ഷെല്ലി 2 [അതിഥി] 135

എന്നാൽ ചില നേരത്തെ കാട്ടിക്കൂട്ടൽ ഒക്കെ കണ്ടാൽ തോന്നും തനി പൊട്ടിയാണെന്ന് .

“””എന്താടാ ഒറ്റക്കിരുന്നു ചിരിക്കൂന്നേ വട്ടായോ “””””

പുരികം കൂർപ്പിച്ചു എന്നെ സൂക്ഷിച്ചു നോക്കി കൊണ്ടവൾ ചോദിച്ചു

“” ഏയ് ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു ,,,, വാ പോവാം “”””

അതും പറഞ്ഞു ഞാൻ എന്റെ വലത്തേ കയ്യെടുത് ഷെല്ലിയെ ചേർത്ത് പിടിച്ചു

അവളെ മഴ നനയിക്കരുതെന്നുള്ളത് കൊണ്ടാണോ എന്തോ ഞാൻ ഇത്തിരി കൂടുതൽ അവളെ ചേർത്ത് പിടിച്ചോ … ഏയ് ഇല്ല

“””കുരുത്തക്കേടൊന്നും കാണിക്കല്ലേട തെണ്ടി ”

ഞാൻ എന്നോട് തന്നെ പറഞ്ഞു

എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നുള്ള രീതിയിൽ ഞാൻ അവളെ ഒന്ന് പാളി നോക്കി …

പിന്നേ ആ യക്ഷിപ്പല്ല് കണ്ടപ്പോള സമാധാനം ആയത്

” “””” നിനക്ക് ഹോസ്റ്റലിൽ കയറാൻ പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ “”””””

ഞാൻ ചോദിച്ചു

“”മ്മ് ച്ചും “”‘

അവൾ കണ്ണിറുക്കി കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി .

ശരിക്കും ഒരു കുട്ടിയെ പോലെ ഉണ്ട്

“”””””ഇങ്ങനെ ഓരോന്ന് കാണിച്ചു കൂട്ടി മനുഷ്യനെ റൊമാന്റിക് ആക്കല്ലേടി “”””

ഞാൻ എന്റെ മനസ്സിൽ പറഞ്ഞു …

“”””നീയെന്താടാ റൈൻ കോട്ട് ഒന്നും കൊണ്ട് വരാറില്ലേ “””

അവൾ ചോദിച്ചു

“””അതിപ്പോ ഇന്ന് മഴ പെയ്യും എന്ന് വിചാരിച്ചില്ല “””

“”””പിന്നേ നിന്നോട് പറഞ്ഞിട്ട് വേണ്ടേ മഴക്കു പെയ്യാൻ “””

അതും പറഞ്ഞു കുണുങ്ങി ചിരിക്കയാണ് പെണ്ണ്

എന്റെ നെഞ്ചോടു ചേർന്ന് തന്നെയാണ് ഇപ്പോഴും നടത്തം … ഈ സമയത്തെങ്കിലും ഇങ്ങനെ ചിരിക്കാതെ നടന്നൂടെ വെറുതെ മനുഷ്യനെ കൊണ്ട് വേണ്ടാത്തതൊക്കെ ചിന്തിപ്പിക്കാൻ

ഇടത്തെ കയ്യിൽ കുടയും പിടിച് വലത്തേ കൈ കൊണ്ട് മഴവെള്ളത്തിൽ കളിച്ചാണ് അവളുടെ നടത്തം

“”നന്ദു നമ്മൾക്ക് ക്യാന്റീനിൽ പോയാലോ “””

നടക്കുന്നതിന്റെ ഇടയിൽ അവൾ എന്നോട് ചോദിച്ചു .

“””മ്മ് ശരി പോവാം “”

എന്തായാലും മഴ തോരാതെ പോക്ക് നടക്കില്ല അത് വരെ ഓരോ ചായയൊക്കെ കുടിച്ചിരിക്കാലോ

പാർക്കിങ്ങിന്റെ കുറച്ചപ്പുറത്തായിട്ട് തന്നെ ആണ് കാന്റീനും .. ആദ്യം ഞാൻ കയറി , കുടയൊക്കെ മടക്കി പിന്നാലെ ഷെല്ലിയും കയറി .

അകത്തു കുറച്ചു പിള്ളേരൊക്കെ ഉണ്ട് . ഹോസ്റ്റലിൽ ഉള്ളവരാണ് കൂടുതലും .

പിന്നേ ഞങ്ങളെ പോലെ മഴയത്ത് ലോക്ക് ആയ ചിലരും

മഴ ആയതോണ്ടാണോ അതോ പതിവിലും കൂടുതൽ കസ്റ്റമേഴ്സ് ഉള്ളത് കൊണ്ടാണോ എന്തോ ക്യാന്റീനിലെ ചേച്ചി ചൂട് ഉള്ളിവടയൊക്കെ ഉണ്ടാക്കുന്നുണ്ട് ,

സാധാരണ വൈകുന്നേരം ആയാൽ തണുത്തു കല്ലായ എന്തെങ്കിലും മാത്രമേ കഴിക്കാൻ കിട്ടാറുള്ളു …

25 Comments

  1. Hey bro ithinte bakki part evide . Story stop cheytho

  2. ചുന്ദരൻ

    Adutha part eppozha bro varika?

    1. ബ്രോ ക്ലാസ്സ്‌ ഒക്കെ ആയി ഇത്തിരി തിരക്കിൽ പെട്ടു എന്തായാലും എഴുതും

  3. ചുന്ദരൻ

    അടുത്ത ഭാഗം എപ്പോഴാ. നല്ല feel good സ്റ്റോറി ???

    1. നന്ദി ബ്രോ അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം

  4. നന്നായിട്ടുണ്ട്….

    1. നന്ദി shana

  5. adipoli . pattumenkil page kode kooto

    1. നന്ദി ബ്രോ പേജ് കൂട്ടാൻ ,ശ്രമിക്കാം

  6. പേജ് കൂട്ടി എഴുത് ബ്രോ…. ഈ പാർട്ട്‌ പൊളി….????????

    1. നന്ദി ബ്രോ പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം

  7. പേജ് കൂട്ടി പെടക്ക് ബ്രോ ..!!

    1. ശ്രമിക്കാം ബ്രോ

  8. അടിപൊളി

    1. ???

  9. ശങ്കരഭക്തൻ

    കൊള്ളാം ബ്രോ ❤️

    1. നന്ദി ബ്രോ

  10. Kollam broo nice aayirunnu….. pages onnu koottan sramikkamoo

    1. ശ്രമിക്കാം ബ്രോ

  11. ❤️

  12. വായിക്കാം കേട്ടോ ❤

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

Comments are closed.