ശീലാവതി – 2 2594

ഇതു വേറെയാരെങ്കിലുമായിരിക്കും……!
നിരാശയോടെ മനസിലുറപ്പിച്ചുകൊണ്ടാണ്‌ അയാൾ വീണ്ടും ജോലിയിൽ സ്വന്തം വ്യാപൃതനായത്….

“വണ്ടിക്കു തൂക്കിയിടാൻ മാലവേണമാ…..ശർ………”

പിറകിൽ നിന്നുള്ള ചോദ്യം ഒരു കുളിരരുവിപോലെ തന്റെ കാതുകളിൽ നിന്നും ഹൃദയത്തിനുള്ളിലേക്ക് അരിച്ചെത്തിയപ്പോൾ അവിശ്വസനീയതയോടെയാണ് അയാൾ തലതിരിച്ചു നോക്കിയത്…….!

എവിടെപ്പോയിരുന്നു…….
എവിടെയായിരുന്നു……..
ഞാൻ എവിടെയൊക്കെ തിരഞ്ഞു……
എന്താണ് ഇത്രയും വൈകിയത്……..
ഞാൻ പേടിച്ചുപോയല്ലോ…….
എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ…….
നിന്നെ കാണാനായി വന്നിട്ടും ഇത്രനേരവും കാണാത്തപ്പോൾ ഞാനെത്ര വിഷമിച്ചെന്നോ….”

അയാളുടെ നോട്ടത്തിൽ അവൾക്കു മനസിലാകാത്ത നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു……..!

അയാൾ ഒന്നുകൂടി അവളെ അടിമുടി സൂക്ഷിച്ചുനോക്കി…….

പ്രസന്നതയില്ലാത്ത വാടിയ മുഖം…..
കുഴിയിലാണ്ടുപോയ തിളക്കമില്ലാത്ത കണ്ണുകൾ…….
നെറ്റിയിൽ കുറുകെ വരച്ചിരുന്ന നേരിയ ചുവന്നപൊട്ടിനു ഇരുവശത്തും എഴുന്നുനിൽക്കുന്ന നീല ഞരമ്പുകൾക്കു മുകളിൽ ഈ തണുത്ത വെളുപ്പാൻ്കാലത്തും ശ്വേതകണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പുമുത്തുകൾ…….!
കറുപ്പുനിറത്തിലുള്ള ബ്ലൗസും ചുവന്ന പാവാടയും വെളുത്ത ദാവണിയുമാണ് വേഷം……
തനി തമിഴത്തിയെപ്പോലെ രണ്ടായി പിന്നിമെടഞ്ഞിട്ട ചുരുളൻ മുടിയിഴകൾ മുൻവശത്തു മാറിടത്തിലേക്ക് വലിച്ചിട്ടിരിക്കുന്നു ……

4 Comments

  1. Don’t worry about the comments, look at them views

    1. Kadha nannaayittundu
      Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni

  2. ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…

Comments are closed.