അയാൾ അത് പറയുമ്പോൾ കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു … പക്ഷേ ചിത്ര അയാളോട് ഒന്നും മിണ്ടാതെ മകളുടെ മുറിക്ക് അരികിൽ പോയി വാതിൽ തട്ടി…
“മോളെ, ഇത് ഞാനാ വാതിൽ തുറക്ക്….”
ചിത്രയുടെ ശബ്ദം കേട്ടതും ലച്ചു വാതിൽ തുറന്നു…. ലച്ചുവിന്റെ കണ്ണുകൾ രണ്ടും കരഞ്ഞു കലങ്ങിയിരുന്നു… ചിത്ര അകത്തേക്ക് കേറിയതും ലച്ചു വാതിൽ അടച്ച് കുറ്റിയിട്ട ശേഷം ചിത്രയേ കെട്ടിപിടിച്ചു കരഞ്ഞു ….
ചിത്രയുടെയും ലച്ചുവിന്റെയും വിചിത്രമായ പെരുമാറ്റം രാമനുണ്ണിയെ ആഴത്തിൽ മുറിവേല്പിച്ചു …. കാര്യം എന്താണെന്നു അറിയാതെ അയാൾക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി….
അല്പസമയം കഴിഞ്ഞ് കൈയിൽ ഒരു ബാഗുമായി ചിത്രയും ലച്ചുവും മുറിയിൽ നിന്നും പുറത്തേക്ക് വന്നു …
“നിങ്ങൾ ഇത് എങ്ങോട്ടാ…. എന്താ ഇവിടെ നടക്കുന്നത് …?”.
അയാൾ ഒരു ഭ്രാന്തനെ പോലെ അലറി ….
“ഒച്ച വക്കണ്ട … അത് നിങ്ങൾക്ക് തന്നെ ആണ് നാണക്കേട് ….. സ്വന്തം മകളുടെ പ്രായം ഉള്ള പെൺകുട്ടിക്ക് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയക്കുകയും അവളുടേത് എങ്ങനെ ആണെന്ന് ചോദിക്കുകയും ചെയ്ത ആൾക്ക് ഒപ്പം എന്ത് വിശ്വസിച്ചു ഞാൻ ജീവിക്കും….
ലച്ചുന്റെ പ്രായം അല്ലേ അവൾക്കും ഒള്ളു… നാളെ നിങ്ങൾക്ക് ഈ വികാരങ്ങൾ ശമിപ്പിക്കാൻ ലച്ചുനെ വേണമെന്ന് തോന്നിയാലോ…?”
ചിത്ര അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു എങ്കിലും അവരുടെ വാക്കുകൾ ഉറച്ചതും ശക്തവും ആയിരുന്നു…
“ചിത്രേ ഞാൻ….”
അയാൾ ഒരു കുറ്റവാളിയെ പോലെ തലകുനിച്ചു നിന്നു…
” എനിക്ക് ഒന്നും കേൾക്കണമെന്നില്ല… ആ കുട്ടി മോൾടെ സ്കൂളിൽ ആണ് പഠിക്കുന്നത്… അവൾ ഇത് ഇവളോട് പറയുമ്പോൾ ഇവളുടെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാൻ പോലും പറ്റില്ല…. ലച്ചു ആദ്യം അതൊന്നും വിശ്വസിക്കാതെ വന്നപ്പോൾ ആണ് ആ കുട്ടി നിങ്ങളുടെ വൃത്തികെട്ട ചാറ്റ് കാണിച്ചു കൊടുത്തത് …. ഇവിടെ എത്തിയ ശേഷം ലച്ചു എന്നെ വിളിച്ച് എല്ലാം പറഞ്ഞിരുന്നു….
Fbyill kandittund
❤
ബ്രോ കോപ്പി പേസ്റ്റ് ആണോ?
യെസ്.വേറെ ഒരു സ്ഥലത്ത് കണ്ടതാ അത് ഞാൻ ഇവിടെ കൊണ്ടു വന്നു