ശീലാവതി – 2 2594

Views : 65823

നിങ്ങളുടെ അശ്രദ്ധകൊണ്ട് എന്തെങ്കിലും സാധനങ്ങൾ നഷ്ടപ്പെട്ടുപോയാൽ ഞങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല…….”

കോ-ഓർഡിനേറ്റയെന്നു വിളിക്കുന്ന ടൂർ ഓപ്പറേറ്ററുടെ ശിങ്കിടിയുടെ കിളിനാദം വീണ്ടും കേൾക്കുമ്പോഴേക്കും അയാൾ വണ്ടിയുടെ ഡിക്കിതുറന്നു നിരാശയോടെ പാചകത്തിനുള്ള സാമഗ്രികൾ പുറത്തെടുത്തു വയ്ക്കുവാൻ തുടങ്ങിയിരുന്നു.

“ഉറങ്ങാൻ താൽപര്യമില്ലാത്ത പുരുഷന്മാർക്ക്…….
വേണമെങ്കിൽ കറങ്ങിനടക്കാം കെട്ടോ……
ഇവിടെ എല്ലാറ്റിലും സൗകര്യമുണ്ട്…….”

ബാഗുകളുമായി ഓരോരുത്തരായി ഹോട്ടലിലേക്ക് നടന്നുതുടങ്ങിയപ്പോൾ ഭാര്യമാരെ മുന്നിൽ നടത്തിയശേഷം അവരറിയാതെ എന്തിനോ പദ്ധതിയിടുന്നതുപോലെ കുശുകുശുത്തുകൊണ്ടു ഏറ്റവും പിറകിൽ കൂട്ടം കൂടിനടന്നു പോകുന്ന ഏതാനും പേരെനോക്കിക്കൊണ്ടു ഡ്രൈവർമാരിലൊരാൾ ദ്വയാർത്ഥ ചിരിയോടെ പറയുന്നതുകേട്ടതും അവർ പെട്ടെന്നു നടക്കുന്നതു നിർത്തി തിരിഞ്ഞുനോക്കുന്നതു കണ്ടപ്പോൾ ഡ്രൈവർ സൂചിപ്പിച്ചതിന്റെ അർത്ഥം മനസിലായതുകൊണ്ടു അയാളുടെ മനസിൽ വെറുപ്പിന്റെ ചുരമാന്തുന്നുണ്ടായിരുന്നു.

“ലിക്കർ വേണ്ട…..
നല്ല നാടൻ ഇറച്ചികിട്ടുമോ ചേട്ടാ…..
വീട്ടിൽ നിന്നും സ്ഥിരമായി ഒരേ ബ്രോയിലർ തന്നെ കഴിച്ചു മടുത്തു……..
ഒരു വെറൈറ്റി ഇറച്ചികഴിക്കുവാൻ കൊതിയാകുന്നു……”

ഡിക്കിയിൽ നിന്നും ആവശ്യമുള്ള സാധനങ്ങളൊക്കെ ഇറക്കിവയ്ക്കുന്നതിനിടെ ദ്വയാർത്ഥത്തോടെയുള്ള അവരിലൊരാളുടെ ആകാംക്ഷ നിറഞ്ഞചോദ്യം കേട്ടപ്പോൾ ആരാണ് ഇത്രവലിയ അത്യാവശ്യക്കാരാണെന്നറിയുവാൻ അയാൾ അത്ഭുതത്തോടെ തലയുയർത്തി നോക്കി.

കാരണം…..
അന്നത്തെ യാത്രയിൽ ഭാര്യാഭർത്താക്കന്മാരും ഏകദേശം പത്തുവയസുവരെ പ്രായമായ ചെറിയ കുട്ടികളുമല്ലാതെ ബാച്ചിലേഴ്‌സ് ആരുംതന്നെയില്ലായിരുന്നു…..!

തലേദിവസം രാത്രിയിൽ യാത്രയ്ക്കിടെ വീട്ടുകാരെ പരസ്പരം പരിചയപ്പെടുത്തിയശേഷം ബസിൽ അച്ഛനമ്മമാരുടെയും കുട്ടികളുടെയുമൊക്കെ വിവിധ കലാപരിപാടികളുണ്ടായിരുന്നു.

Recent Stories

The Author

4 Comments

  1. Don’t worry about the comments, look at them views

    1. Kadha nannaayittundu
      Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni

  2. ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com