“”പിന്നേ ഞാൻ സങ്കടപ്പെട്ട് നടക്കണോ “”
അതും പറഞ്ഞു ഞാൻ കഴുത്തു വെട്ടിച്ചു നടന്നു .
എന്റെ പെരുമാറ്റം ഒക്കെ നോർമൽ അല്ലെ .. ചേച്ചിക്ക് എങ്ങനെ മനസിലായി സന്തോഷത്തിന്റെ കാര്യം ഒക്കെ
ചായ ഒക്കെ കുടിച്ചു റൂമിൽ എത്തി ഫോൺ എടുത്തു നോക്കി
“”ഇവൾക്കെന്താ ഒന്ന് ഓൺലൈൻ വന്നൂടെ എവിടെ പോയി കിടക്കാണാവോ “”
***** ****** ***** *****
“”ഷെല്ലി ആനന്ദ് പേര് തമ്മിൽ വലിയ ചേർച്ച ഒന്നും ഇല്ല . അല്ലെങ്കിൽ തന്നെ മനപ്പൊരുത്തം അല്ലെ വേണ്ടത് ഒരു പേരിൽ ഒക്കെ എന്തിരിക്കുന്നു “””
ഞാൻ കണ്ണാടിയിൽ നോക്കികൊണ്ട് പറഞ്ഞു
എന്തിനാ നീയിപ്പോ ഈ റൊമാൻസ് കളിക്കുന്നെ ഇതിനും മാത്രം ഒന്നും ഉണ്ടായില്ലലോ
സാഹചര്യം കൊണ്ട് അവളെ ഒന്ന് ചേർത്ത് പിടിച്ചു , ബൈക്കിൽ കയറി അതിനൊക്കെ ഇപ്പോൾ ഇത്ര ഷോ കാണിക്കണോ .
“” എന്നാലും അവളെ കാണാൻ നല്ല ഭംഗി ഇല്ലേ , എന്തോ ഒന്ന് അവളിലേക്ക് വലിച്ചടുപ്പിക്കുന്നില്ലേ “”
എന്റെ മനസ്സെന്ന് പറയുന്നവൻ എന്നെ വെറുതെ വിടുന്ന ലക്ഷണം ഇല്ല
“””ഷെല്ലിയുടെ അത്രക്ക് ഇല്ലെങ്കിലും അവളുടെ കൂടെ നിർത്തിയാൽ ആരും തെറ്റൊന്നും പറയില്ല , അതിനുള്ള ലുക്ക് ഒക്കെ ഇല്ലേ “”
ഞാൻ ചെറിയ കുറ്റി താടി തടവിക്കൊണ്ട് കണ്ണാടിയിൽ നോക്കി
“”ഒരു ഗിറ്റാറും കൂടി ഉണ്ടെലിപ്പോ വാരണം ആയിരത്തിലെ സൂര്യ ആയേനെ ഇപ്പൊ “”
അഭിനയം മുറക്ക് നടക്കുന്നെന്റെ ഇടയിൽ ഏട്ടത്തി വന്നതൊന്നും ഞാൻ കണ്ടില്ല
ഡയലോഗ് ഒക്കെ കേട്ടിട്ടുണ്ടാവോ , ഏയ് കേൾക്കാൻ വഴി ഇല്ല .
ഞാൻ പതുക്കെ ബെഡിൽ കേറി കിടന്നു
“ഷെല്ലിക്കൊക്കെ സുഖം അല്ലേടാ “”
ചേച്ചിയുടെ സ്ഥിരം ആക്കിയ ടോണിൽ ചോദിച്ചു
“”ആ ആയിരിക്കും “”
ഞാൻ കമിഴ്ന്നു കിടന്നുകൊണ്ട് പറഞ്ഞു
“”മുഖത്തു നോക്കി പറയെടാ ഞാൻ നിന്റെ മുഖം ഒന്ന് കാണട്ടെ “‘
സി ഐ ഡി എന്നെ വിടുന്ന ലക്ഷണം ഇല്ല …
ഞാൻ തിരിഞ്ഞു കിടന്നു എന്നാലും മുഖത്തു നോക്കിയില്ല .
“”മ്മ് എന്താ ഒന്നും പറയാനില്ലേ “”
ചേച്ചി എന്റെ അടുത്ത് ഇരുന്ന് ചോദിച്ചു
“അത് പിന്നേ …””
“”ആ പോരട്ടെ “”
കേൾക്കാൻ എന്താ ഒരു ആവേശം
“”ഇന്നില്ലേ അവളോട് ഇത്തിരി അടുത്ത് ഇടപഴകേണ്ടി വന്നു അതിന്റെ ഒക്കെ ഒരു അട്രാക്ഷൻ “””
Hey bro ithinte bakki part evide . Story stop cheytho
Adutha part eppozha bro varika?
ബ്രോ ക്ലാസ്സ് ഒക്കെ ആയി ഇത്തിരി തിരക്കിൽ പെട്ടു എന്തായാലും എഴുതും
അടുത്ത ഭാഗം എപ്പോഴാ. നല്ല feel good സ്റ്റോറി ???
നന്ദി ബ്രോ അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം
നന്നായിട്ടുണ്ട്….
നന്ദി shana
adipoli . pattumenkil page kode kooto
നന്ദി ബ്രോ പേജ് കൂട്ടാൻ ,ശ്രമിക്കാം
പേജ് കൂട്ടി എഴുത് ബ്രോ…. ഈ പാർട്ട് പൊളി….????????
നന്ദി ബ്രോ പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം
പേജ് കൂട്ടി പെടക്ക് ബ്രോ ..!!
ശ്രമിക്കാം ബ്രോ
അടിപൊളി
???
കൊള്ളാം ബ്രോ ❤️
നന്ദി ബ്രോ
Kollam broo nice aayirunnu….. pages onnu koottan sramikkamoo
ശ്രമിക്കാം ബ്രോ
❤️
???
വായിക്കാം കേട്ടോ ❤
???
1st
???