സഹല ??? [നൗഫു] 4212

സഹല

Sahala | Author : Nofu

 

ഉപ്പ ഈ മകളോട് പൊറുക്കുമോ…സഹല നിങ്ങൾക് ആരുടെ കൂടെ ആണ് പോകേണ്ടത്…

ആ കോടതിയിൽ തന്റെ സീറ്റിൽ ഇരുന്ന് കൊണ്ട് കുറ്റവാളികൾ നിൽക്കുന്ന കൂട്ടിലെ പതിനെട്ടു വയസ്സ് തികഞ്ഞ പെൺകുട്ടിയെ നോക്കി ന്യായാധിപൻ ചോദിച്ചു…

സഹല ഒന്നും മിണ്ടാതെ കുറച്ചു നേരം നിലത്തേക് നോക്കി നിന്നു..

തന്റെ നേരെ മുമ്പിലുള്ള കൂട്ടിൽ  തനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ടവൻ നിൽക്കുന്നുണ്ട്..

അവൻ ഈ ലോകം കീഴടക്കിയ പോലെ എന്നെ നോക്കി പുഞ്ചിരി തൂകി..

പറഞ്ഞോ എന്ന് തലയാട്ടി പ്രോത്സാഹനം നല്കുന്നുണ്ട്…

എന്റെ അൻസാർ…

എന്റെ മുന്നിൽ കൂടെ ഞാൻ ഇതുവരെ ജീവിച്ച ജീവിതം മുന്നിൽ കൂടെ ഒഴുകി വരുവാൻ തുടങ്ങി…

അതിൽ ആദ്യം തന്നെ വന്നത് അൻസറിന്റെ മുഖം ആണ്..

ആറു മാസങ്ങൾക്കു മുമ്പ് ഉമ്മയുടെ മൊബൈലിൽ വന്ന ഒരു റോങ് നമ്പർ..

ഞാൻ ആയിരുന്നു ആ കാൾ അറ്റൻഡ് ചെയ്ത് മറുപടി കൊടുത്തത്..

പിന്നെയും വന്നു അന്ന് തന്നെ രണ്ടു മൂന്നു വട്ടം..

പക്ഷെ ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല…

എന്നും രാവിലെയും വൈകിട്ടും ഓരോ മിസ്സ്‌ കാളും ഒരു ഗുഡ് മോർണിങ്ങും ഗുഡ് നൈറ്റ്‌ മെസ്സേജുകളും വരാൻ തുടങ്ങി…

ഉമ്മയുടെ മൊബൈൽ ആയതു കൊണ്ട് തന്നെ ഉമ്മാക്കതൊരു ശല്യം ആയി തീർന്നിരുന്നു..

ഉപ്പയാണെകിൽ പണി കയിഞ്ഞു വന്നാൽ അതിന്റെ ക്ഷീണത്തിൽ ഒന്ന് ഉറങ്ങി പോകും…

പിന്നെ രാത്രി തന്റെ കൂട്ടുകാരുടെ അടുത്തും കെട്ടിച്ചു വിട്ട തന്റെ പെണ്മക്കളെയും കുട്ടികളെയുമൊക്കെ കണ്ടിട്ടോ വരാറുള്ളൂ..

പിന്നെ ഈ മൊബൈലിൽ ഉള്ള വിളിയൊന്നും ഉപ്പാക്കില്ല..

മൂപ്പര് ആളൊരു പായഞ്ചൻ ആണ്…

പിന്നെ കൂടെ  ഉള്ള രണ്ടു ഇത്താത്തമാർ..

അവർ ഭർത്താക്കന്മാരുടെ വീട്ടിലും…

ഒരു ദിവസം ഞാൻ ആ കാൾ അറ്റൻഡ് ചെയ്തു കുറേ ചീത്ത വിളിച്ചു..

പക്ഷെ ഒരു കാര്യവും ഉണ്ടായില്ല..

വീണ്ടും ശല്യം ഏറി കൊണ്ടിരുന്നു..

പിന്നെ പിന്നെ എനിക്ക് ആ കാളുകൾ വരുന്നത് കാണുവാൻ ഇഷ്ട്ടമായി തുടങ്ങി..

ഞാൻ ഉമ്മയുടെ ഫോണിലേക്കു വരുന്ന ആ വിളികൾ അറ്റൻഡ് ചെയ്തു സംസാരിക്കാൻ തുടങ്ങി…

ഞാൻ അവന്റെ മോഹവലയത്തിൽ പതിയെ വീണ്… അതിൽ ആണ്ടു പോകുവാൻ തുടങ്ങി..

60 Comments

  1. Super

Comments are closed.