സ്ഫടികശില്പം [അപ്പൂസ്] 2167

എന്നാലും പോവുന്ന വഴിക്ക് നൈസ് ആയി ഒരുപാട് ലെഫ്റ്റും അടുത്ത റൈറ്റും കട്ട് ചെയ്തപ്പോ എങ്ങനെയെന്നു അറിയില്ല നഴ്സ്മാരുടെ ഡ്യൂട്ടി റൂമിന്റെ മുൻപിലെത്തി…

തലയിട്ട് ഒന്നു നോക്കിയേ ഒള്ളു… ഭദ്രകാളി പോലൊരു താടക… എൻറെ മുഖം കണ്ടത് കൊണ്ടാണോന്നൊരു സംശയം മോസ്ക്കിറ്റൊ ബാറ്റ് കയ്യിലെടുത്ത് പിടിച്ചാണ് വരവ്….

പിന്നെ അവിടെ നിന്നില്ല.. കക്ഷിക്കെങ്ങാൻ മൂളി പറക്കുന്ന എന്നെ കണ്ടു കൊതുക് ആയി തോന്നിയാലോ….. അല്ലേലും ഇതിലും ബെസ്റ്റ് നന്പന്റെ തിരുമോന്ത തന്ന്യാ…

തിരിച്ചു ചെന്നു കേറുമ്പോ  ദേ തേടിയ വള്ളി  റൂമീ വന്നു കത്തി വയ്ക്കുന്നു… അശ്വിൻ തെണ്ടി ആണേ ചന്തി മുതൽ കാൽമുട്ട് വരെ  പെയിന്റ് പോയ ഭാഗം ബെഡിൽ തട്ടി വേദന എടുക്കുന്നത് പോലും പ്രശ്നമാക്കാതെ അതിനെ നോക്കി  കണ്ണുകൊണ്ട് മില്ലിമീറ്റർ ആക്കുറസിയിൽ അളവെടുക്കുന്നുണ്ട്.

“ച്യാച്ചീ ഇവന്റേന്ന് ചോര കൊറേ പോയ്‌ട്ടുണ്ടാ??”

“ഏയ്‌… തൊലി കൊറേ പോയിട്ട്ണ്ട്.. എന്നാലും പ്രശ്നല്യ.. കണ്ടാമൃഗത്തെക്കാൾ കട്ട്യോള്ളതല്ലേ..”

“എന്നിട്ടു എന്തിനാടാ നീയാ  നേഴ്സിന്റെ ചോര മുഴുവൻ ഊറ്റണെ??”

ഉറപ്പാണ് നഴ്സ് കേൾക്കാതിരിക്കാൻ ചുണ്ട് അനക്കികൊണ്ട് അവനെന്നെ പറഞ്ഞത് കാരണം എന്റെ അച്ഛൻ തുമ്മിയിട്ടുണ്ടെന്നു.

“ഓ പ്രശ്നല്യാടാ.. അല്ലേലും കൊറേ കൊതുക് ഉണ്ട് ഈ ഏരിയേലു…. ഭയങ്കര ശല്യാവുമ്പോ കൊതുകിനെപ്പിടി ബാറ്റ് ഇടുത്തൊരു വീശു…യേത്??”

K  & K ഓട്ടോ മൊബൈൽസിലെ ജഗതി പോലെ.. അതിലും ഭീകരമായി ഞാൻ വാ പൊളിച്ചു നിൽക്കുമ്പോ തരുണീമണി  ദേ ചങ്കിനെ നോക്കി പുരികം ഉയർത്തുന്നു..

ഇനി ഞാനൊന്ന് കൈ കഴുകാൻ പോയ സമയം കൊണ്ടു ഇവനെങ്ങാൻ വളച്ചോ  പെൺകൊച്ചിനെ?? അവനാണെ പണ്ടേ മുതൽ സാരിവിസേടെ ആളാ….

“ഇത്രേം പരിജയം ആയിട്ടും പേര്  പറയാത്തത് കഷ്ടാട്ടോ സിസ്റ്ററെ…”

നാവിലും കൂടി പ്ലാസ്റ്റർ വേണം എന്നുറപ്പ് വരുത്തികൊണ്ട് നന്പന്റെ ചോദ്യം…

അപ്പോളും ഇര ഇട്ട് കൊണ്ടിരിക്കുന്നേ ഒള്ളൂ അവൻ… കൊത്തിയിട്ടില്ല..

ഹോ.. എന്റെ ശ്വാസം നേരെ വീണു..അല്ലേലും ഞാൻ നശിച്ചാലും പ്രശ്നല്യ.. നീ  രക്ഷപെടാൻ പാടില്യാന്നു കരുതിയില്ലേ ഞാനെങ്ങനെ ടിപ്പിക്കൽ മല്ലു ആവും??

അവിടെ എനിക്കും ലൈൻ വലിക്കാൻ ഗ്യാപ്പ് വച്ചുകൊണ്ട് എന്നെ നോക്കി ഒരു പുഞ്ചിരി എയർ വഴി അയച്ചു തന്നു നുമ്മ തരുണീമണി ഇറങ്ങി പോയി….

ഞാനാ നൻപന്റെ കട്ടിലിനടുത്ത് ചെന്നിരുന്നതും അവന്റെ കുണ്ടി എന്റെ മുഖത്തിന്റെ നേരെ തിരിച്ചു പ്രതിഷ്‌ഠിച്ചു കൊണ്ടു തിരിഞ്ഞു കിടന്നു..

“ഊളെ പവിത്രേനെ..”

ചക്കപഴത്തീ ആർക്കുന്ന മണിയനീച്ചക്ക് കാണില്ല അത്രക്ക് ആവേശം.. അവനൊരു നിമിഷം കൊണ്ടു കുണ്ടിയെക്കാൾ ഭീകരമായ അവന്റെ തിരുമോന്ത എന്റെ നേരെ തിരിച്ചു.. അതിനേക്കാൾ അപഹാസ്യമായ സുന്ദരൻ മുഖം എനിക്കുള്ളത് കൊണ്ടു ഒന്നും പറയാൻ നിന്നില്ല…

“പവിത്ര??”

അമേരിക്ക കൊറിയയിൽ ആറ്റം ബോംബ് ഇട്ടു എന്ന് കേട്ടാൽ നോമിന്റെ തന്തപിടിയുടെ മുഖത്ത് കാണില്ല ഇത്രേം ആവേശം.

“പവിത്ര പെറ്റു.. രണ്ടു പട്ടികുട്ടീം രണ്ടു പൂ… അല്ലേ അത് വേണ്ട…പൂച്ചകുട്ടീം… എന്താ ആവേശം??”

“എന്നാ ആ പട്ടിക്കുട്ടി നിന്റന്നെ ആവും..തിരുമോന്ത കണ്ടാ അറിഞ്ഞൂടെ??? പൂച്ച കുട്ടീടെ കാര്യം ആലോയ്ച്ചാ മതി…നീ കളിക്കാണ്ട് പറഞ്ഞു തൊലക്ക് മലരേ….”

“എന്നാ ഒരൂ@% കൊട്…. അവളെ വളക്കാൻ നടക്കുന്ന കാര്യാ പറയാൻ വന്നേ മലരേ…”

51 Comments

  1. ❤️❤️❤️

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    My dear pravasi….

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി..????
    ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
    ഇഷ്ടായി ഒരുപാട്?

    സ്നേഹം മാത്രം???

  3. Ente ponno super!!! Kidiloski!!!!

  4. ചെമ്പരത്തി

    J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???

    ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി ???

    1. മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…

      പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.

      സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ ?♥️♥️

  5. അപരിചിതൻ

    പ്രിയപ്പെട്ട പ്രവാസി,

    വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!

    കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!

    1. മ്യാൻ,

      താങ്ക്സ് ആദ്യം തന്നെ ??♥️♥️

      പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ്‌ നടത്തിയത്… സോ… ആ സെന്റി കഥ ഈസ്‌ no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… ??

      1. മാമ…..എവിടെ അടുത്ത കഥ….

        1. ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല ?

  6. ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..?♥️

  7. Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️

  8. കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

  9. പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ ???
    അരുൺ R♥️

  10. Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️

  11. My Dear Pravasi…

    nothing to say about this type of creation’s … Otherwise I’m not a person to say!

    a big thanks ♥️

  12. Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ

  13. Dear പ്രവാസി ബ്രോ

    കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …

    പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …

    കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…

    അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്

    വിത്❤️
    കണ്ണൻ

  14. വിഷ്ണു ⚡

    നന്ദിയുണ്ട്♥️?

    ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.

    ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
    ഒരുപാടു സ്നേഹം?♥️
    വിഷ്ണു

  15. പാലാക്കാരൻ

    പൊളിച്ചു അടുക്കി

  16. മാത്തപ്പൻ

    ?

  17. ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
    സ്നേപൂര്വ്വം ആരാധകൻ ❤️

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    തിലകന്റെ അച്ഛന്റെ കഥയാണോ….?

  19. മാലാഖയെ തേടി

    ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ്‌ ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.

    എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..

    കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

Comments are closed.