SEX EDUCATION
[മണവാളൻ ]
കുറച്ചു മാസങ്ങള്ക്ക് മുന്നേ ഒരു പത്ര സമ്മേളനത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ “ നമ്മുടെ വിദ്യാലയങ്ങളിൽ ലൈഗിക വിദ്യാഭ്യാസം അധവാ sex education അനിവാര്യം ആണ് “ എന്ന് പറയുകയുണ്ടായി ..
അന്ന് ഇത് സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും വലിയ ചർച്ചാവിഷയം ആയ പ്രസ്താവന ആയിരുന്നു .
“പ്രാക്റ്റിക്കൽ ക്ലാസ്സ് കൂടെ വച്ചു കൊടുക്ക്”
“ഇനി മുതൽ സ്കൂളിൽ ഗയിനക്കോളജിസ്റ്റും, ലേബർ റൂമും കൂടി
വേണ്ടി വരുമല്ലോ”
“പ്രാക്ടിക്കൽ ടീച്ചർമാരുടെ കൂടെ ആണോ”
ഇവയൊക്കെ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റുകളുടെ ചുവടെ വന്നിരുന്ന കമന്റുകൾ . ഇങ്ങനെ നീളുന്നു സാക്ഷര കേരളത്തിലെ പ്രബുദ്ധ മലയാളികളുടെ വിവരമില്ലായ്മ.
ഈ കമന്റുകൾ തന്നെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത എത്രത്തോളമാണെന്ന് വിളിച്ചുപറയുന്നുണ്ട്.
“ അമ്മേ അച്ഛാ എങ്ങനെയാണ് ഞാൻ ഉണ്ടായത്? “
എന്ന് ഒരു കുട്ടി തന്റെ മാതാപിതാക്കളോട് ചോദിച്ചാൽ എന്തായിരിക്കും മറുപടി .. 90% പേരും ഒന്നുകിൽ വഴക്കു പറയും അല്ലെങ്കില് ഒഴിഞ്ഞു മാറും . ഇവിടെയാണ് ഈ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം .
നമ്മുക്ക് ഒൻപതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ഒക്കെ “ HUMAN REPRODUCTION” എന്ന
പാഠഭാഗം ഉണ്ട് . എത്രപേരെ അധ്യാപകർ അത് പഠിപ്പിച്ചിട്ടുണ്ട് . ഞങ്ങളോട് പറഞ്ഞത് “ മക്കളെ നിങ്ങൾ അത് വായിച്ചു മനസ്സിലാക്കൂ അതിനുള്ളതെ ഒള്ളു “ എന്നാണ് ..
പലപ്പോഴും ഈ കുട്ടികൾക്ക് ലൈംഗിക വിദ്യാഭാസം, കൂട്ടുകാരിൽ നിന്നോ, നീലച്ചിത്രങ്ങളിൽ നിന്നോ, കിട്ടുന്ന തെറ്റായ ധാരണകളാവും.
പെൺകുട്ടികൾക്ക് പലപ്പോഴും ഈ തെറ്റായ ധാരണ പോലും
ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം …
What is sex education?
എന്താണ് ലൈംഗിക വിദ്യാഭ്യാസം ?
ലൈംഗികതയുടെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക, ധാരണപരമായ വശങ്ങളെക്കുറിച്ച് പഠിപ്പിക്കുവാൻ,പാഠ്യ പദ്ധതിയുടെ ഭാഗമായി നൽകേണ്ട ഒരു പരിശീലന പ്രക്രിയയാണ് ലൈംഗിക വിദ്യാഭ്യാസം
.
♦️ ലൈംഗിക അവയവങ്ങളുടെ ഘടനയും പ്രവർത്തനവും
♦️ ലൈംഗികവും പ്രത്യുല്പാദനപരവുമായ ആരോഗ്യവും, അവകാശങ്ങളും
♦️ ലൈംഗിക രോഗങ്ങൾ (STDs)
♦️ രോഗ പ്രതിരോധ മാർഗങ്ങൾ
♦️ പ്രണയം /attraction to opposite gender
♦️ സ്ത്രീകളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ
♦️ ലിംഗ -ലൈംഗിഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ
(LGBTIA rights)
♦️ സുരക്ഷിത ലൈംഗിക ബന്ധം
കഥകൾക്കിടയിൽ നല്ലൊരു പോസ്റ്റ് ?….
ഇവിടുത്തെ പ്രമുഖനായൊരു കൂട്ടുകാരൻ പറഞ്ഞിട്ടാണ് ഇത് വായിച്ചത് നന്നായിരിക്കുന്നു ബ്രോ ?
ഗോപാൽ ji ?,
വളരെ നന്ദയുണ്ട് ?
ഇതാണോ പലരും ഉദ്ദേശിച്ച ലൈഗിക വിദ്യാഭ്യാസം
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എപ്പോൾ വേണമെങ്കിലും ഏത് ഹോസ്റ്റലിലെ മുറിയിലും കയറി ചെല്ലാൻ സ്വാതന്ത്ര്യമുണ്ട്:സദാചാരകാരെ പൊളിച്ചടുക്കി നിഷയുടെ കുറിപ്പ്
about a year ago
സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള കോണ്ടം വെൻഡിംഗ് മെഷീനിൽ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ ആവശ്യത്തിന് കോണ്ടം ഉണ്ടെന്ന് എല്ലാ വീക്കെൻഡ്കളിലും ഇവിടുത്തെ ടീച്ചേർസ് ഉറപ്പ് വരുത്തണം”. 2010 ലെ ഭൂട്ടാൻ യാത്രയിൽ അവിടെ ടീച്ചറായ മലയാളി സുഹൃത്ത് ഇങ്ങനെ പറഞ്ഞപ്പോളാണ് എന്റെ മലയാളി സദാചാര ബോധത്തിന്മേൽ ആദ്യത്തെ അടി കിട്ടിയത്.ആകെ ആശ്വാസം അത് ഇന്ത്യ അല്ലല്ലോയെന്നായിരുന്നു. പിറ്റേക്കൊല്ലം പൂണെയിലെ FTII യിൽ ചെന്നപ്പോൾ ടോയ്ലറ്റ് അന്വേഷിച്ച എനിക്ക് ആരോ വഴി കാണിച്ചു. ടോയ്ലറ്റ് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പറ്റം ആൺകുട്ടികൾ കലപില പറഞ്ഞ് അങ്ങോട്ട് വന്നു. അബദ്ധത്തിൽ പുരുഷൻമാരുടെ ടോയ്ലറ്റിൽ എത്തിപ്പെട്ടന്ന് കരുതി അവർ പോകുന്ന വരെ അനങ്ങാതിരുന്നിട്ട് ആരും കാണാതെ പുറത്തിറങ്ങി. പിന്നീടാണിറഞ്ഞത്, ഇന്ത്യയിലെ പ്രശസ്തമായ ആ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നത്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എപ്പോൾ വേണമെങ്കിലും ഏത് ഹോസ്റ്റലിലെ മുറിയിലും കയറി ചെല്ലാൻ സ്വാതന്ത്ര്യമുണ്ട്.
ഹോസ്റ്റലിൽ യാതൊരു സമയ നിയന്ത്രണവുമില്ല. എന്റെ മലയാളി സദാചാര ബോധത്തിനേറ്റ രണ്ടാമത്തെ അടി. അടുത്തത്, സ്ഥലം മദ്രാസ് IIT. അവിടെ ചെന്നപ്പോൾ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ, അവരുടെ ആവശ്യങ്ങളിലൊന്ന് കേട്ട് വീണ്ടും ഞെട്ടി. ആൺകുട്ടികൾക്കും പെൺകുട്ടികൾകക്കും ആരുടെ ഹോസ്റ്റലിലും എപ്പോൾ വേണമെങ്കിലും പോകാമെന്ന റൂൾ വെട്ടിക്കുറച്ച് അത് വർഷത്തിൽ ഇത്ര തവണ എന്ന നിയമം വന്നിരിക്കുന്നു. അത് അവർ അംഗീകരിച്ചു, പക് ഷെ, അവർ ഒരുമിച്ച് റൂമിലുണ്ടാവുമ്പോൾ മുറിയുടെ വാതിൽ തുറന്നിടണമെന്ന മാനേജ്മെന്റിന്റെ ആവശ്യം അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലായി അവർ കരുതുന്നു, അതിനെതിരെയാണ് സമരം.
പറഞ്ഞ് വന്നത്, ഇന്ത്യയിലെ പല പ്രശസ്തമായ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലും കേരളത്തിലെ കോളജ് ഹോസ്റ്റൽ നിയമങ്ങളല്ല. 18 കഴിഞ്ഞ വിദ്യാർത്ഥികളെ ഒരു വ്യക്തിയായി കണക്കാക്കി അവരുടെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ അക്കാഡമിക് സ്പൂൺ ഫീഡിങ്ങ് നടത്താത്ത എത്രയോ സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് ജെഎൻയു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈബ്രറിയും ആൺപെൺ വ്യത്യാസമില്ലാതെ എപ്പോൾ വേണമെങ്കിലും ആർക്കും കടന്ന് ചെല്ലാവുന്ന ഹോസ്റ്റലുകളും കാലങ്ങളായ് അവിടെ നിലനിൽക്കുന്നതാണ്.
അവിടുത്തെ ഒരു വിദ്യാർത്ഥിനി പറയുന്ന സമരത്തിന്റെ കാരണങ്ങൾ കേട്ട് സാധാ മലയാളികൾ പരിഹസിച്ച് ചിരിക്കുന്നതിൽ അൽഭുതം ഇല്ല, കാരണം ഒരു സാധാ മലയാളിക്ക് ഉൾക്കൊള്ളാനാവുന്നതിനും അപ്പുറത്താണത്. പക്ഷെ, നിങ്ങൾ പറയുന്ന ഈ അരാജകത്വം നിറഞ്ഞ ക്യാംപസ്കളിൽ നിന്ന്മാണ് അഭിജിത്ത് ബാനർജിമാരും, (ഓ മോഡിയെ വിമർശിക്കുന്നത് കൊണ്ട് അയാളെ ഇഷ്ടമല്ലെങ്കിൽ വേണ്ട),
നിങ്ങളിൽ പലരും ആരാധിക്കുന്ന നിർമ്മല സീതാരാമൻമാരും ഉണ്ടായത്. എല്ലാ സ്വാതന്ത്ര് ങ്ങളും അളവില്ലാതെ അന്ഭവിച്ച് പഠിച്ച് വളരുന്നതുകൊണ്ട് കൂടിയാണ് അവിടുന്ന് പുറത്തിറങ്ങുന്നവരിൽ പലരും നിങ്ങൾ കൂട്ടിലടച്ച് വളർത്തുന്ന മക്കളേക്കാൾ മിടുക്കരാവുന്നതും.
??
നമ്മുടെ രാജ്യത്ത് അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസം അനിവാര്യം ആണ്. സെക്സ് എന്ന് കേട്ടാൽ മുഖം ചുളിക്കുന്ന ജനത അതിൻ്റെ മറുവശം ഉൾകൊണ്ട് ഗൗരവപരമായ നിലപാടിലുടെ മുന്നോട്ട് പോകുന്ന ഒരു കാലം വരണം.
മണവാളാ…. താൻ ആള് കൊള്ളാലോടാ?
ഇനി ചർച്ചയിലോട്ട് വരുമ്പോൾ… പണ്ട് ഏതാണ്ടൊരുതി അങ്ങനെ പറഞ്ഞപ്പോൾ അമ്മാവന്മാരും അമ്മായിമാരും അതിനെ കളിയാക്കിയെന്നു പറയുമ്പോൾ ഞാൻ ചിന്തിക്കുന്ന കാര്യം എന്താണെന്നറിയോ… ഈ അമ്മാവന്മാരും അമ്മായിമാരും ഒക്കെ നമ്മളുടെയൊക്കെ പ്രായത്തിലുള്ളവരുടെ അമ്മമാരും അച്ഛന്മാരും അല്ലെ…
നമ്മളിൽ എത്രപേർ അവരോട് ഇതിനെ പറ്റി എതിർത്തു സംസാരിക്കും…? അല്ലെങ്കിൽ നമ്മളിൽ എത്രപേർ അങ്ങനെയല്ല ഇങ്ങനെയാണ് എന്നവർക്ക് വിവരിച്ചു കൊടുക്കാൻ പറ്റും… അതിനുള്ള ധയ്ര്യം പോലും ഇല്ലാത്ത നമ്മളാണ് നാല് ചുവരുകൾക്കിടയിലുള്ള കട്ടിലിൽ കിടന്നു ഇതിനെതിരെ ഒക്കെ ഉള്ള ട്രോളുകളും അപഹാസ്യങ്ങളും പടച്ചു വിടുന്നത്…
അല്ലാതെ ഈ ചിന്താഗതിയെ മാറ്റാൻ നമ്മൾ ഒകെ എന്ത് ചെയ്തു… ആലോചിക്കുമ്പോൾ കിട്ടുന്ന ഉത്തരം…. അതൊരിക്കലും സാറ്റിസ്‌ഫീഡ് ഉത്തരം ആയിരിക്കില്ല…
പുതിയ തലമുറ ഇങ്ങനെയൊക്കെ ചിന്തിക്കും എന്നു നായികക്ക് നാല്പത്തുവട്ടം നമ്മൾ പറയുമ്പോഴും എത്ര ആളുകൾ ഈ തരത്തിലുള്ള കാര്യങ്ങളൊക്കെ ക്ലാസ്സിൽ എടുക്കുമ്പോൾ ടീച്ചർമാരെ കളിയാക്കാതെയും നോക്കി ചിരിക്കാതെയും ഇരുന്നിട്ടുണ്ടാവും…95% ആളുകളും ഈ സംസാരത്തിലൊട്ടൊക്കെ കടക്കുമ്പോൾ ലജ്ജവഹകരായി ഇരുന്നിട്ടുണ്ടാവും… ആ നമ്മൾ തന്നെയാണ് പറയുന്നത് മറ്റുള്ളവർ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ…
ഒന്നാം ക്ലാസിലെ കുട്ടിക്ക് മിറ്റുപ്പൂച്ചയെയും താങ്കു പൂച്ചയെയും ക്ലാസ്സെടുത്ത ടീച്ചറെ ആദ്യം കളിയാക്കും ട്രോളുകൾ ഇട്ടതും മക്കാറാക്കുന്ന വീഡിയോസ് ഇട്ടതും ലേറ്റസ്റ്റ് തലമുറയിൽ പെട്ട ആളുകൾ ആയിരുന്നു…. പിന്നീട് അവർ തന്നെ അത് തിരുത്തി എന്നത് മറ്റൊരു വിഷയം…
അപ്പൊ മാറേണ്ടത് മറ്റുള്ളവരുടെ ചിന്താഗതിയും പ്രാവിര്ത്തിയും അല്ല… നമ്മളുടെ ഓരോരുത്തരുടെയും വ്യെക്തിത്തം ആണെന്നാണ് എന്റെ അഭിപ്രായം….
അത് മാറിയാലേ ഈ പറഞ്ഞ ബാക്കിയുള്ള എല്ലാ കാര്യങ്ങളും മാറൂ….
ഞാൻ ജോലി ചെയ്യുന്ന രാജ്യത്തുൾപ്പെടെ പ്രവർത്തികമായ മറ്റൊരു കാര്യമാണ് ഞാൻ മുകളിൽ പറഞ്ഞത്… ഇവിടെ ആർക്കും എന്ത് ചെയ്യാം എങ്ങനെ വേണമെങ്കിലും ജീവിക്കാം ആരും ഒന്നും പറയില്ല.. നേരെ മരിച്ചു നമ്മുടെ നാട്ടിലാണെങ്കിലോ… അവിടെ നമ്മുടെ വീട്ടിൽ എന്ത് നടന്നു എന്നാഗ്ത്തിലുപരി മറ്റുള്ളവന്റെ വീട്ടിൽ എന്തൊക്കെ നെഗറ്റീവ് നടന്നു എന്നു നോട്ടു ചെയ്യുന്നതാണ് മെയിൻ ജോബ്…
സൊ മാറേണ്ടത് ഈ സിസ്റ്റം അല്ല…. നമ്മളാണ്♥️♥️♥️
?
ആദ്യമേ ഇത്രയും വലിയ കമൻ്റ് തന്നതിന് ആദി നന്ദി.??
തീർച്ചയായും നമ്മൾ തന്നെയാണ് മാറേണ്ടത്. നമ്മൾ മാത്രം മാറിയത് കൊണ്ടും കാര്യം ഇല്ല. നമ്മൾ വരുത്തുന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ സമൂഹത്തിനും സാധിക്കണം.
ഇവിടെ ചർച്ചാ വിഷയം ലൈംഗിക വിദ്യാഭ്യാസം ആണ്. നമ്മുടെ ഇടയിൽ ഈ വിദ്യയുടെ ആവശ്യകത വളരെ വലുതാണ്.
എൻ്റെ ഒരു സുഹൃത്ത് ചേച്ചി , ആള് കോഴിക്കോട് ഒരു ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ് ആണ്. ഈ അടുത്ത സമയത്ത് ഒരു പെണ്ണ് ചെന്നു അവള് മൂന്ന് മാസം ഗർഭിണിയായിരുന്നു അതും മൂന്നാമത്തെ , ആ പെണ്ണിൻ്റെ പ്രായം 21 വയസ്സ്. നല്ലരീതിയിൽ ആരോഗ്യം പോലും ഇല്ല. അവിടെ ചെന്നതോ abort ചെയ്യാൻ.
Complicated case ആയത് കൊണ്ട് അവർ അതിനെ പറഞ്ഞയച്ചു. എന്നിട്ട് വേറെ എവിടെയോ പോയി abort ചെയ്ത് ലാസ്റ്റ് ബ്ലീഡിംഗ് ആയി ഈ ചേച്ചിയുടെ അടുത്ത് തന്നെ ചെന്നു, വളരെ പാട് പെട്ടാണ് ജീവൻ രക്ഷിച്ചത്. പോൺ വീഡിയോകൾ കണ്ടാണ് പോലും sexual intercourse ൽ അവർ ഏർപ്പെടുന്നത്. ഇത് വിശദമായി കാണണം എങ്കിൽ pl ഈ പോസ്റ്റിൻ്റെ കമൻ്റ് നോക്കിയാൽ മതി.
ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് അറിവില്ലായ്മ കൊണ്ട് മാത്രം ആണ്. പ്രായപൂർത്തി ആകുന്നതിന് മുന്നേ കെട്ടിച്ചു വിടുക , എന്നിട്ട് ആരോഗ്യം പോലും മര്യാദക്ക് ഇല്ലത്ത് അവസ്ഥയിൽ carrying ആകുക ഇതൊക്കെ എന്തുകൊണ്ടാണ് ?
കുറച്ച് നാളുകൾക്ക് മുൻപ് ഒരു വാർത്ത കേട്ടില്ലേ , സ്കൂൾ വിദ്യാർഥി യൂട്യൂബ് നോക്കി പ്രസവിച്ചു എന്നത് .ഇതൊക്കെ സംഭവിച്ചത് എന്ത് കൊണ്ടാണ്. അൽപ നേരത്തെ satisfaction ന് വേണ്ടി കാട്ടി കൂട്ടുന്നത് ആണ് അത് ചെന്നെത്തുന്നതൊ വലിയ വിപത്തിലും.
ഈ വന്ന കാലത്ത് precautions ഉണ്ട് , മറ്റു പല മാർഗ്ഗങ്ങൾ ഉണ്ട് ഇതൊക്കെ ഉപയോഗിക്കാനും പരിചയപെടാനും ഒരു സംവിധാനം വന്നേ തീരൂ.
പല ആൾക്കർക്കും sanitary napkins പോലും പൊതിഞ്ഞു അല്ലാതെ മേടിച്ചു കൊണ്ട് വരാൻ പറ്റില്ല , എന്താ സമൂഹം …..
കൊതിവലിക്കുന്ന നോട്ടവും , അസഭ്യ ചുവയുള്ള വാക്കുകളും ഉപയോഗിക്കുന്ന ഞരമ്പ് രോഗികൾ ഇപ്പോഴും ഉണ്ട്.
വിദ്യാഭ്യാസം കൊണ്ട് പലതും മാറ്റാൻ പറ്റും ഭായ് , പക്ഷേ പ്രതിസന്ധികളെ തരണം ചെയ്യുക തന്നെ വേണം.
ഇനിയും എന്തൊക്കെയോ പറയണം എന്നുണ്ട് . പക്ഷേ type ചെയ്യാൻ വയ്യ ??
സ്നേഹത്തോടെ
മണവാളൻ ❤️
Bro sambavam kidukki. ?
Charchayeyyapedenda vishayam lalithamaayi avatharipichathil abhinandanangal?
Thx❤bro.
നിനക്ക് ഇത്രേം വിവരം ഒണ്ടാരുന്നോ മാണുക്കൂസേ ❤
കാണാൻ ഒരു look ഇല്ലന്നെ ഒള്ളു ഭയങ്കര ബുദ്ധിയ ?
?
സലീം കുമാർ 144p?
നമ്മടെ നാട്ടിൽനിന്നും സെക്സ് എഡ്യൂക്കേഷൻ കിട്ടുമെന്ന് തോന്നുന്നില്ല അതിനു വിദേശ യാത്ര തന്നെ നടത്തേണ്ടി വരും. ?
MAC BE TH bro ❤️ tnx
VPN ?️ CLASS വിദേശ യാത്ര നടത്തുന്നതിൻ്റെ മികവ് നമ്മുടെ നാട്ടിൽ തന്നെ കാണാൻ ഉണ്ട്. ? അതിൻ്റെ ചില കാരണങ്ങൾ ഞാൻ മുകളിൽ തന്നെ പറഞ്ഞിട്ടുണ്ട്.
Hat’s off
?
അമേരിക്കയും സ്വീഡനും മാത്രമല്ല മറ്റേതൊരു രാജ്യം കൂടി ഉണ്ട്..അവിടെ from the beginning of study.. അവർക്ക് സെക്സ് education അവരുടെ സിലബസിൻ്റെ ഭാഗമാണ്..
But in India..
This type of അമ്മാവൻ അമ്മയിസ് ഉം സദാചാര പോലീസ് ഉം..
ഹെൻ്റമ്മോ.. ??️
Anyway man..
ഈ ടോപ്പിക്ക് സംസാരിക്കാൻ കാണിച്ചതിൽ ❤️????????
#പിന്നെ ‘ ഹൃദ്യം ‘ ..വെയ്റ്റിംഗ് ?
കണ്ണൻ ? tnx mahn
അമേരിക്കയും സ്വീഡനും കൂടാതെ Denmark , Netherland.. തുടങ്ങിയ രാജ്യങ്ങളിലും ഇതൊരു പാഠ്യ വിഷയം ആണ്. ഞാനും രാജ്യത്ത് ആണ് ഇത് കുത്സിതം ?.
ഹൃദ്യം അല്പം വൈകും ?
*നമ്മുടെ രാജ്യത്ത് (bloody auto correction ?)
?
Bro, വളരെ നന്നായിട്ടുണ്ട്.
Hats off ??
Sumi tnx ❣️
nannaayittundu, Bro.
informative and simple.
kaalathinte aavashyam aanithu
സന്തോഷേട്ടൻ ?
അതെ കാലത്തിൻ്റെ ആവശ്യം തന്നെയാണ് ഇത്
ഭാവി ഡോട്ടരെ സെറ്റ് ആയിനി
❤️☺️
Valare informative. Ithupole kure article, youtube videos, ellam und. Ennalum ullinte ullil ithine pattiyoke thurann samsarichaal nanakedu alle enn thonnunna aalukal innum samoohathil und. Ellathinum mattam varatte.
ചേച്ചി ?
എല്ലാം മാറണം , മാറും.
ഇങ്ങനൊരു ചാപ്പ്റ്ററൊക്കെ ഇണ്ടായിരുന്നോ. …
90’s kid spotted ?
ഞാനൊളിക്കട്ടേ…??
പഠിക്കാൻ വിട്ടാൽ പോയി പഠിക്കണം ?
??
എന്താണ്ടാ ഇത് ?. നമ്മക് ഇതൊന്നും ആരും പറഞ്ഞു തന്നിട്ടില്ലലോ ?.
?
//“ മക്കളെ നിങ്ങൾ അത് വായിച്ചു മനസ്സിലാക്കൂ അതിനുള്ളതെ ഒള്ളു “ എന്നാണ് ..// ?
കുറഞ്ഞ വാക്കുകളിൽ മനോഹരമായ എഴുത്ത്… അഭിനന്ദനങ്ങൾ..❤️
സ്നേഹത്തോടെ ഹൃദയം ❤️..
ത്രയംബകേശ്വർ ബ്രോ ??
Tnx❤️❤️
Highly informative ???
ManvalG ????
ബോധവൽക്കരണം ആവശ്യമാണ് ഇന്നത്തെ സമൂഹത്തിന്….
Sex എന്നു പറയുമ്പോൾ നെറ്റി ചുളിക്കുകയും അസഭ്യം ആണെന്ന് ഉള്ള മനോഭാവം ആണ് മാറേണ്ടത്…
കുലപുരുഷൻ/സ്ത്രീ കൾ കേൾക്കുന്നുണ്ടല്ലോ അല്ലെ…
Tnx ? ത്രിലു,
നമ്മൾക്കോ ഇതൊന്നും ശരിയായ രീതിയിൽ ലഭിച്ചിട്ടില്ല , ഇനി വരുന്ന ജനറേഷൻ എങ്കിലും ഈ അറിവുകൾ പകർന്നു കൊടുക്കാൻ നമ്മളെ കൊണ്ടെ പറ്റൂ.
K7 മാമൻമാർക്കും online ചേട്ടായിമാർക്കും ഇനിയും നേരം വെളുതിട്ടില്ല ?
അടിപൊളി ഡാ ??
?tnx ചത്താ
Sex chat with pappu & pappa (2016)
Language : Hindi
Mini web series
അച്ഛാ, കുഞ്ഞുങ്ങൾ എങ്ങനെയാ ഉണ്ടാവുന്നത്? വാവ എങ്ങനെയാ പുറത്തുവരുന്നത്? ഇതുപോലുള്ള ചോദ്യങ്ങൾ ഏതൊരു മാതാപിതാക്കളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും. ആ സമയത്ത് വിയർത്ത് എന്തെങ്കിലും പറഞ്ഞു തടിതപ്പുന്നവരാണ് പലരും. എങ്കിലും കുട്ടികൾക്ക് ഇതിനെക്കുറിച്ചൊക്കെ ഒരു ധാരണ ഉണ്ടായിരിക്കേണ്ടതല്ലേ?
Y films എന്ന യൂട്യൂബ് ചാനൽ 2016ൽ റിലീസ് ചെയ്ത സെക്സ് ചാറ്റ് വിത്ത് പപ്പു & പാപ്പാ എന്ന ഷോർട്ട് മിനി സീരീസ്, മാസ്റ്റർബേഷൻ, പ്രഗ്നൻസി ,കോണ്ടംസ്, പിരീസ്ഡ്, ഹോമോസെക്ഷ്വാലിറ്റി മുതലായ 5 വിഷയങ്ങൾ, ദൈർഘ്യം വളരെ കുറഞ്ഞ 5 എപ്പിസോഡുകളിലൂടെ വളരെ രസകരമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്. ഒരു അച്ഛനും മകനും തമ്മിലുള്ള സംഭാഷണം പോലെ ചിത്രീകരിച്ചിരിക്കുന്ന ഈ എപ്പിസോഡുകൾ മറ്റു കഥാപാത്രങ്ങളുടെ പ്രകടനവും, സന്ദർഭങ്ങളിലെ ഹാസ്യമുഹൂർത്തങ്ങളും കൊണ്ട് വളരെ രസകരമായ അനുഭവമാണ് നൽകുന്നത്.
ചിരിയിൽ അല്പം കാര്യം എന്ന വാചകം ഇതിനെക്കാളേറെ യോജിക്കുന്ന മറ്റൊന്നും ഉണ്ടാവില്ല.
ഇങ്ങനെയൊരു മിനി വെബ് സീരീസ് അറിയിക്കാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ല. കാണാത്തവർ കണ്ടു നോക്കുക. ഇതിന്റെ മലയാളം ഡബ്ബ് യൂട്യൂബിൽ ലഭ്യമാണ്. അല്ലാത്തവർക്ക് മലയാളം സബ്ടൈറ്റിൽ ഉപയോഗിച്ചും കാണാവന്നതാണ്. ഇനി മുതൽ കൊച്ചു കുട്ടികൾ ലൈംഗികപരമായ സംശയം ചോദിച്ചാൽ മടി കൂടാതെ നല്ല ഉപമകളിലൂടെ മറുപടി കൊടുക്കാൻ പഠിക്കാം ?
?
//ഇനി മുതൽ കൊച്ചു കുട്ടികൾ ലൈംഗികപരമായ സംശയം ചോദിച്ചാൽ മടി കൂടാതെ നല്ല ഉപമകളിലൂടെ മറുപടി കൊടുക്കാൻ പഠിക്കാം ?//
വളരെ ശരിയാണ് നിഖിലജി. എൻ്റെ ചേച്ചി ഋതുമതി ആയ സമയത്ത് എൻ്റെ അമ്മ ആണ് എനിക്കും ചേച്ചിക്കും എന്താണ് ആർത്തവം എന്ന് മനസ്സിലാക്കി തരുന്നത്.ഓരോ വീട്ടിലും ഇങ്ങനെ ഉള്ള സംഭാഷണങ്ങൾ തീർച്ചയായും നടക്കേണ്ടതാണ്.
ഈ കാര്യങ്ങളൊക്കെ കുട്ടികളോട് സംസാരിക്കാൻ നാണക്കേട് ഒന്നും വിചാരിക്കണ്ട. നമ്മുടെ ഡെയിലി ലൈഫിൽ നടക്കുന്ന ചില കാര്യങ്ങൾ തന്നെ ഉദാഹരണം പോലെ കാണിച്ചു പറഞ്ഞു കൊടുക്കാവുന്നതേയുള്ളൂ.
ഞാൻ നേരത്തെ പറഞ്ഞ വെബ് സീരീസ് ഒന്ന് കണ്ടു നോക്കണം. മൊബൈൽ ഫോൺ ഡാറ്റ കേബിൾ, ക്രിക്കറ്റ് പാഡ് അങ്ങനെ വെറും നിസാരമായ ചില കാര്യങ്ങൾ എക്സാംബിളായി കാണിച്ചുക്കൊണ്ട് ഒരു തരി അശ്ലീലം പോലുമില്ലാതെ അച്ഛൻ മകനു തീർത്തു കൊടുക്കുന്ന സംശയങ്ങൾ കാണാം.
OK ചേച്ചി ?
ഞാൻ കണ്ടു അടിപൊളി സാധനം ?
കൊള്ളാം ?
✨️
?
Well done my boy.. ❤❤????
❤️☺️
ഒരുപാട് ചർച്ച ചെയ്യപ്പെടേണ്ട വിഷയമെടുത്ത് അതിനെ മികച്ച രീതിൽ അവതരിപ്പിച്ച മണവാളന് അഭിനന്ദനങ്ങൾ ♥️
Tnx ? ഹോപ്പേ…
നമ്മൾ അല്ലെടാ ഇതൊക്കെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കേണ്ടത്. ഇത് വായിച്ചു ഒരാൾക്ക് എങ്കിലും വെളിവു വന്നാൽ അത് തന്നെ വലിയ കാര്യമല്ലേ
Man ‘ ആക്ഷയം’ !?? ?
ഇപ്പൊ കിട്ടും ?