ്രണയത്തിന് നേക്കാൾ ഒരു പടി മുകളിൽ ഫാന്റസിയും ത്രില്ലറും ഒരുമിച്ചു കൊണ്ടു വന്നിട്ടുണ്ട്… ദേവമ്മയുടെ കരിനാഗം ട്രാൻസ്ഫോർമേഷൻ ഒരു രക്ഷയുമില്ല ഒരേ പൊളി??? അർജ്ജുനനെ ഇൻട്രൊഡ്യൂസ് ചെയ്യുമ്പോൾ ശ്രാവണിയുടെ മുഖത്തുണ്ടായിരുന്ന ഭാവങ്ങൾ ഒക്കെ എഴുതിയത് വായിച്ചപ്പോൾ ഒരു വെറൈറ്റി തോന്നി… സ്ത്രീകളെ വർണിക്കാൻ സ്ത്രീകൾക്ക് തന്നെ സാധിക്കുകയുള്ളൂ! എന്തായാലും വൈകാതെ തന്നെ അടുത്ത പാർട്ട് തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…

    സ്നേഹപൂർവ്വം???

    -മേനോൻ കുട്ടി

    1. ആചാരങ്ങളും വിശ്വാസങ്ങളും കേട്ടുകേൾവി മാത്രമേ ഉള്ളൂ… അതുകൊണ്ട് തന്നെ കുറച്ചു അന്വേഷണം ഇതിന്റെ പിറകിലുണ്ട്… ഈ സ്റ്റോറിയുമായി എനിക്ക് എന്തോ ഒരു പ്രതേക ഇഷ്ടമുണ്ട്.. തുടങ്ങി വെച്ചിട്ട് വേണ്ടാന്ന് കരുതി നിർത്തിയതായിരുന്നു… പിന്നെയും മനസ്സിൽ നിന്നു മായാതെ കിടക്കുന്നതു കൊണ്ടാവും ഇത് നന്നായി എഴുതാൻ പറ്റുന്നതെന്ന് തോന്നുന്നു… ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം… വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ??

  14. ഈ ഭാഗവും അടിപൊളി ഒരുമിച്ചു വായിച്ചത് കൊണ്ട് നല്ല continuation കിട്ടി.
    അർജുനെ introduce ചെയ്തതു ഒക്കെ നന്നായിരുന്നു.

    ദേവമ്മയും കരിനാഗം സീൻ ഒക്കെ സൂപ്പർ
    അസാധ്യ എഴുത്ത്
    സമയം എടുത്ത് അടുത്ത പാർട്ട്‌ തന്നാൽ മതി.രണ്ട് ഭാഗം കൂടി വായിച്ചപ്പോൾ expectation ഇരട്ടി ആയി

    1. എഴുതി പരിചയം കുറവുള്ള മേഘല ആയതുകൊണ്ട് പതുക്കെയേ എഴുതുന്നുള്ളു… ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം… വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ??

  15. ഷാന,
    എന്താ പറയുക, കഴിഞ്ഞ ഭാഗത്തിനേക്കാൾ ഒരു പടി മുന്നിലാണ്, കഥയൊക്കെ ഒരു പ്രത്യേക താളത്തിൽ മുന്നോട്ട് പോകുന്നു. ഈ അടുത്ത കാലത്ത് വായിച്ചതിൽ മികച്ച ഹൊറർ എഴുത്ത്, ഭാഷയുടെ മനോഹാരിത സൂപ്പർ, ഇനി അടുത്ത ഭാഗം ഇതിനു മുകളിൽ വരണം, പ്രതീക്ഷകൾ പതിന്മടങ്ങായി ഉയരുന്നു, സമയമെടുത്ത് തിരക്ക് കൂട്ടാതെ എഴുതിക്കോളൂ, ഒരു പക്ഷെ തന്റെ ഏറ്റവും മികച്ച കഥ ആവാനും സാധ്യതയുണ്ട്… ആശംസകൾ…

    1. ജ്വാല മുന്നോട്ട് എങ്ങനെ ആകുമെന്ന് പറയാനാവില്ല… എങ്കിലും മാക്സിമം നന്നായെഴുതാൻ ശ്രമിക്കും… ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…നിറഞ്ഞ വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ??

  16. വന്നു ❤?

    1. അജു…സമയം കിട്ടുമ്പോൾ വായിച്ചു അഭിപ്രായം പറയണേ

  17. അതുൽ കൃഷ്ണ

    താത്തൂ….

    1. കുഞ്ഞിക്കുട്ടി ??

  18. ❤️

  19. ???

Comments are closed.