ശീലാവതി – 2 2594

“അന്തമാതിരി കാണുമ്പോൾ എൻ ഊരിലെ ഏതോ സിനിമാനടി മാതിരി ഇരുക്ക്………
അതുതാൻ ഞാൻ ഞാപകത്തിൽ തെരഞ്ഞത്……….”

ജാള്യത മറയ്ക്കുവാണെന്നപോലെ അടുപ്പിലുള്ള ചരുവത്തിലേക്ക് വേഗം വെള്ളം പകർന്നുകൊണ്ടാണ് അവൾക്കു മുഖം കൊടുക്കാതെ മറുപടി പറഞ്ഞത്.

“ആനാ……
ഉങ്കള്ക്ക് നല്ലത്……. ”

ഭീഷണിപ്പെടുത്തുന്നതുപോലെയുള്ള അവളുടെ പ്രതികരണം കേട്ടപ്പോൾ ചിരിവന്നെങ്കിലും അയാൾ അടക്കിനിർത്തിയത്.

“എന്നാച് ചമക്ക്ത്……
ഉപ്പുമാവാ……”

അടുത്തെത്തിയശേഷം അടുപ്പിലുള്ള ചരുവത്തിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കിക്കൊണ്ടാണ് ഒന്നും സംഭവിക്കത്തതുപോലെ നിഷ്കളങ്കമായ അവളുടെ ചോദ്യം.

“”ആമാ…….
ശീലാവതി……..”

ചിരിയോടെയാണ് സമ്മതിച്ചത്.

“ഓ……അപ്പടിയാ……
എൻ പേര് ഉങ്കളുടെ ഞാപകത്തിരിക്കാ……
റൊമ്പ താങ്ക്സ് ശാർ…….”

മുഖത്തൊരു നാണത്തോടെ പൂക്കൊട്ടയിൽ അടർന്നുവീണുകിടക്കുന്ന ഇതളുകൾ നുള്ളിയെടുത്തു തറയിൽ വിതറിക്കൊണ്ടുള്ള അവളുടെ നിൽപ്പും ചോദ്യവും തന്നെ വീണ്ടും അവളിലേക്ക് വലിച്ചെടുപ്പിക്കുകയാണെന്നും അവളെ വലിച്ചടുപ്പിച്ചു നെഞ്ചോടുചേർത്തു വരിഞ്ഞുമുറുക്കാണമെന്നും ആദ്യമായി തോന്നിയ നിമിഷമായിരുന്നു അതെന്നു ഓർത്തുകൊണ്ടിരിക്കെ നെറ്റിയിൽ ഒറ്റകണ്ണുള്ള രാക്ഷസനെപ്പോലെ എതിർവശത്തെ ഹെയർപിൻ വളവിൽനിന്നും അപ്രതീക്ഷിതമായി ഒറ്റലൈറ്റും തെളിയിച്ചുകൊണ്ടു ഒരു ലോറി പാഞ്ഞെത്തുന്നതു കണ്ടപ്പോൾ ഒരു വിറയൽ ശരീരത്തിലൂടെ കടന്നുപോയതിനൊപ്പം അയാളുടെ ഓർമ്മകളും ഇടയ്ക്കുവച്ചു മുറിഞ്ഞുപോയി.

തുടരും……

4 Comments

  1. Don’t worry about the comments, look at them views

    1. Kadha nannaayittundu
      Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni

  2. ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…

Comments are closed.