ഒരൊറ്റ ദിവസത്തെ പരിചയമേയുള്ളൂ അതുകൊണ്ടു അവൾ എങ്ങനെയുള്ളവരാണെന്നു യാതൊരു പിടിയുമില്ലാത്തതാണ്……
അതോ……
ഇനിയവൾ ഏതെങ്കിലും ഹോട്ടലിൽ ആരുടെയെങ്കിലും കൂടെ……..!
അത്രയുമോർത്തപ്പോൾ വല്ലാത്തൊരു ഉൾക്കിടിലം തോന്നി……!
ഏയ്……അല്ല……..
അവൾ അങ്ങനെയുള്ളവളല്ല…….
ശീലാവതി അങ്ങനെയുള്ളവളല്ല…….
ഒരു ദിവസത്തെ പരിചയമേ ഉണ്ടായിരുന്നുള്ളു എങ്കിലും ശീലാവതിക്ക് അങ്ങനെയാകുവാൻ സാധിക്കില്ല…..!
അതുറപ്പാണ്……!
വഴിതെറ്റിപ്പോയ മനസിനെ പെട്ടെന്നു തന്നെ തിരുത്തി.
ചരിത്രാവശിഷ്ടങ്ങളും ചരിത്രസ്മാരകങ്ങളും കണ്ടുതീർത്ത പകലും വൈദ്യുതിദീപാലങ്കാരമായ രാവും മസൂരിൽ ചിലവഴിച്ചതുകൊണ്ടാണ് ഫാമിലി ട്രിപ്പാണെങ്കിലും ഊട്ടിയിലേക്കുള്ള ദുർഘടംപിടിച്ച ഹൈറേഞ്ച് യാത്രതുടങ്ങുന്നതിനുമുന്നേ സ്ത്രീകളക്കമുള്ള യാത്രക്കാർക്ക് കുളിച്ചു വസ്ത്രങ്ങൾ മാറി പ്രാഥമിക കൃത്യങ്ങൾ നടത്തിയശേഷം കുറച്ചുനേരം വിശ്രമിക്കുവാനാണ് അത്തരം യാത്രക്കാർക്കുവേണ്ടിയുള്ള ഗുണ്ടൽപ്പേട്ടയിലെ ഒരു നല്ല ഹോട്ടലിനുമുന്നിൽ വണ്ടിനിർത്തിയത്.
കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങളും പെട്ടിയും ബാഗുമൊക്കെയായി യാത്രക്കാർ ബസിൽ്നിന്നും ഇറങ്ങുമ്പോഴേക്കും മുത്തുമാല വില്പനക്കാരും കപ്പലണ്ടി വില്പനക്കാരും ചോളപ്പൊരി വില്പനക്കാരും മധുരപലഹാരക്കാരും പൂക്കെട്ടയേന്തിയ പൂവില്പനക്കാരുമൊക്കെ അന്നം വാരിയെറിയുമ്പോൾ കൂട്ടത്തോടെ പറന്നെത്തുന്ന കാക്കകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തിക്കിതിരക്കി ബസിനടുത്തേക്ക് ഓടിയെത്തിയപ്പോഴും തന്റെ കണ്ണുകൾ അവളെ മാത്രം തിരയുകയയിരുന്നു……!
ഇല്ല അക്കൂട്ടത്തിൽ അവൾ മാത്രമല്ല……….!
“ഇപ്പോഴേ……..
പൂവും മാലയുമൊക്കെ വാങ്ങിവച്ചുകൊണ്ടു ആരും വെറുതെ പൈസ കളയേണ്ട …….
കുളിയും ജപവും ചെറിയൊരു ഉറക്കവും കഴിഞ്ഞു ഉച്ചഭക്ഷണവും കഴിച്ചശേഷമേ …..
നമ്മൾ ഇവിടെനിന്നും പുറപ്പെടുകയുള്ളൂ…..
Don’t worry about the comments, look at them views
Kadha nannaayittundu
Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni
Continue bro
ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…