ഞാൻ അവളുടെയും ഇവൾ എന്റേതും മാത്രമാണെന്ന് ദേവീവിഗ്രഹത്തെ ബോധിപ്പിക്കാണെന്നപോലെ ഭാര്യമാരെ ചേർത്തുപിടിച്ചുകൊണ്ടു ചാമുണ്ഡേശ്വരി ക്ഷേത്രനടയിലും…..
ഗോൾഡൻ ടെമ്പിലിനുള്ളിലും………
വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ ചെറിയചെറിയ ലൈംഗീക ചാപല്യങ്ങളും ദൗർബല്യങ്ങളുമൊക്കെ പ്രകടിപ്പിച്ചുകൊണ്ടു മൃഗശാലകൾക്കുള്ളിലും കറങ്ങി നടന്നിരുന്നതെന്നോർത്തപ്പോൾ അയാൾക്ക് അതിശയം തോന്നി…….!
എന്നിട്ടും എങ്ങനെ ഇതിനൊക്കെ സാധിക്കുന്നു …….!
“ഭാര്യമാരുടെ പിന്നാലെതന്നെ മണത്തുനടക്കുന്ന അവരെപ്പോലുള്ള ചില മണ്ണുണ്ണികളുണ്ട്…….
ഇവന്മാരെകൂട്ടി ഒരു വഴിക്കും പോകരുത്……
മറ്റുള്ളവർക്കു കൂടെ ഒരു സ്വൈര്യവും സ്വാതന്ത്ര്യവും കിട്ടില്ല……..”
ഭാര്യമാരുടെ പിറകേതന്നെ ഹോട്ടലിലേക്ക് നടന്നിരുന്ന ഭർത്താക്കന്മാരെനോക്കിക്കൊണ്ടു ഏറ്റവും പിറകിലുള്ളവൻ ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ടു നടക്കുന്നതു കണ്ടപ്പോൾ സ്വന്തം ജോലിക്കിടയിലും പരിഹാസത്തോടെ അവനെ നോക്കിച്ചിരിക്കുവാൻ അയാൾ ഒട്ടും മടിച്ചില്ല…..!
യാത്രക്കാരുടെ പിന്നാലെതന്നെ ബസിലെ ഡ്രൈവർമാരും സഹായിയും ടൂർഓപ്പറേറ്ററുടെ ശിങ്കിടിയും കുളിക്കുവാനും വസ്ത്രങ്ങൾ മാറുവാനുമായി ഹോട്ടലിലേക്ക് നടന്നതിനുശേഷം ഉപ്പുമാവുണ്ടാക്കുവാനായി വലിയ ചരുവമെടുത്തു ഗ്യാസ് അടുപ്പിൽ വച്ചതിനുശേഷം തീകൊളുത്തുവാൻ ഒരുങ്ങുമ്പോഴാണ് നിർത്തിയിട്ടിരുന്ന ബസിന്റെ മരുവശത്തുനിന്നും ആരോ പതുക്കെ നടന്നുവരുന്നതുപോലെയുള്ള നേർത്ത പാദസരകിലുക്കം കേട്ടതുപോലെ തോന്നിയപ്പോൾ മനസിൽനിന്നും അണഞ്ഞുപോയികൊണ്ടിരുന്ന സന്തോഷത്തിന്റെ ദീപം ഹൃദയത്തിലെവിടെയോ വീണ്ടും ആളിക്കത്തുന്നതുപോലെയാണ് അയാൾക്ക് തോന്നിയത്.
തുടിക്കുന്ന ഹൃദയത്തോടെ വീണ്ടും കാതോർത്തു നോക്കി…….
പാദസരത്തിന്റെ കിലുക്കത്തിൽ നിന്നും അതിന്റെ ഉടമ വളരെ പതുക്കെയാണ് നടക്കുന്നതെന്നു മനസിലായതും വീണ്ടും മനസിടിഞ്ഞുപോയി……!
കാരണം……
ബസിന്റെ മറുവശത്തുനിന്നും വരുന്നത് ശീലാവതിയല്ലെന്നു ഉറപ്പാണ്……
ഒരേയൊരു ദിവസം……
ഒരേയൊരു തവണമാത്രമാണ് കണ്ടതെങ്കിലും താനറിയുന്ന ശീലാവതി എപ്പോഴും മാൻകുട്ടിയെപ്പോലെ ഊർജ്ജസ്വലതയോടെ തുള്ളിച്ചാടി നടക്കുന്നവളായിരുന്നു……!
Don’t worry about the comments, look at them views
Kadha nannaayittundu
Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni
Continue bro
ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…