ശീലാവതി – 2 2594

ഇപ്പോൾ സമയം 7.30……
കുളിയും കാര്യങ്ങളുമൊക്കെ കഴിച്ചശേഷം 8.30 നു എല്ലാവരും വണ്ടിയുടെ അടുത്തെത്തണം അപ്പോഴേക്കും നമ്മുടെ ബ്രെക്ക്ഫാസ്റ്റായ ഉപ്പുമാവും ചായയും റെഡിയാകും……
ബ്രെക്ക്ഫാസ്റ്റിനുശേഷം എല്ലാവരും എല്ലാവരും അവരവരുടെ മുറിയിലേക്കുപോയി വിശ്രമിക്കുകയോ ഉറങ്ങുകയോ ചെയ്യാം…….
പക്ഷേ……..
കൃത്യം 11.30നു യാത്രയ്ക്കുള്ള തയ്യാറെടുപ്പുമായി വണ്ടിയുടെ അടുത്തെത്തുക അപ്പോഴേക്കും നളപാചകക്കാരനായ നമ്മുടെ കുക്ക് ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം റെഡിയാക്കട്ടെ……..
പക്ഷേ ഭക്ഷണം കഴിക്കുന്നത് ഊട്ടിലെത്തിയശേഷമായിരിക്കും……
കാരണം ……
ഇവിടെനിന്നും ഊട്ടിയിലേക്ക് രണ്ടരമണിക്കൂറെങ്കിലും യാത്രചെയ്യാനുണ്ട്…….
അതുകൊണ്ട് 11.30 നെങ്കിലും ഇവിടെനിന്നും പുറപ്പെട്ടാൽ മാത്രമേ രണ്ടുമണിക്കെങ്കിലും നമുക്കു ഊട്ടി പിടിക്കാൻ പറ്റൂ…….
അറിയാലോ……..
ഊട്ടിയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കുവാൻ പറ്റുന്നത് രാവിലെയും വൈകുന്നേരവുമാണ് ……. ”

എല്ലാവരും വണ്ടിയിൽനിന്നും ഇറങ്ങിയശേഷം മുൻവശത്തെ പൊട്ടിയപല്ലുകൾ രണ്ടും വെളിയിൽ കാണിച്ചു ചിരിക്കുന്നതിനിടയിൽ കക്ഷത്തിലെ ചെറിയ ബാഗ് ഉയർത്തി പിടിച്ചുകൊണ്ടു തന്നെക്കൂടെ പുകഴ്ത്തിക്കൊണ്ടുള്ള യാത്രയുടെ
കോ- ഓർഡിനേറ്റരുടെ ഉറക്കെയുള്ള അറിയിപ്പു കേൾക്കുമ്പോഴും നോക്കെത്താദൂരത്തുള്ള ഗുണ്ടൽപ്പേട്ടയിലെ തെരുവോരങ്ങളിലും നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ മറവിലും അയാളുടെ കണ്ണുകൾ ശീലാവതിയെ തിരയുകയായിരുന്നു……!

“വണ്ടിയിൽ നിങ്ങളുടെ വിലപിടിപ്പുള്ള സാധങ്ങളൊന്നുംതന്നെ സൂക്ഷിക്കരുത് ……
അതൊക്കെ നിങ്ങളുടെ മുറിയിലേക്ക് തന്നെ കൊണ്ടുപോയി ഭദ്രമായി സൂക്ഷിച്ചോളൂ…….
ഇവിടെ മുഴുവൻ കള്ളൻമാരുടെ ശല്യമാണ്…….

4 Comments

  1. Don’t worry about the comments, look at them views

    1. Kadha nannaayittundu
      Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni

  2. ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…

Comments are closed.