“”മ്മ് ശരി “”
അവൾ മൂളി
അവളുടെ ഹോസ്റ്റലിലേക്ക് നടക്കാൻ ആണെങ്കിൽ ഒരു 5 മിനിറ്റ് ഉണ്ടാവും.
ഇനി ഇപ്പൊ അവൾ ഒറ്റക്ക് പോവണ്ടേ
“”ഷെല്ലി വാ കയറു ഞാൻ കൊണ്ടാകാം “”
ബൈക്ക് സ്റ്റാർട്ട് ആക്കിയ ശേഷം ഞാൻ വിളിച്ചു.
“”ഏയ് ഞാൻ നടന്നു പൊയ്ക്കോളാം നീ പൊക്കോ “”
പെണ്ണിത്തിരി ബലം പിടിച്ചു നിൽക്കാണല്ലോ
“”ഇനി അത് വരെ ഒറ്റക്ക് പോവണ്ട ഞാൻ ആക്കിത്തരാം,, നീ വാ “”
ഞാൻ ഒന്നും കൂടി വിളിച്ചു
“”മ്മ് ശരി “”
അവൾ മൂളി
എന്റെ ഷോള്ഡറില് സപ്പോർട്ട് ചെയ്ത് ബൈക്കിൽ കയറി ഇരുന്നു.
“”പോവാം “”
ഞാൻ തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു
“”ആ പോവാം “”
ഹോസ്റ്റലിൽ ബാഡ്മിന്റൺ കളിച് കൊണ്ടിരിക്കുന്ന പെണ്പിള്ളേരുടെ മുന്നിൽ തന്നെ ചെന്ന് പെട്ടു.
ഇനി എന്തൊക്ക കഥകൾ ആണാവോ അടിച്ചു ഇറക്കാൻ പോവുന്നത്.
ആ എന്തെങ്കിലും പറയട്ടെ എനിക്കെന്താ.
“”എന്നാൽ ശരി ഞാൻ പോട്ടെ “”
ഞാൻ അവളോട് യാത്ര പറഞ്ഞു
അവൾ ശരി എന്നർത്ഥത്തിൽ തലയാട്ടി
മഴ പെയ്തു തോർന്ന പ്രകൃതിക്ക് ഒരു പ്രത്യേക സൗന്ദര്യം ആണ് .
അവളെ ഇറക്കി വിട്ട് അഞ്ചു മിനിറ്റ് പോലും ആയിട്ടില്ല വേണ്ടപ്പെട്ട എന്തോ ഒന്ന് നഷ്ടമായത് പോലെ ..
“””നീ ഇത്രക്കൊക്കെ ചിന്തിച്ചു കൂട്ടി ഓവറാക്കുന്നത് എന്തിനാ “””
ഞാൻ എന്റെ മനസ്സ് എന്ന് പറയുന്നവനോട് ചോദിച്ചു .
മഴ എനിക്ക് ചുറ്റുമുള്ള എല്ലാത്തിനെയും ഒന്ന് ഭംഗി ആക്കി എടുത്തിട്ടുണ്ട് . ഷെല്ലിക്ക് പോലും ഇന്ന് ആ മഴയുടെ സൗന്ദര്യം ഉണ്ടായിരുന്നില്ലേ .
ഇവളെ കുറിച്ച് ഓരോന്ന് ആലോചിച്ചിട്ട് നെഞ്ചിൽ എവിടെയൊക്കെ മഞ്ഞു പെയ്യുന്നത് പോലെ .
“”തണുത്ത കാറ്റ് അടിക്കുന്നുണ്ടാവും മോൻ വീട്ടിൽ എത്തിയാൽ എല്ലാം ശരിയാവും ”
ഞാൻ ആത്മഗതം പറഞ്ഞു .. എന്നിട്ട് വേഗം കത്തിച്ചു വിട്ടു .
****** ****** *******
“”ചേച്ചി ധാ പിടിച്ചോ “”
ഞാൻ ക്യാന്റീനിൽ നിന്ന് വാങ്ങിയ പൊതിയെടുത്ത കൊടുത്തു
“”നീ പോയി കുളിച്ചു വാ ഞാൻ അപ്പോഴേക്കും ചായ ഇടാം “”
ചേച്ചി പറഞ്ഞു
“”ഇത്തിരി സ്ട്രോങ്ങ് ആയിക്കോട്ടെ “”
ഞാൻ റൂമിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു
“”അതൊക്കെ സ്ട്രോങ്ങ് ആക്കാം ,, ഇന്നിത്തിരി സന്തോഷത്തിൽ ആണല്ലോ “”
മ്മ്മ് ചേച്ചിയുടെ സി ഐ ഡി ബുദ്ധി വർക്ക് തുടങ്ങി …
Hey bro ithinte bakki part evide . Story stop cheytho
Adutha part eppozha bro varika?
ബ്രോ ക്ലാസ്സ് ഒക്കെ ആയി ഇത്തിരി തിരക്കിൽ പെട്ടു എന്തായാലും എഴുതും
അടുത്ത ഭാഗം എപ്പോഴാ. നല്ല feel good സ്റ്റോറി ???
നന്ദി ബ്രോ അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം
നന്നായിട്ടുണ്ട്….
നന്ദി shana
adipoli . pattumenkil page kode kooto
നന്ദി ബ്രോ പേജ് കൂട്ടാൻ ,ശ്രമിക്കാം
പേജ് കൂട്ടി എഴുത് ബ്രോ…. ഈ പാർട്ട് പൊളി….????????
നന്ദി ബ്രോ പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം
പേജ് കൂട്ടി പെടക്ക് ബ്രോ ..!!
ശ്രമിക്കാം ബ്രോ
അടിപൊളി
???
കൊള്ളാം ബ്രോ ❤️
നന്ദി ബ്രോ
Kollam broo nice aayirunnu….. pages onnu koottan sramikkamoo
ശ്രമിക്കാം ബ്രോ
❤️
???
വായിക്കാം കേട്ടോ ❤
???
1st
???