ഈ സ്റ്റോറി ഞാൻ മുൻപ് മൈന്റിൽ ഒരു തീം വന്നപ്പോ വെറുതെ എഴുതി കൂട്ടിയതാണ്. ഇത് എഴുതീട്ട് എവിടെയും പോസ്റ്റാതെ ഞാൻ എന്റെ അക്കൗണ്ടിൽ വച്ചോണ്ടിരുന്നതാണ്. ഇപ്പൊ ഇവിടെ പോസ്റ്റണം എന്നു തോന്നി. ഈ ഒരു സ്റ്റോറി എന്റെ ഫിക്ഷനും ഇമാജിനേഷനും ഒക്കെ കൂടെ കൂട്ടി ചേർത്തതാണ്. ഇത് വിജയിക്കുമെന്നോ പരാജയ പെടുമെന്നോ എനിക്കറിയില്ല അതെല്ലാം നിങ്ങടെ കയ്യിലാണ്.
സിഹസായി BC 3000
Sihasayi BC 3000 | Author : Qureshi Abraham
അയ്യായിരം വർഷങ്ങൾക് മുമ്പുള്ള ഒരു കഥയാണ് അതവാ ക്രിസ്തു ജനിക്കുന്നതിന്റെ മുവ്വായിരം വർഷങ്ങൾക് മുമ്പ് നടന്നത്.
( BC3000 years back )
പുരുഷന്മാരും സ്ത്രീകളും കുട്ടികളും വയസായവരും ഒക്കെയായി മുന്നുറോളോം ജനങ്ങൾ താമസിക്കുന്ന ഒരു ചെറിയ പ്രേദേശം അതാണ് ഗ്രഹാശ്ര. ഈ പ്രേതേശത്തിന് ഗ്രഹാശ്ര എന്ന് പേര് നൽകിയത് ഇവിടെക് ചേക്കേറി വന്ന കുറച്ചു പേരാണ്. അവരിൽ നിന്നുള്ള തലമുറകളാണ് ഇപ്പോൾ ഇവിടെ വസിക്കുന്നത്.
ഗ്രഹാശ്ര കാടിനോട് അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത് ആ കാടിന് അവർ വിളിക്കുന്ന പേരാണ് സിഹാസയി. ഗ്രഹാശ്രയുടെ അടുത്തായിട്ട് ഒരു അരുവി ഒഴുകുന്നുണ്ട് ആ അരുവി ഉത്ഭവിക്കുന്നത് സിഹാസയിയുടെ മലമുകളിലെ പല ഇടങ്ങളിൽ നിന്നായി ഒഴുകി വരുന്ന വെള്ളം കൂടി ചേർന്ന് ഉണ്ടാകുന്നതാണ്.
സിഹാസയി കൊടും വനമാണ് വലിയ വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന പടർന്ന് കണ്ണ്എത്താത്ത അത്രത്തോളം വലുപ്പമേറിയ വനം. സിഹാസയിൽ പ്രേതേശങ്ങൾ എല്ലാം വ്യത്യസ്തമായിട്ടാണ് കിടക്കുന്നത്. അതിൽ മലകളും കുന്നുകളും ഗർത്തങ്ങളും തായ്വാരങ്ങളും നിരപ്പായ സ്ഥലങ്ങളും എല്ലാം മിശ്രിതമാണ്. അത് പോലെ സിഹാസയിൽ എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്ത അത്ര ജീവജാലങ്ങളാണ് വസിക്കുന്നത്. അരുവികളും പുഴകളും p നദികലും പല ഇടങ്ങളിൽ നിന്നുമായി ഉൽഭവിക്കുന്നുണ്ട്.
സിഹാസയിൽ പതിനായിര കണക്കിന് മുകളിൽ വ്യത്യസ്തമായ വൃക്ഷങ്ങളും മരങ്ങളും ചെടികളും വള്ളികളും ഒക്കെയായി കാണപ്പെടുന്നുണ്ട്.
ഗ്രഹാശ്രയിൽ വസിക്കുന്ന ജനങൾ കൂടുതലായും സിഹാസയിയെ ആശ്രയിക്കുന്നവരാണ്. സിഹാസയി വനത്തെ നല്ല പോലെ എല്ലാ കാര്യങ്ങളും അറിയുന്നവരാണ് ഗ്രഹാശ്രയിൽ ഉള്ളവർ. സിഹാസയിൽ ഔഷത ഗുണങ്ങളുള്ള ചെടികൾ, സസ്യങ്ങൾ, വേരുകൾ, പയവർഗങ്ങൾ എന്നിവയെ പറ്റിഎല്ലാം ഗ്രഹാശ്രയിലെ ജനങ്ങളിലെ ഭൂരിഭാകം പേർക്കും നന്നായി അറിയുകയും അത് എങ്ങനെ ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും നല്ല നിശ്ചയമുണ്ട്.
സിഹാസയിൽ പോയി വേട്ടയാടാണുന്നവരും ഭക്ഷണ യോഗ്യമായ പയവർക്കങ്ങളെയും കായ കളെയും കിഴങ്ങുകളെയും കാട്ടു തേനും ഒക്കെ ഗ്രഹാശ്രയിലേക് കൊണ്ടുവരാറുണ്ട്. ചുരുക്കി പറഞ്ഞാൽ ഗ്രഹാശ്രയിലുള്ള ജനങ്ങളുടെ ഒരു ഭാഗം തന്നെയാണ് സിഹാസയി വനം.
ഗ്രഹാശ്രയിലെ ജനങ്ങളുടെ ഭാഷ രീതി മലയാളമോ തമിയോ കന്നഡയോ ഒന്നുമില്ലായിരുന്നു. നമ്മളൊന്നും കേട്ട് കേൾവിയില്ലാത്ത ഭാഷയാണ് അവരുടേത്. അവരുടേതായ ആശയ വിനിമയത്തിന് വേണ്ടി അവർ തന്നെ തയ്യാറാക്കി രൂപീകരിച്ച ഭാഷയും എഴുതുമാണ് അവിടെ ഉള്ളവർ ഉപയോഗിക്കുന്നത്.
Super
വ്യത്യസ്തമായ പ്രമേയമാണല്ലോ…..!
എഴുതി കഴിഞ്ഞു കഥ ഒന്നൂടെ വായിച്ചു നോക്കിയാൽ അക്ഷരത്തെറ്റുകൾ ഒരു പരിധി വരെ കുറക്കാം…..
എഴുത്ത് വളരെ നന്നായിട്ടുണ്ട് ട്ടോ…..
നല്ല തീം… പൊതുവെയുള്ള കഥകളിൽ നിന്ന് വ്യത്യസത്യമായി പുരാതന കാലത്തേക്ക് തിരിച്ചുവിട്ടു… കൊള്ളാം… നന്നായിട്ടുണ്ട്… കാത്തിരിപ്പിന്റെ ദൈർഘ്യം ആണ് ബുദ്ധിമുട്ട്… സത്യം പറഞ്ഞാൽ ചെറുകഥ എന്നുകരുതി ആണ് വായിച്ചു തുടങ്ങിയത്… ഒരുപാട് കാത്തിരിക്കുന്നത് എനിക്കിഷ്ടമില്ല… ക്ഷമ ഇല്ലന്നേ ?..നിങ്ങളെല്ലാവരും ഒരുപാട് ടൈം എടുക്കുന്നു ??..
എക്സാം ആയത് കൊണ്ട് ഒന്നും പറയുന്നില്ല.. എക്സാം കഴിയുമ്പോൾ ബാക്കി പെട്ടെന്ന് പെട്ടെന്ന് പോസ്റ്റ് ചെയ്യണേ… അല്ല കൂട്ടെ എന്തിനാ പഠിക്കുന്നെ.. എക്സാം എന്നു കേട്ടത് കൊണ്ട് ചോദിച്ചതാട്ടോ…
പിന്നെ അക്ഷരപിശാശ് ഇതിലും ഉണ്ടായിരുന്നു… മംഗ്ലീഷ് കീബോർഡ് യൂസ് ചെയ്തു നോക്ക്… ഞാൻ അതിലാണ് ടൈപ്പ് ചെയ്യുന്നത്… അപ്പോ ഇത്രക്കും വരില്ല… ?
All the best for your exam…
ഒരു വറൈറ്റി സ്റ്റോറി….
ഹിസ്റ്ററി ബുക്കിൽ വയിച്ച മംഗോളിയന്മാരെയും മറ്റും ഓർമ്മ വന്നു
.?
എന്തൊക്കെയോ പ്രത്യേകത നിറഞ്ഞ ഒരു കഥയാണെന്ന് തോന്നുന്നു….
വരും ഭാഗങ്ങളിൽ. കഥയെ കുറിച്ച് കൂടുതൽ മനസിലാവും എന്ന വിചാരിക്കുന്നു?
അക്ഷര തെറ്റ് ഉണ്ട് റെഡി ആക്കിക്കോ…?
അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤❤❤❤
ആ ഞാൻ ഇനി മംഗോളിയന്മാരെയും പുരാതന ആളുകളെയും ഒക്കെ ഇതിൽ ചേർക്കാം. എങ്ങനെ ഇണ്ട് ( കുറച്ചൊക്കെ ഫാന്റസി വേണം എന്നാൽ അല്ലെ ലൈഫിൽ ഒക്കെ ഒരിതുള്ളു )
അടുത്തതിൽ മോനെ കുറച്ചൊക്കെ വ്യക്തമാക്കി യെഴുതാം.
Wow??
ഇഷ്ട്ടപെട്ടല്ലോ അത് തന്നെ മതി. താങ്ക്സ്
Machanee..adipoli aayittund..vaayichapool oru variety feel cheyyund..Ingane thanne munnottu poku…waitng..
ആ ഞാൻ ഇതിൽ പറ്റാവുന്ന വെറൈറ്റി ഒക്കെ പരീക്ഷിച്ചു നോക്കട്ടെ എന്താകുമോ എന്തോ. അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിനും സന്തോഷം. താങ്ക്സ്
ഖുറൈഷി അബ്രഹാം,
നിങ്ങ പോളിയാണ് മച്ചാനേ, ഒരു വ്യത്യസ്ഥ കഥ അതിലും മനോഹരമായി എഴുതിയിരിക്കുന്നു,
സൂപ്പർ. ഇതിൽ ഒന്നു മാത്രമേ പ്രശ്നം ഉള്ളൂ അത് അക്ഷരത്തെറ്റ് ആണ്, ഒരു കോമ്പ്രമയിസും അതിൽ ഇല്ല. അത് ഒഴിവാക്കിയാൽ സൂപ്പർ കഥ…
ന്റെ പൊന്ന് ജ്വാല എന്നെ പുകയതല്ലേ അതുണ്ടായ എന്റെ അഹങ്കാരം കൂടും. തെറ്റുകൾ വന്നത് ഇതെന്നെയോ എഴുതിയ കഥ ആയത് കൊണ്ടാണ് ഇനി ഉണ്ടാവാതെ നോക്കാം. അതിൽ ഞാനും കോമ്പ്രമൈസ് ആഗ്രഹിക്കുന്നില്ല ( നിങ്ങൾ എന്നെ പഞ്ഞിക്കിടാതിരുന്ന മതി )
അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിനും സന്തോഷം, താങ്ക്സ്.
ഖുറേഷി ബ്രോ..
കഥ ഉഷാർ ആയിക്കണ് ?
തീം എല്ലാം അടിപൊളി ആണ്.. പക്ഷേ അക്ഷരത്തെറ്റ് ഇച്ചിരി കൂടുതൽ ആണ്.
വായിച്ചു വരുന്ന ആ ഫ്ലോ അങ്ങ് പോകും..
നന്നായി വിശന്നിട്ടു ചോറ് തിന്നുന്നതിന്റെ ഇടയിൽ ഒരു കല്ല് കടിക്കുമ്പോൾ ഉള്ള അവസ്ഥ ഉണ്ടല്ലോ അതെ ഫീൽ ആണ് ഇവിടെ..
തീം പറഞ്ഞ പോലെതന്നെ പേരുകളും വേറെയ്റ്റി ആയി, ഇതൊക്കെ എവിടുന്ന് കിട്ടുന്നേ.
//*** ഇതെല്ലാം ദൈവം മനുഷ്യർക്കും ഭൂമിയിൽ ഉള്ള ജീവജാലങ്ങൾക്ക് വേണ്ടി ദൈവം തന്നെ സൃഷ്ടിച്ചതല്ലേ അപ്പോൾ ഇതെല്ലാം ഭക്ഷിക്കേണ്ടതും അവർ തന്നെയാണ്. മറ്റുള്ളവരുടെ വിശപ്പടക്കുന്നവനാണ് യഥാർത്ത ദൈവം ദൈവത്തിന് കൈകൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, വിശക്കുന്നവന് ഭക്ഷണം നൽകുന്ന കൈകളാണ് ദൈവത്തിന്റെ കൈകൾ ***// ഈ വരികൾ ഒരു രക്ഷയും ഇല്ല ???? ഇതൊക്കെ വായിക്കുമ്പോൾ ആണ് നാട്ടിൽ ഉള്ള ചില മലരുകളെയും അവർക്ക് കുട പിടിച്ചു നടക്കുന്നവരെയും ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുക..
എക്സാം എല്ലാം നന്നായി എഴുതാൻ കഴിയട്ടെ
Best Of Luck.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Zayed ❤️
അക്ഷര തെറ്റ് അടുത്തതിൽ ഉണ്ടാവാതെ ശ്രെധികാം. ഇത് മുൻപ് എഴുതി വച്ചതായത് കൊണ്ടാണ് ആ പ്രെശ്നം വന്നത്. പേരുകൾ വെറൈറ്റി ആകിയതാണ്. അന്നത്തെ കാലത്തെ ആളുകൾക്കു ഭാസ്കരൻ ശങ്കരൻ ബാബു കുഞ്ഞാപ്പു. എന്നിങ്ങനെ പേര് ഇട്ടാൽ ഉള്ള അവസ്ഥ ആലൊജിച്ച് നോക്. പക്കാ ബോറാകും അതാ ഞങ്ങനെ ഉള്ള പേര് ഇട്ടത്.
പിന്നെ വിശപ്പിന്റെയും ഭക്ഷണത്തിന്റെയും കാര്യം അതിൻറെ മൂല്യം എത്ര ത്തോളം ഉണ്ടെന്ന് പണ്ടത്തെ ആളുകൾക്കു അറിയാം. ഇന്നി കാലഘട്ടത്തിലും ഏറ്റവും മൂല്യം കല്പിക്കുന്നതും കൽപ്പിക്കാതെ ഇരിക്കുന്നതും ഭക്ഷണത്തെ ആണ്. കിട്ടാത്തവനെ അതിന് മൂല്യം നൽകുക ഉള്ളു. കിട്ടുന്നവന് അതിന്റെ വില അറിയുകയും ഇല്ല.
എക്സാം പാസായി കിട്ടിയ മതി വേറെ ഒന്നും വേണ്ട.
അഭിപ്രായത്തിനും ഇഷ്ടപെട്ടതിലും സന്തോഷം, താങ്ക്സ്.
Aww .. Great one … ??
A variety piece of story ..
Nalloru starting aayirunnu .. Keep writting my dear frnd .. U had a very extreme level of thinking capacity .. Utalise it.. ??
Ellavrum simple usual stry eyuthumbol nee engnette oru item kondu vannath tenne velye kaarymaan .. ?
Anyway … Waiting for the next chaptr .. ??
എന്റെ പൊന്നോ എന്നെ പൊക്കി അടിക്കല്ലേ, extreme level of thinking capasity എന്നൊക്കെ പറഞ്ഞ എനികാഹങ്കാരം കൂടും അപ്പൊ എന്റെ അടുത്ത ഭാഗം ഉഷാർ കുറയും.
സിംപിൾ യൂഷ്വൽ സ്റ്റോറിയിൽ നിന്നും ഞാനും ഒരു ഫാന്റസി ആലോചിച്ചു അപ്പൊ തലയിൽ വന്ന ആശയം ആണ്. വേറെ ഒരു ഫാന്റസി സ്റ്റോറിയും കൂടെ കൊണ്ട് വരണം എന്നുണ്ട് അതിന്റെ അത്യ ഭാഗം മാത്രം ഇവിടെ പോസ്റ്റിറ്റുണ്ട്. യാത്രകൾ എന്നാണ് പേര് പക്ഷെ അതിൽ ഇപ്പൊ ഒരു ഫാന്റസിയും കൊടുത്തിട്ടില്ല മൂന്നാം ഭാഗം മുതൽ അതിലെ ഫാന്റസി വന്ന് കൊണ്ടിരിക്കും പറ്റുമെങ്കിൽ വായിച്ചു നോക്.
അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും താങ്ക്സ്, സന്തോഷം.
Ente ponno kidilam theme… variety ?? akshara thettu sradhichal poli polikkum❤️
അക്ഷര തെറ്റ് വരാൻ ഒന്നാമത് കാരണം ഇത് കുറച്ചു മുൻപ് എഴുതി പെട്ടിയിൽ ഇട്ട് പൂട്ടി വച്ചിരുന്നു അതാ. തീം ഒക്കെ ഒന്ന് മാറ്റി പിടിച്ചു നോക്കിയതാ. അഭിപ്രായത്തിന് ആൻഡ് ഇഷ്ട്ടപെട്ടതിനും സന്തോഷം, താങ്ക്സ്
Kollam..vethyasthamaya theme..good broo
ഇഷ്ട്ട പെട്ടത്തിലും അഭിപ്രായത്തിനും സന്തോഷം, താങ്ക്സ്. പിന്നെ ഒന്ന് വ്യത്യസ്തമായി ഇറക്കിയാലോ എന്ന് തോന്നി.
നന്നായിട്ടുണ്ട്..
കുറച്ച് കൂടുതൽ ആണ് അക്ഷര പിശാച് അവനെ ഇറക്കി വിടണം QA
ബാക്കി സാവധാനം മതി..
റാങ്ക് വേണ്ട..
പക്ഷെ ജയിക്കണം..
???
അത് ഇതെന്നോ എഴുതിയത് കൊണ്ടാണ് അക്ഷര പിശാച് വന്നത്. അടുത്ത തവണ ഇറക്കി വിടും. ആർക് വേണം ഈ റാങ്ക്. ജസ്റ്റ് പാസ് അത്ര ഉള്ളു. ഈ പഠിക്കാൻ പോകും വീട്ടിൽ ഒന്ന് പിടിച്ചു നിൽക്കാനുള്ള അഡവ.
അഭിപ്രായത്തിന് താങ്ക്സ്. ഇഷ്ടായതിൽ സന്തോഷം.
| QA |
അക്ഷരങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കുക അക്ഷരപിശാച് ഇടക്കിടെ ഉണ്ടായത് തുടക്കത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും പിന്നീട് അങ്ങോട്ട് ആ ഫ്ളോയിൽ വായിച്ചുപോയി ☺️☺️ അടുത്ത തവണ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
btw സംഭവം കിടു ആയിട്ടുണ്ട്…❤️
അക്ഷരങ്ങൾ തെറ്റാൻ കാരണം ഞാൻ ഇത് ഒരു തവണ വായിച്ചിട്ടുള്ളു അതും പെട്ടെന്ന് വായിച്ചു അതാ. അടുത്ത തവണ ഉറപ്പായും സ്രെധികാം. കഥ ഇനി എന്താവോ എന്തോ
ആശാനെ, സംഭവം വെറൈറ്റി ആയിട്ടുണ്ട്. അക്ഷരം ഒന്ന് നോക്കണം. ആദ്യം വാക്കുകൾ മനസ്സിലാക്കാൻ അല്പം പെട്ട്. Aa flow വന്നപ്പോ കാര്യം സെറ്റ് ആയി. എങ്കിലും. പിന്നെ പരീക്ഷ ഓക്കേ ആയൊണ്ട് ബാലൻസ് വെക്കം ചോദിക്കുന്നില്ല. ഇങ്ങള് പൊളിക്ക് ❣️❣️❣️
ഒരു വെറൈറ്റി പരീക്ഷിച്ചതാ. ഇത് കുറച്ചു മുൻപ് എഴുതി വച്ചത് കൊണ്ട് ഞാൻ പെട്ടെന്ന് ഓടിച്ചു വായിച്ചു അതാണ് തെറ്റുകൾ വരാൻ കാരണം. അടുത്തത് എക്സാം കഴിഞ്ഞിട്ട് ഓക്കേ സെറ്റാകം. അഭിപ്രായത്തിന് താങ്ക്സ്.
| QA |
Aahaa..
Naam variety he..
Baakki vaayichittu parayaam he..
നാമും കഥയും ഒന്ന് വെറൈറ്റി ആക്കി നോക്കിയതാ. ഫുൾ ഇമാജിനറി ( പല ഇടത്തും കോപ്പി പോലെ തോന്നാം, പക്ഷെ ഇത് എന്റെ ഇമാജിനിൽ വന്നതാ ) വായിച്ചിട്ട് പറ, ഇവിടെ അവസാനിപ്പിക്കണോ വേണ്ടയൊന്ന്
ഇതാണല്ലേ കുറച്ചുദിവസമായി വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞത് ???
ആ ഇത് തന്നെ. പക്കാ ബോറാണല്ലേ, എനിക്കും തോന്നിയിരുന്നു. ഒരു കയ്യബതം നാറ്റിക്കരുത്.