ശീലാവതി – 2 46

Sheelavathi Part 2 by Pradeep Vengara

Previous Parts

“ഉന്നെ ഞാൻ വിടമാട്ടെ ശീലാവതി……
കണ്ടിപ്പാ വിടമാട്ടെ….. ”

വാപൊത്തി ചിരിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ മുഖത്തിന്റെ ഒരുഭാഗം മറച്ചുപിടിക്കുന്ന രീതിയിൽ പൂക്കൊട്ടയുയർത്തി ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ടിരുന്ന ശീലാവതിയെനോക്കി താൻ പിറുപിറുത്തതോർത്തപ്പോൾ ആത്മസംഘർഷത്തിടയിലും അയാളുടെ ചുണ്ടിൽ നേർത്തൊരു ചിറിയൂറി വരുന്നുണ്ടായിരുന്നു.

അതൊരു തുടക്കമായിരുന്നു…… !
ആദ്യമാദ്യം കുറുമ്പുകാരിയും നിഷ്കളങ്കയുമായ ഒരു പെണ്കുട്ടിയോടുള്ള വല്ലാത്തൊരു ഇഷ്ട്ടം…..!
പിന്നെ എന്തും പരസ്പരം തുറന്നുപറയാവുന്നത്രയും അടുപ്പമുള്ള സൗഹൃദം……..!

ക്രമേണ തന്റെ ചിന്തകളും ഓർമ്മകളും സ്വപ്നങ്ങളും മുഴുവൻ ശീലാവതിയിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്നതും…….
കനവിലും നിനവിലും ശീലാവതിയെന്ന ഇരുനിറക്കാരിയായ തമിഴ്‌ പെണ്കുട്ടിയും മാത്രമാകുന്നതും തിരിച്ചറിയുകയായിരുന്നു……!

ഇഷ്ടമാണെന്നും കല്ല്യാണം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും പറയാതെ പറഞ്ഞതെപ്പോഴായിരുന്നു……..?
അല്ലെങ്കിൽ…..
അവൾ തന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായി മാറിയതെന്നായിരുന്നു……….?

അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചുനോക്കി.

പ്രണയത്തിനും സൗഹൃദത്തിനുമിടയിലെ നേർത്ത നൂൽപ്പാലത്തിലൂടെയുള്ള യാത്രയിലെപ്പോഴാണ് സൗഹൃദമെന്ന പാലത്തിൽ നിന്നും പ്രണയത്തിന്റെ ആഴക്കടലിലേക്കു രണ്ടുപേരും തെന്നിവീണതെന്നു ഓർമ്മയില്ല…….!

അവൾ വീണതാണോ…….
അതോ ……..
താനവളെ മനപ്പൂർവം വീഴ്ത്തിയതോ…………?

മരിക്കുവാൻ തയ്യാറെടുത്തു വരുന്നതുപോലെ എതിരെനിന്നും അതിവേഗതയിലെത്തിയ ഇരുചക്ര വാഹനത്തിനു വഴിയൊഴിഞ്ഞു കൊടുക്കുന്നതിനിടയിൽ പാതിവഴിയിൽ മുറിഞ്ഞുപോയ ഓർമ്മകളെ കാറിന്റെ ചില്ലുകൾ താഴ്ത്തിയശേഷം ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ടു അയാൾ വീണ്ടും വിളക്കിച്ചേർക്കുവാൻ ശ്രമിച്ചുതുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: