ശരിയാണ്…….
താൻ അവളോടുള്ള പ്രണയത്തിന്റെ നിലയില്ലാക്കയത്തിൽ് തെന്നിവീണു അവൾക്കുനേരെ കൈകൾനീട്ടി കൈകാലുകളിട്ടടിക്കുമ്പോഴും
സൗഹൃദം ഒഴിയുന്ന രീതിയിൽ വന്നവഴിയെ പിറകോട്ടു നടക്കാതെയും മുന്നോട്ടോടി രക്ഷപ്പെടാൻ ശ്രമിക്കാതെയും കണ്ണിൽ നിറയെ നിസഹായകതയോടെ അവൾ മനസാന്നിധ്യത്തോടെ കുറച്ചുനാൾ കൂടെ സൗഹൃദത്തിന്റെ പാലത്തിന്റെ ഒത്തനടുവിൽ തന്നെ ബാലൻസ് പിടിച്ചുനിന്നിരുന്നു……!
ആ ബാലൻസിങിന്റെ ഊർജ്ജം പ്രാരാബ്ദത്തിന്റെ നിസഹായകതയിൽ തന്റെ അമ്മയോടും കൂടപ്പിറപ്പുകളോടുമുള്ള അവളുടെ സ്നേഹവും ഉത്തരവാദിത്ത ബോധമാണെന്നും അതിശയത്തോടെ ബോധ്യമായപ്പോൾ ആകാശത്തോളം മോഹങ്ങൾ കോർത്തൊരു സ്വപ്നത്തിന്റെ മാലയുണ്ടാക്കി നിരന്തരം അവളുടെ നിസഹായകതയിലേക്കും പ്രാരാബ്ദങ്ങളിലേക്കും നീട്ടിയെറിഞ്ഞുക്കൊണ്ടു അവളെ വലിച്ചുവീഴ്ത്തുകയായിരുന്നു.
ശ്വാസം മുട്ടുമെന്നറിയാമെങ്കിലും ……
അവളെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ടു പ്രണയത്തിന്റെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുവാനും…….
ജീവിതമെന്ന വഞ്ചിയുടെ ഇരുവശവും മുഖാമുഖം നോക്കിയിരുന്നു ഒരേ ദിശയിലേക്കു തുഴഞ്ഞുകൊണ്ടു ജീവിതം ഒരു കരയ്ക്കടുപ്പിക്കുവാനും അത്രയും മോഹിച്ചുപോയിരുന്നു.
വനപാതകൾ പിന്നിട്ടു കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരിമ്പോൾ അയാളുടെ വേവുന്ന ഓർമ്മകളും ആത്മനിയന്ത്രണത്തിന്റെ കൈവരികൾ തകർത്തുകൊണ്ടു പതിയെപ്പതിയെ വീണ്ടും വർഷങ്ങൾ പിറകിലേക്ക്
കൂപ്പുകുത്തുകയായിരുന്നു……!
പുറത്തെ മേശയിൽ ഭക്ഷണവും അകമുറികളിൽ പെൺശരീരങ്ങളും വിളമ്പുന്ന ഹോട്ടൽമുറികളുള്ള ……
ടൂറിസ്റ്റ് ഗൈഡുകളെന്ന പേരിൽ കൂട്ടിക്കൊടുപ്പുകാരായ പിമ്പുകൾ ലഹരിയുടെ ചുവന്ന കഴുകൻ കണ്ണുകളുമായി ഇരയെ പിടിക്കുവാൻ അലഞ്ഞുതിരിയുന്ന ….
അന്യസംസ്ഥാനത്തു ഉന്നത പഠനത്തിനു ചേക്കേറിയ മലയാളികളടക്കമുളള ചില വിദ്യാര്‍ത്ഥിനികൾ സുഖത്തിനും ആർഭാട ജീവിതം നയിക്കുന്നതിനും വേണ്ടി ഉടുതുണിയഴിക്കുന്ന ലോഡ്‌ജ്‌മുറികളുള്ള …..
പരപുരുഷസുഖം തേടിയെത്തുന്ന കൊച്ചമ്മമാരുടെ വിയർപ്പും കിതപ്പും അവസാനിക്കാത്ത സീൽക്കാരവും അവസാനിക്കാത്ത …… .
പ്രണയക്കുരുക്കില്‍പ്പെട്ടു വീടുവിട്ടിറങ്ങുകയും അവസാനം പെരുവഴിയിലായിപ്പോകുകയും ചെയ്തിരിക്കുന്ന പെണ്കുട്ടികൾ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന തിരിച്ചറിവിന്റെ നിസഹായകതയോടെ ആരുടെമുന്നിലും ഉടുതുണിയഴിക്കുവാൻ നിര്ബന്ധിക്കപ്പെടുന്ന …..
Don’t worry about the comments, look at them views
Kadha nannaayittundu
Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni
Continue bro
ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…